മറയൂർ: വളർത്താടിനു വരയാട്ടിൻകുട്ടി പിറന്നു. മറയൂർ വനമേഖലയിൽ പാളപ്പെട്ടി മലപുലയ കോളനിയിലാണ് വളർത്താടു വരയാടിന്റെ കുട്ടിയെ പ്രസവിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പാളപ്പെട്ടി മലപ്പുലയ ഉൗരിലെ വനാതിർത്തിയിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലെ ആടുകൾക്കൊപ്പം ഇപ്പോൾ വരയാടുമുണ്ട്. ഇരവികുളം നാഷണൽ പാർക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയിലും മാങ്ങാപ്പാറയിലും മാത്രമാണ് വരയാടുകൾ ഉണ്ടായിരുന്നത്. മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്ക് സമീപത്തേക്ക് വരയാടുകൾ എത്തിയത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്ക് ഒപ്പം ചേർന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിനൊപ്പം ചേർന്ന ആണ് വരയാടിന്റെതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതിന് ശേഷം വനത്തിൽ നിന്നും എത്തിയ വരയാട് വനത്തിലേക്ക് മടങ്ങാതെ ആട്ടിൻകൂടിന് സമീപത്ത് തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണെന്ന് ആദിവാസികൾ പറയുന്നു.
Read MoreDay: December 14, 2021
പെട്രോൾ വിലക്കറ്റത്തിനെതിരേ സ്കൂട്ടറിന്റെ മുൻവശവും സൈക്കിളിന്റെ പിൻഭാഗവും ചേർത്ത് നിർമിച്ച ബജാക്കിൾ ചവിട്ടി പ്രതിഷേധിച്ച് ബാദുഷ
മുരിങ്ങൂർ: ബജാക്കിളുമായി കേരളം മൊത്തം സഞ്ചരിക്കുകയാണ് പതിനേഴുകാരൻ. ആലുവ സ്വദേശി മുത്തനാംകുളം ഫസീഫിന്റെ മകൻ ബാദുഷ (17) യാണ് ഈ സഞ്ചാരി. പഴയ ലാന്പി സ്കൂട്ടറിന്റെ മുൻവശവും സൈക്കിളിന്റെ പിൻഭാഗവും ചേർത്തു വച്ച വാഹനത്തിനു ബജാക്കിൾ എന്നാണു പേരിട്ടിരിക്കുന്നത്. റോഡിനു നേരെ വരുന്ന വാഹനം ആദ്യകാഴ്ചയിൽ സ്കൂട്ടർ ആണെന്നു തോന്നുമെങ്കിലും അടുത്തെത്തുന്പോൾ ആരുമൊന്നു അറിയാതെ നോക്കി പോകും. ലോക്ഡൗണ്‍ കാലത്ത് 6000 രൂപ ചെലവിട്ട് ഒന്നരമാസം കൊണ്ടു പൂർത്തിയാക്കിയ ബജാക്കിളുമായി ഇന്ധന വിലക്കയറ്റത്തിനെരെ പ്രതിഷേധവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചെത്തി. ചെറിയ ബാറ്ററി ഉപയോഗിച്ച് ഹെഡ് ലൈറ്റ്, ഇന്റിക്കേറ്റർ, ഹോണ്‍ തുടങ്ങിയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും വണ്ടി നീങ്ങുവാൻ പെഡൽ തന്നെ ചവിട്ടണം. തന്റെ ബജാക്കിളുമായി കേരളത്തിനു പുറത്തു യാത്ര ചെയ്യണമെന്നാതാണ് പ്ലസ് ടു വിദ്യാർഥിയായ ചെറുപ്പക്കാരന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം മുരിങ്ങൂർ ദേശീയപാതയിലൂടെ ബജാക്കിളുമായി കടന്നുപോയ…
Read Moreധൈര്യത്തിന്റെ “മണി”യുമായി പോലീസ്; ഇതുണ്ടെങ്കിൽ ഏതു പാതിരാത്രിയിലും ഒരു ധൈര്യവും ആശ്വാസവുമാണെന്ന് വീട്ടമ്മമാർ
സ്വന്തം ലേഖകൻ തൃശൂർ: നെടുപുഴ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാർ വയോജനങ്ങളെ സന്ദർശിക്കുന്നതിനിടയിലാണ് ശോഭന എന്ന അമ്മയുടെ വീട്ടിലെത്തിയത്. തമിഴ്നാട്ടിൽ ഡോക്ടറായ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ശോഭന ഭർത്താവിന്റെ മരണശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. മക്കളില്ലാത്ത ഈ അമ്മ നാട്ടിൽ ഒറ്റയ്ക്കു താമസമാക്കി. നെടുപുഴ ബീറ്റ് ഓഫീസർമാരായ എസ്്സിപിഒ വിനയൻ, ബിന്നി ജോസ്, പിങ്ക് പട്രോളിംഗ് ഓഫീ സർ കെ.വി. ചിത്ര എന്നിവർ ശോഭനയുടെ വീട്ടിലെത്തി ഒറ്റയ്ക്കു താമസിച്ചാലും തങ്ങൾ അടുത്തുണ്ടെന്ന ധൈര്യം പകരുന്ന ബെൽ ഓഫ് ഫെയ്ത്തിനെക്കുറിച്ചു പറഞ്ഞത്. മൂന്നു വർഷം മുന്‍പാണു കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കിയത്. വീട്ടിലെ വൈദ്യുതി കൊണ്ട് ചാർജ് ചെയ്യാവുന്നതും ബാറ്ററികൊണ്ട് പ്രവർത്തിപ്പിക്കാവുന്നതുമായ ചെറിയൊരു ഇലക്ട്രിക് ഉപകരണമാണിത്. എന്തെങ്കിലും ഭയപ്പാട് നിറഞ്ഞ് സാഹചര്യം ഉണ്ടായാൽ ഈ ഉപകരണത്തിലെ ബട്ടണിൽ അമർത്തിയാൽ പുറത്തേക്കുവച്ച റിസീവറിൽ മുഴങ്ങുന്ന അലാറം ഒന്നര കിലോമീറ്റർ ദൂരത്തിൽ വരെ…
Read Moreഒമിക്രോണ്‍! റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയത് 4,407 പേര്; എയര്‍പോര്‍ട്ടിലും തുറമുഖത്തും പരിശോധന
റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 4,407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതില്‍ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. നിലവില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കഴിഞ്ഞ 28 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാലു ടീമുകളെയാണ് വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 12 പേരെ കൂടി അധികമായി നിയോഗിക്കും. വിമാനത്താവളത്തിലെ എട്ടു പേരെയും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും ആര്‍ടിപിസിആര്‍ പരിശോധനയുമാണ് നടത്തുന്നത്. ഏതു വേണമെന്ന് യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിനു ശേഷവും ആര്‍ടിപിസിആറിന്റെ ഫലം മൂന്നു മണിക്കൂറിനു ശേഷവും അറിയാം. ഫലം അറിഞ്ഞ ശേഷമേ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാകൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവര്‍ എട്ടാം ദിവസം…
Read Moreബിജെപി ഭരണത്തിൽ ഇന്ത്യ പട്ടിണിരാജ്യമായി; ആഗോള വിശപ്പുസൂചികയിൽ 2015 ൽ 55-ാം സ്ഥാനാത്തായിരുന്ന ഇന്ത്യ ഇന്ന് 101-ാമതെത്തിയെന്ന് വി.എം. സുധീരൻ
തൃശൂർ: ബിജെപി ഭരണത്തിൽ പട്ടിണിക്കാരുടെ രാജ്യമായി ഇന്ത്യ മാറിയെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എഐസിസി ആഹ്വാനപ്രകാരം സംഘടിപ്പിച്ച ജനജാഗരണ്‍ പദയാത്രയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിശപ്പുസൂചികയിൽ 2015 ൽ 55-ാം സ്ഥാനാത്തായിരുന്ന ഇന്ത്യ 2021 ൽ 101-ാമതാണ്. സർക്കാർ സ്പോണ്‍സേഡ് വിലക്കയറ്റമാണു രാജ്യത്തു നടക്കുന്നത്. ജനങ്ങൾ പട്ടിണിയിൽനിന്നും കൊടുംപട്ടിണിയിലേക്കു കൂപ്പുകുത്തുകയാണ്. രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ വിറ്റഴിക്കുന്നു. യാതൊരു ന്യായീകരണവുമില്ലാതെയാണ് പെട്രോളിയം ഉത്പന്നങ്ങൾക്കു വിലവർധിപ്പിച്ച് കേന്ദ്ര സർക്കാർ ആനന്ദം കണ്ടെത്തുന്നത്. മോദിയുടെ അതേ പാതയാണ് കേരളത്തിൽ പിണറായി വിജയൻ പിന്തുടരുന്നത്. അരക്ഷിതത്വവും അരാജകത്വവും നിറഞ്ഞ സംസ്ഥാനമായി കേരളം മാറി. കാക്കിക്കുള്ളിൽ ക്രിമിനലുകൾ പെരുകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുന്നു. പോലീസിലെ തെറ്റായ സംസ്കാരത്തിന്റെ ഇരയാണ് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീണ്‍. താൻ ചാൻസലർ പദവിയിൽനിന്ന് ഒഴിയുകയാണെന്ന് ഒരു ഗവർണർക്കു പറയേണ്ടിവന്നതു…
Read Moreവ്യവസായ പാർക്കിനായി സ്ഥലം ഒരുക്കൽ; വെട്ടിമാറ്റുന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി വെട്ടിമാറ്റു ന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ.ഏറ്റെടുക്കുന്ന 470 ഏക്കർ ഭൂമിയിലും 95 ശതമാനവും ഇത്തരത്തിലുള്ള വിളകൾ നശിപ്പിച്ചാണ് വ്യവസായ യൂണിറ്റുകൾക്കായി സ്ഥലം ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് 300 ഏക്കർ ഭൂമി ഏറ്റെടുത്തുനടപടികൾ തുടങ്ങിയത്.ലക്ഷങ്ങൾ ചെലവഴിച്ച് പുഴയോരങ്ങളിൽ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുന്പോഴാണ് ഇത്രയും വലിയ പ്രദേശത്തെ പച്ചത്തുരുത്തുകളും ജലസ്രോതസുകളും നശിപ്പിക്കുന്നത്. നാളികേരം നിറഞ്ഞുനിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റുന്പോൾ ഏറെ വേദനയുണ്ടെന്നു വ്യവസായ പാർക്കിനായി വീടും സ്ഥലവും നഷ്ടപ്പെടുന്ന കല്ലിങ്കൽപാടം റോഡിലെ നടക്കൽ ജോയ് പറഞ്ഞു. എന്തുചെയ്യാം, വിട്ടുകൊടുക്കാതെ നിവൃത്തിയില്ലല്ലോ എന്നാണ് കർഷകരുടെ ആത്മഗതം. പതിറ്റാണ്ടുകളുടെ അധ്വാനമുണ്ട് പറന്പിൽ പച്ചപ്പ് ഉണ്ടാക്കാൻ. നല്ല മണ്ണും, കൊടുംവേനലിലും ജലസമൃദ്ധിയുമുള്ള ഭൂപ്രദേശങ്ങൾ മരുഭൂമിയാക്കി മാറ്റിയാണ് വ്യവസായ പാർക്ക് കൊണ്ടുവരുന്നത്. പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും ഇതെല്ലാം കണ്ടു മൗനത്തിലാണ്. വൈകിയാണെങ്കിലും കർഷകർ തങ്ങളുടെ സങ്കടം പങ്കുവയ്ക്കുകയാണ്. വൻകിടക്കാരുടെ…
Read Moreകുട്ടിയുടെ കരച്ചിൽ കാരണമുള്ള ദേഷ്യത്തിൽ..! നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
റാന്നി: ചികിത്സയ്ക്കായി എത്തിച്ച നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കോട്ടയം കൈപ്പുഴ നീണ്ടൂർ പുളിയൻപറന്പിൽ ബെന്നി സേവ്യറുടെ ഭാര്യ ബ്ലസി പി. മൈക്കിളാണ് (21) അറസ്റ്റിലായത്. റാന്നിയിലെ ഒരു ആശ്രമത്തിൽ അന്തേവാസികളായി കഴിഞ്ഞു വരവെയാണ് സംഭവം. 27 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ ബ്ലസി ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയം മരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം തലയ്ക്ക് ഏറ്റ പരിക്കാണെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഫോറൻസിക് വിദഗധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും വിശദമായ അന്വേഷണത്തിൽ കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാറുണ്ടായിരുന്നതായി പറയുന്നു.…
Read Moreവീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മുനിസിപ്പൽ കൗണ്‍സിലറെ അജ്ഞാത സംഘം മർദിച്ചു
മണ്ണാർക്കാട് : കൗണ്‍സിലറെ അജ്ഞാത സംഘം വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചതായി പരാതി.