പഠനോപകരണങ്ങള്‍ നല്‍കി ചെറിയ പെണ്‍കുട്ടികളെ ചൂഷണം ചെയ്തു ! പീഡകനെ നടുറോഡിലിട്ട് ‘ശരിയാക്കി’ സ്ത്രീകളും കുട്ടികളും…

സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തയാളെ കുട്ടികളും സ്ത്രീകളും നടുറോഡിലിട്ട് തല്ലി ചതച്ചു. വിശാഖപട്ടണത്താണ് സംഭവം. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ ചൂഷണം ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയത് ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനാണ്. നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനയുടെ ഓഫിസിലെത്തിച്ചത്. പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു. പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. സ്ത്രീകളും കുട്ടികളും…

Read More

സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുന്നത് ഹോബി ! ഞരമ്പുരോഗിയായ യുവാവ് അറസ്റ്റില്‍…

സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത് ‘ഹോബിയാക്കിയ’ യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് പിടിയിലായത്. സെപ്തംബര്‍ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞുവീണു. ഇയാള്‍ കയറിപ്പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ അപകടം മണത്ത ഇയാള്‍ ബൈക്കോടിച്ച് കടന്നു കളയുകയായിരുന്നു. ആ സമയത്ത് ഇയാള്‍ മാസ്‌കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു.പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചിലും ശ്രീജിത്ത് സമാന രീതിയില്‍ യുവതികളെ ആക്രമിച്ചിരുന്നു.

Read More

രാത്രി തൊഴുത്തിലെത്തി വളര്‍ത്തു മൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കും ! ഞരമ്പുരോഗിയെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍;ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്…

രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ഞരമ്പുരോഗിയെക്കൊണ്ട് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുകയാണ്. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് അതിക്രമം കാരണം പൊറുതി മുട്ടിയിരിക്കുന്നത്. പൊലീസ് നടപടി വൈകുന്നതിനാല്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപം രാജ്ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടി അകത്ത് കടക്കുന്നയാള്‍ തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും. മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളില്‍ വലിച്ചുമുറുക്കിയാണ് ഉപദ്രവിച്ചത്. മൂന്നു പ്രാവശ്യം മൃഗങ്ങള്‍ പീഡനത്തിനിരയായി. പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്‍പിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.…

Read More

ഒരു രാത്രിയ്ക്ക് എത്രയാ റേറ്റ് ! ഞരമ്പുരോഗിയായ ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി നീലിമ റാണി…

നടിമാര്‍ക്കെതിരേ അശ്ലീല പദപ്രയോഗങ്ങളുമായി സോഷ്യല്‍മീഡിയയില്‍ എത്തുന്ന ഞരമ്പുരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോഴാണ് ഇത്തരക്കാര്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞെത്തുന്നത്. വായിക്കാന്‍ പോലും അറപ്പുളവാക്കുന്ന കമന്റുകള്‍ ആണ് ചിലരിടുന്നത്. ഇത്തരത്തിലുള്ള ഒരു ദുരനുഭവമാണ് നടി നീലിമ റാണിയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം പല സമയങ്ങളിലും ലൈവില്‍ വരാറുണ്ട്. ലൈവിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കാറുമുണ്ട്. ഈയടുത്ത് ലൈവില്‍ ഒരാള്‍ താരത്തോട് ചോദിച്ച ചോദ്യമാണ് വൈറലായിരിക്കുന്നത്. ഒരു രാത്രിക്ക് എത്രയാണ് റേറ്റ്? എന്നായിരുന്നു വൃത്തികെട്ട മനസ്സിനുടമായ ഒരാള്‍ ചോദിച്ചത്. എന്നാല്‍ അതേ നാണയത്തില്‍ തന്നെ നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. താരം നല്‍കിയ മറുപടി ഇങ്ങനെയാണ്..” നിങ്ങളില്‍ നിന്ന് അല്‍പമെങ്കിലും മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അശ്ലീലമായ മനസ്സ് ആക്രമികള്‍ക്കാണ് ഉണ്ടാവുക. നിങ്ങള്‍…

Read More

ഒറ്റയ്ക്കു നടന്നു പോകുന്ന സ്ത്രീകളോട് ബൈക്കിലെത്തി അതിക്രമം കാണിക്കും ! ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഞരമ്പുരോഗിയെ ബൈക്ക് സഹിതം പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാര്‍;സംഭവം തിരുവല്ലയില്‍…

  പതിവായി സ്ത്രീകളെ ഉപദ്രവിച്ചുകൊണ്ടിരുന്ന യുവാവിന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തേന്‍ കുളത്തില്‍ നിതിന്‍ ബാബു (24) ആണ് പിടിയിലായത്. തിരുവല്ല മതില്‍ഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടക്കവെയാണ് ഇയാള്‍ പിടിയിലായത്. പതിവായി വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ക്കെതിരേ പരാതി വ്യാപകമായത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങരയില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിനു കൈമാറി. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി. സ്ത്രീ പീഡനം ഉള്‍പ്പെടുന്ന…

Read More

സോഷ്യല്‍ മീഡിയയിലൂടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് യുവാവ് പണമയച്ചു ! പണം കൈപ്പറ്റിയ യുവതി അയച്ചു കൊടുത്തത് നല്ല കിടിലന്‍ ചിത്രങ്ങള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

