പഠനോപകരണങ്ങള്‍ നല്‍കി ചെറിയ പെണ്‍കുട്ടികളെ ചൂഷണം ചെയ്തു ! പീഡകനെ നടുറോഡിലിട്ട് ‘ശരിയാക്കി’ സ്ത്രീകളും കുട്ടികളും…

സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തയാളെ കുട്ടികളും സ്ത്രീകളും നടുറോഡിലിട്ട് തല്ലി ചതച്ചു. വിശാഖപട്ടണത്താണ് സംഭവം.

നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ ചൂഷണം ചെയ്യുകയായിരുന്നു.

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയത് ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനാണ്.

നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനയുടെ ഓഫിസിലെത്തിച്ചത്.

പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.

മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു.

പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. സ്ത്രീകളും കുട്ടികളും ഇയാളെ തല്ലി ചതച്ചു. പിന്നീടാണ് പോലീസിന് കൈമാറിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സന്നദ്ധ സംഘടനയുടെ ഓഫിസും പൂട്ടി സീല്‍ ചെയ്തു. സമാന കേസില്‍ നേരത്തെയും റാവു അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment