മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം ! കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ല്‍​കി മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍ ബി​രേ​ന്‍ സിം​ഗ്. മെ​യ് നാ​ലി​നാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്. മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍​കു​മെ​ന്നും ബി​രേ​ന്‍ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. തീ​ര്‍​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ന്നും സ്മൃ​തി ഇ​റാ​നി ട്വീ​റ്റ് ചെ​യ്തു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ തൗ​ബാ​ല്‍ ജി​ല്ല​യി​ലെ നോ​ങ്പോ​ക്ക് സെ​ക്മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം,…

Read More

ഹി​ജാ​ബി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ! വ​സ്ത്ര​ങ്ങ​ള്‍ ഉ​രി​ഞ്ഞ് പി​ന്തു​ണ​യു​മാ​യി ഇ​റാ​നി​യ​ന്‍ ന​ടി…

ഇ​റാ​നി​ല്‍ ന​ട​ക്കു​ന്ന ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ അ​റി​യി​ച്ച് ഇ​റാ​നി​യ​ന്‍​ന​ടി എ​ല്‍​നാ​സ് നൊ​റൗ​സി. ഓ​രോ വ​സ്ത്ര​ങ്ങ​ളും അ​ഴി​ച്ചു​മാ​റ്റു​ന്ന വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ചാ​ണ് എ​ല്‍​നാ​സ് പി​ന്തു​ണ അ​റി​യി​ച്ച​ത്. എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​ര​വും സ്വാ​ത​ന്ത്ര്യ​വും സ്ത്രീ​ക​ള്‍​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​വ​ര്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. നെ​റ്റ്ഫ്ളി​ക്സി​ല്‍ വ​ന്‍​വി​ജ​യം നേ​ടി​യ പ​ര​മ്പ​ര​യാ​യ സേ​ക്ര​ഡ് ഗെ​യിം​സി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി​യാ​ണ് എ​ല്‍​നാ​സ്. ഹി​ജാ​ബും ബു​ര്‍​ഖ​യും ധ​രി​ച്ചാ​ണ് എ​ല്‍​നാ​സ് വീ​ഡി​യോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഓ​രോ വ​സ്ത്ര​വും അ​ഴി​ച്ചു​മാ​റ്റു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഓ​രോ​ന്നും അ​ഴി​ച്ചു​മാ​റ്റു​മ്പോ​ള്‍ ഇ​ത് നി​ങ്ങ​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പാ​ണെ​ങ്കി​ല്‍ ഒ​രു പ്ര​ശ്ന​മി​ല്ലെ​ന്നും ഇ​വ​ര്‍ വീ​ഡി​യോ​യി​ല്‍ എ​ഴു​തി കാ​ണി​ക്കു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം ഒ​രു നീ​ണ്ട കു​റി​പ്പും ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ‘ലോ​ക​ത്തു​ള്ള എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും, അ​വ​ള്‍ എ​വി​ടെ നി​ന്നു​ള്ള​വ​ളാ​ണ് എ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ, അ​വ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്തും എ​വി​ടെ വേ​ണ​മെ​ങ്കി​ലും ധ​രി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു പു​രു​ഷ​നോ മ​റ്റൊ​രു…

Read More

കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപണം ! പാക്കിസ്ഥാനില്‍ കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ പൂര്‍ണനഗ്നരാക്കി നടത്തി…

കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ആരോപിച്ച് പാക്കിസ്ഥാനില്‍ നാല് സ്ത്രീകളെ നഗ്‌നരാക്കി നടത്തി. ഒരു കൗമാരക്കാരിയടക്കമുള്ളവരോടാണ് ഈ ക്രൂരത. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഫൈസാലാബാദിലാണ് ഈ സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ചുറ്റും ആളുകള്‍ നില്‍ക്കുന്നതും നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രത്തിനായി അവര്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വസ്ത്രം നല്‍കുന്നതിനു പകരം ജനക്കൂട്ടം അവരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ജനക്കൂട്ടം അവരെ ഒരു മണിക്കൂറോളം നഗ്‌നരാക്കി നടത്തി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അഞ്ചു പേര്‍ ഇതിനകം അറസ്റ്റിലായെന്ന് പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി. പഴയ സാധനങ്ങള്‍…

Read More

ഒളിച്ചോടിയ ഭാര്യയെ നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും; ഞെട്ടിപ്പിക്കുന്ന സംഭവം…

ഒളിച്ചോടിപ്പോയ യുവതിയെ തേടിപ്പിടിച്ച് നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ 23കാരിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭര്‍ത്താവിനും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് വലിച്ചിഴക്കുന്നതും ചവിട്ടുന്നതും വസ്ത്രം ഉരിയുന്നതും വീഡിയോയില്‍ കാണാം. മറ്റ് സ്ത്രീകള്‍ക്കും കുട്ടികളുമൊക്കെ ദൃക്‌സാക്ഷികളായിരുന്നു. മര്‍ദിച്ച് നഗ്‌നയാക്കി നടത്തിയതിനു പുറമേ ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിര്‍ബന്ധിതയായി. യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയിരുന്നെന്നും ഭര്‍ത്താവും നാട്ടുകാരും ഇവരെ അന്വേഷിച്ച് കണ്ടെത്തി യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.

Read More