സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തയാളെ കുട്ടികളും സ്ത്രീകളും നടുറോഡിലിട്ട് തല്ലി ചതച്ചു. വിശാഖപട്ടണത്താണ് സംഭവം. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്കി സന്നദ്ധ സംഘടനാ പ്രവര്ത്തകന് ചൂഷണം ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയത് ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനാണ്. നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനയുടെ ഓഫിസിലെത്തിച്ചത്. പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു. പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. സ്ത്രീകളും കുട്ടികളും…
Read MoreDay: December 8, 2021
ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടന; നികുതി കടമയാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്ന് ധനമന്ത്രി
കണ്ണൂർ: നികുതി എന്റെ കടമയാണെന്ന ബോധ്യം ഓരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചരക്കു സേവന നികുതി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ശക്തമാക്കുന്നത്. നികുതിയാണ് അതില്‍ മുഖ്യം. യഥാർഥത്തില്‍ നികുതിനിരക്കും നികുതി ചെക്ക് പോസ്റ്റുകളുമാണ് ഒരു ദേശത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. ജിഎസ്ടി നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നികുതി വെട്ടിപ്പ് തടയാന്‍ പരമ്പരാഗതരീതികള്‍ മതിയാകാതെ വന്നിരിക്കുന്നു. ഈ രംഗത്ത് ശാസ്ത്രീയവും സാങ്കേതിക അടിത്തറയുള്ളതുമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Read Moreമുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ വീണ്ടും തുറന്നു; പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. മൂന്നടിയോളമാണ് ജലനിരപ്പ് ഉയർന്നത്. വണ്ടിപ്പെരിയാർ കടശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടുമുണ്ടായി. ഇതേ തുടർന്ന് മുല്ലപ്പെരിയാറിൽ മൂന്നു ഷട്ടറുകൾ അടച്ചു. നിലവിൽ തുറന്നു വിടുന്ന വെള്ളത്തിന്റെ ആളവ് 4800 ഘനയടിയായാണ് കുറച്ചത്. നേരത്തേ, ചൊവ്വാഴ്ച രാത്രിയിൽ നാലും രാവിലെ നാലുമായി എട്ടു ഷട്ടറുകളാണ് തുറന്നത്.ഷട്ടറുകൾ 60 സെന്റിമീറ്റര്‍ വീതമാണ് രാത്രിയിൽ ഉയര്‍ത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടി കവിഞ്ഞതോടെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. നിലവിൽ 141.90 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 7,141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
Read Moreമന്ത്രവാദ ചികിത്സയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രി ചികിത്സ നിഷേധിച്ച് ഇവിടെ എത്തിച്ചത് ഭർത്താവെന്ന് ബന്ധുക്കൾ
കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. നൂർജഹാന് മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്വച്ചാണെന്നും ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കൾ പറയുന്നു. പോലീസ് ഇടപെട്ട് നൂർജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്.
Read More