ചി​ക്ക​നി​ൽ ന​ന്നാ​യി മ​സാ​ല ചേ​ർ​ത്തി​ല്ല; യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു

കോ​ഴി​യി​റ​ച്ചി​യി​ൽ മ​സാ​ല പു​ര​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വീ​ടി​ൻ്റെ മു​ക​ൾ നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ നി​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൻ്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ സ്ത്രീ ​കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ഴു​ന്ന​തും വീ​ഴു​മ്പോ​ൾ അ​വ​ളു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​തും കാ​ണാം.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മ​റി​യം എ​ന്ന യു​വ​തി​യെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് മു​ഖ്യ​പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്, അ​മ്മാ​യി​യ​മ്മ ഷാ​സി​യ, ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ റൊ​മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ബ​ഹ​ളം കേ​ട്ട് ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ന്ന​താ​യി കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ത​ല​യു​യ​ർ​ത്തി നോ​ക്കി​യ​പ്പോ​ൾ, കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന് നി​ല​വി​ളി​ച്ച് വീ​ഴു​ന്ന സ്ത്രീ​യെ​യാ​ണ് അ​വ​ൾ കാ​ണു​ന്ന​ത്. പെ​ൺ​കു​ട്ടി ഉ​ട​ൻ ത​ന്നെ വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ല​ട​ച്ചു.

യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തെ കാ​ഴ്ച​ക്കാ​ർ സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തി. സ്ത്രീ​യെ സ​ഹാ​യി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പ​രി​ക്കേ​റ്റ യു​വ​തി​യെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ള്ള​വ​ർ പോ​ലീ​സി​നെ വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. 

 

Related posts

Leave a Comment