സോഷ്യല്‍ മീഡിയയിലൂടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് നല്ല തകര്‍പ്പന്‍ മറുപടി കൊടുത്ത് യുവതി. നഗ്നചിത്രങ്ങള്‍ക്കായി ഇയാള്‍ പണവും അയച്ചു കൊടുത്തിരുന്നു. ലാഷ് എന്ന പെണ്‍കുട്ടിയുടെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയകളില്‍ വന്‍ കൈയ്യടിയാണ്. മാത്രമല്ല യുവാവിന്റെ യഥാര്‍ത്ഥ മുഖം സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ യുവതി തുറന്നുകാട്ടുകയും ചെയ്തു. ‘ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളര്‍ അയച്ചു തന്നു. പകരമായി എന്റെ നഗ്ന ചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെട്ടത്. പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എന്റെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്റ്റോറന്റിലെത്തി അയാള്‍ അയച്ചുനല്‍കിയ മുപ്പത് ഡോളര്‍ ഉപയോഗിച്ച് നല്ല ന്യൂഡില്‍സ് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍.’യുവാവുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ന്യൂഡില്‍സിന്റെ ചിത്രങ്ങളും യുവതി ട്വിറ്ററിലൂടെ പങ്കുവെച്ചു. നിരവധി പേരാണ് ലാഷിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

Read More

പ്രളയത്തിനിടയിലും തലപൊക്കി ഞരമ്പുരോഗികള്‍ ! ക്യാമ്പിലേക്ക് സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്നു കാട്ടി വ്യാജ പോസ്റ്റിട്ട യുവാവിനെ പോലീസ് പൊക്കി…

പ്രളയത്തില്‍ ജനങ്ങള്‍ ദുരിതപ്പെടുന്നതിനിടയിലും ഞരമ്പുരോഗികളുടെ വിളയാട്ടം. ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ വീട്ടില്‍ സതീഷ്‌കുമാറി(രഘു)വിനെയാണ് തിരുവല്ല പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിയന്തിരമായി അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അജിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്യാമ്പില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് വ്യാജപ്രചാരണമാണെന്നുമായിരുന്നു അജിതയുടെ പരാതി. മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, ഇയാള്‍ ആവശ്യപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു. ഇത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രളയം, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി…

Read More

സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഫോണിലെ അശ്ലീലദൃശ്യങ്ങള്‍ കാട്ടി ! യുവാവിന് എട്ടിന്റെ പണി നല്‍കി പെണ്‍കുട്ടി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ച യുവാവ് അറസ്റ്റില്‍. മയനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിക്കുകയും, തന്റെ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഉടന്‍ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോദിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

Read More

തമിഴ് പ്രൊജക്ടിലേക്ക് ക്ഷണിച്ച് സംസാരിച്ച ശേഷം ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം ! അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറല്ലെ? ഞരമ്പുരോഗിയെ പൊളിച്ചടുക്കി സജിതാ മഠത്തില്‍…

ചലച്ചിത്ര മേഖലയില്‍ നടിമാര്‍ നേരിടുന്ന ചൂഷണങ്ങളെപ്പറ്റി നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നു തെളിയിക്കുന്നതാണ് ഈ വാര്‍ത്തകളെല്ലാം. മീടു ക്യാമ്പയ്‌നിലൂടെ നിരവധി പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയും ചെയ്തു എന്നാല്‍ ഇതിന്റെ ചൂട് കെട്ടങ്ങുന്ന വേളയിലാണ് തനിക്ക് തമിഴ് സിനിമാ മേഖലയില്‍ നിന്നും കോള്‍ വന്നപ്പോഴുണ്ടായ ദുരനുഭവം നടി സജിതാ മഠത്തില്‍ പങ്കുവയ്ക്കുന്നത്. പ്രോജക്ട് വിവരങ്ങള്‍ മെയില്‍ ചെയ്ത് തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ വെക്കും മുന്‍പ് ‘അഡ്ജസ്റ്റ്മെന്റിനും കോംപ്രമൈസിനും തയാറല്ലേ’ എന്ന് സഹസംവിധായകന്‍ ചോദിച്ചെന്ന് താരം പറയുന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് സജിതയുടെ പോസ്റ്റ്. ഇത്തരത്തിലുള്ളവര്‍ക്ക് ഇത് തന്നെ മരുന്നെന്ന് കാട്ടി നിരവധി ആളുകളാണ് സജിതയെ അഭിനന്ദിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍…

Read More

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തുരുതുരാ റിക്വസ്റ്റ് അയക്കും ! ഇര കുടുങ്ങിയെന്നു മനസ്സിലായാല്‍ പിന്നെ ഫോട്ടോയെടുക്കും…സെല്‍വന്‍ കുമാറിന്റെ എഞ്ചിനീയറിംഗ് ബുദ്ധിയില്‍ കുടുങ്ങിയത് നിരവധി സ്ത്രീകള്‍…

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത കലൈ സെല്‍വന്‍ കുമാര്‍(21) നിസ്സാരക്കാരനല്ല. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയിലാണ് തമിഴ്‌നാട് വില്ലുപുരം തിണ്ടിവനം സ്വദേശിയായ ഇയാളെ അറസ്റ്റു ചെയ്തത്. വീട്ടമ്മമാരുടെയും യുവതികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുന്നതാണ് കലൈ സെല്‍വന്റെ ഹോബി. എറണാകുളം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് യുവാവ് ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയക്കുന്നത്. സ്ത്രീയാണെന്ന് വിചാരിച്ച് വീട്ടമ്മ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫേസ്ബുക്ക് മെസഞ്ചറിലേക്ക് പരാതിക്കാരിയുടെ മുഖം ചേര്‍ത്ത് വെച്ച് മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും വോയ്സ് മേസേജ് അയച്ചു. ഇതോടെ ഭീതിയിലായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍സെല്‍ എസ്.ഐ. ജൈജിയുടെ സഹായത്തോടെ ബംഗളൂരു, ചെന്നൈ,…

Read More