നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക്  ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചു കയറി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു; മൂന്ന് പേർക്ക് ഗുരുതരപരിക്ക്

കാ​ട്ടാ​ക്ക​ട : നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര പ​ന​ങ്ങാ​ട്ടു​ക​രി നി​ല​മേ​ൽ വി​ശ്വം വീ​ട്ടി​ൽ സി​പി​ഐ നെ​യ്യാ​റ്റി​ൻ​ക​ര ലോ​ക്ക​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി സ​ജീ​വ് കു​മാ​ർ-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​നും കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ എ​സ്.​ബി . സ​ന്ദീ​പ് നി​ല​മേ​ൽ(19) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ കാ​ട്ടാ​ക്ക​ട​യ്ക്കു സ​മീ​പം തൂ​ങ്ങാ​മ്പാ​റ​യി​ൽ കാ​ളി​ദാ​സ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ​ന്ദീ​പ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് കു​റ്റി​ച്ച​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ​ന്ദീ​പ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു ബൈ​ക്കി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ടു​ക​യും ബ​സ് കാ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ണ്ണ​ൻ​കോ​ട് നി​ഹാ​സ് മ​ൻ​സി​ലി​ൽ സെ​യ്ഫു​ദീ​ൻ(16), ഇ​റ​യം​കോ​ട് സ​ജു​വി​ഹാ​റി​ൽ വി​ജ​യ​ൻ(60), മാ​വു​വി​ള സ്വ​ദേ​ശി മ​ണി​യ​ൻ(50) എ​ന്നി​വ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം വൈ​ദ്യു​തി തൂ​ണി​ൽ വ​ന്നി​ടി​ച്ച് 50 അ​ടി​യോ​ളം ഉ​യ​ർ​ന്നു​പൊ​ങ്ങി നി​ല​ത്തു വീ​ഴു​ക​യായിരുന്നു.

സ​ന്ദീ​പ് റോ​ഡ് വ​ക്കി​ൽ തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു. മാ​റ​ന​ല്ലൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​ന്ദീ​പി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.സ​ന്ദീ​പ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ക​ഴു​ത്തി​ലേ​റ്റ മു​റി​വാ​ണ് മ​ര​ണ​ത്തി​ന​ിട​യാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റ് മൂ​ന്ന് പേ​ർ​ക്കും കാ​ലി​നാ​ണ് ഗു​ര​ുത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സാ​ന്ദ്ര​യാ​ണ് സ​ന്ദീ​പി​ന്‍റെ സ​ഹോ​ദ​രി.
മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

 

Related posts

Leave a Comment