മണ്ണാർക്കാട് നഗരസഭാ കൗണ്‍സിലർ ഷമീർ വേളക്കാടനെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ ബൈക്കിലെത്തിയ അജ്ഞാത സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്. ഷമീർ വേളക്കാടൻ നല്കിയ പരാതിയെതുടർന്ന് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു. രാത്രി 12 മണിയോടെ ബൈക്കിലെത്തിയ രണ്ടുപേർ കൗണ്‍സിലർ ഷഫീഖ് റഹ്മാന് സുഖമില്ലെന്നും വേഗം എത്തണമെന്നും അറിയിച്ചു. തുടർന്ന് ആ ബൈക്കിൽതന്നെ ഷമീർ ഷഫീഖ് റഹ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കൊടുവാളിക്കുണ്ടിൽനിന്നും ബസ് സ്റ്റാൻഡ് എത്തുന്നതിനു മുൻപ് മറ്റു രണ്ടുപേർ ബൈക്കിൽ വരികയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഇവരെ മുൻപരിചയമില്ലെന്നും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരെന്നു മനസിലായില്ലെന്നും ഷമീർ പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നു മണ്ണാർക്കാട് സിഐ പി.അജിത്കുമാർ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ ഷമീർ വേളക്കാടൻ സ്വകാര്യ…
Read Moreബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് മാലകവർന്നു; ക്രിമിനൽ കേസ് പ്രതി പത്തനെ പോലീസ് കുടുക്കിയതിങ്ങനെ…
ആറ്റിങ്ങൽ : ബൈക്ക് തടഞ്ഞു നിർത്തി പിടിച്ചുപറിച്ച കേസിൽ പ്രതി അറസ്റ്റിൽ.കടയ്ക്കാവൂർ മീരാൻ കടവ് പാലത്തിനു സമീപം ബൈക്കിൽ വരികയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി നിക്സൺ എന്നയാളെ വഴിയിൽ തടഞ്ഞു നിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കടയ്ക്കാവൂർ സ്വദേശി പത്തൻ എന്ന് വിളിപ്പേരുള്ള അനൂപ് ആണ് പോലീസ് പിടിയിൽ ആയത്. ഇയാളുടെ കൂട്ടുപ്രതി ഒളിവിലാണ്. പിടിയിലായ അനൂപ് നിരവധി കേസുകളിലെ പ്രതിയാണ്. സംഘം ചേർന്നു ആക്രമിക്കൽ, പിടിച്ചുപറി, കൊലപാതക ശ്രമം, മയക്കുമരുന്ന് വില്പന, തുടങ്ങി ഒട്ടനവധി കേസുകളിൽ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ജയിലിൽ ആയിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയവേയാണ് മാല പൊട്ടിച്ചത്. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പറുകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പോലീസ് പിടികൂടിയത്. വർക്കല ഡിവൈഎസ്പി നിയാസിന്റെ…
Read Moreനിയന്ത്രണം വിട്ട ബൈക്ക് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചു കയറി എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു; മൂന്ന് പേർക്ക് ഗുരുതരപരിക്ക്
കാട്ടാക്കട : നിയന്ത്രണം തെറ്റിയ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. നെയ്യാറ്റിൻകര പനങ്ങാട്ടുകരി നിലമേൽ വിശ്വം വീട്ടിൽ സിപിഐ നെയ്യാറ്റിൻകര ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ് കുമാർ-ബിന്ദു ദമ്പതികളുടെ മകനും കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുമായ എസ്.ബി . സന്ദീപ് നിലമേൽ(19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കാട്ടാക്കടയ്ക്കു സമീപം തൂങ്ങാമ്പാറയിൽ കാളിദാസ കൺവൻഷൻ സെന്ററിനു മുന്നിലാണ് അപകടം നടന്നത്. സന്ദീപ് നെയ്യാറ്റിൻകരയിൽ നിന്ന് കുറ്റിച്ചൽ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സന്ദീപ് ഓടിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിടുകയും ബസ് കാത്ത് നിൽക്കുകയായിരുന്ന കണ്ണൻകോട് നിഹാസ് മൻസിലിൽ സെയ്ഫുദീൻ(16), ഇറയംകോട് സജുവിഹാറിൽ വിജയൻ(60), മാവുവിള സ്വദേശി മണിയൻ(50) എന്നിവരെ ഇടിച്ചു തെറിപ്പിച്ചശേഷം വൈദ്യുതി തൂണിൽ വന്നിടിച്ച് 50 അടിയോളം ഉയർന്നുപൊങ്ങി നിലത്തു വീഴുകയായിരുന്നു.…
Read More