മു​ല്ല​പ്പെ​രി​യാ​ർ  അണക്കെട്ട് രാത്രിയിൽ വീണ്ടും തുറന്നു; പെ​രി​യാ​ർ തീ​ര​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

 

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് രാ​ത്രി​യി​ൽ ത​മി​ഴ്നാ​ട് വീ​ണ്ടും തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

മൂ​ന്ന​ടി​യോ​ള​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ക​ട​ശി​ക്കാ​ട് ആ​റ്റോ​രം ഭാ​ഗ​ത്തെ അ​ഞ്ച് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​മു​ണ്ടാ​യി.

ഇ​തേ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​റി​ൽ മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. നി​ല​വി​ൽ തു​റ​ന്നു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ ആ​ള​വ് 4800 ഘ​ന​യ​ടി​യാ​യാ​ണ് കു​റ​ച്ച​ത്.

നേ​ര​ത്തേ, ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ നാ​ലും രാ​വി​ലെ നാ​ലു​മാ​യി എ​ട്ടു ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്.ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് രാ​ത്രി​യി​ൽ ഉ​യ​ര്‍​ത്തി​യ​ത്.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി ക​വി​ഞ്ഞ​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. നി​ല​വി​ൽ 141.90 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 7,141 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​ത്.

Related posts

Leave a Comment