ട്രെ​യി​നി​ൽ​ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ക​ട​പ്ര സ്വ​ദേ​ശി പ്ര​തീ​ഷ് കു​മാ​റാ​ണ് ആ​ല​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ച്ചാ​ണു സം​ഭ​വം.

എ​റ​ണാ​കു​ള​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കു​മി​ട​യി​ലാ​ണു ലൈ​ഗി​കാം​തി​ക്ര​മം ന​ട​ന്ന​ത്.ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക​നാ​ണ് പ്ര​തീ​ഷ് കു​മാ​ർ. അ​വ​ധി​ക്കു നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

ഉ​ഡു​പ്പി​യി​ൽ നി​ന്നാ​ണു യു​വ​തി ട്രെ​യി​നി​ൽ ക​യ​റി​യ​ത്. യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി അ​പ്പ​ർ ബ​ർ​ത്തി​ൽ അ​വ​ർ​ക്കൊ​പ്പം ക​യ​റി.

പി​ന്നീ​ടു പ്ര​തി നി​ർ​ബ​ന്ധി​ച്ചു മ​ദ്യം ന​ൽ​കി​യെ​ന്നും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം യു​വ​തി ഭ​ർ​ത്താ​വി​നെ വി​വ​രം ധ​രി​പ്പി​ച്ചു.ഇ​ന്ന​ലെ ഭ​ർ​ത്താ​വാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​ക്കു മ​ദ്യം ന​ൽ​കി​യ​താ​യും എ​ന്നാ​ൽ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സൈ​നി​ക​ന്‍റെ വാ​ദം.

യു​വ​തി വി​ഷാ​ദ​രോ​ഗി​യാ​ണെ​ന്നും ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണെ​ന്നും യു​വ​തി​യെ പ്ര​തി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നു​മാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment