വിതുര :ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിന്റെ ഭാര്യ വർഷ മോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ ഒന്നിന് പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ വിദഗ്ധ ചികിത്സക്കായി ഉടൻ എസ്എടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മനസിലാക്കി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി . കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്.എ. അനന്തൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയലെത്തി വർഷയുമായി എസ്എടിയിലേക്ക് യാത്ര തിരിച്ചു. ചേന്നൻപാറയിലെത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില വഷളാകുകയും പരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലാക്കി ആംബുലൻസിൽ വേണ്ട സജീകരണങ്ങളൊരുക്കുകയായിരുന്നു. പുലർച്ചെ 1.19ന് ഷിജിയുടെ…
Read MoreDay: January 11, 2022
മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയി ! വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു
മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയി വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കുരങ്ങന്മാര് തട്ടിയെടുത്തത്. രണ്ടുമാസം പ്രായമുള്ള കേശവ് കുമാര്‍ എന്ന കുഞ്ഞാണ് മുങ്ങിമരിച്ചത്. ബാഗ്പത്തിലാണ് സംഭവം.മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര് പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര് തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര് തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര് വരുമെന്നു…
Read Moreധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും; സ്ഥലം വിലയ്ക്കു വാങ്ങി വീടിനോട് ചേർന്ന് സ്മാരകം പണിയും
കണ്ണൂർ: ഇടുക്കിയിൽ എൻജിനീയറിംഗ് കോളജിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ നാടായ കണ്ണൂർ തളിപ്പറമ്പിൽ ചൊവ്വാഴ്ച നാലിന് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനല്ലായിരുന്ന ധീരജ് കാമ്പസിൽ ചേർന്നതിന് ശേഷമാണ് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായത്.
Read Moreകടത്തിൽ മുങ്ങുമ്പോഴും 2000 കോടിയുടെ പ്രതിമ നിർമാണവുമായി ബിജെപി സർക്കാർ; ഒരോ ആളുടെയും പ്രതിശീര്‍ഷകടം 34,000 രൂപ
ഭോപ്പാൽ: ആത്മീയാചാര്യൻ ആദിശങ്കരന്റെ 2,000 കോടിയുടെ പുതിയ പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സർക്കാർ. 108 അടി ഉയരമുള്ള പ്രതിമ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും നിർമിക്കും. അതേസമയം, പദ്ധതിക്കെതിരേ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. സംസ്ഥാനം 2.5 ലക്ഷം കോടിയുടെ കടത്തിൽ പെട്ട് നില്ക്കുമ്പോൾ ഇങ്ങനൊരു പ്രതിമയുടെ ആവശ്യമെന്തിനാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്. സംസ്ഥാന ബജറ്റിനെക്കാളും വലിയ കടമാണ് നിലവിലുള്ളത്. സംസ്ഥാന ബജറ്റിലെ തുക 2.41 ലക്ഷം കോടിയും സംസ്ഥാനത്തിന്റെ പൊതുകടം 2.56 ലക്ഷം കോടിയുമാണ്. സംസ്ഥാനത്തിലെ ഒരോ ആളുടെയും പ്രതിശീര്‍ഷകടം 34,000 രൂപയാണെന്നുമാണ് കണക്കുകൾ.
Read Moreകോവിഡ് ആനുകൂല്യം മുഴുവൻ ടി.പി വധക്കേസ് പ്രതികൾക്ക്: കെ.കെ. രമ
കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരേ വിമർശനവുമായി കെ.കെ. രമ എംഎൽഎ. ജയിലുകളിൽ കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെന്നാണ് രമയുടെ വിമർശനം. ടി.പി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ സംഭവത്തിലാണ് രമയുടെ പ്രതികരണം. പരോളിൽ കഴിയുന്ന പ്രതികളെ ജയിലിലേക്ക് തിരിച്ചയയ്ക്കാത്തത് സർക്കാർ അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.
Read Moreസൈനയ്ക്കെതിരായ വിവാദ ട്വീറ്റ്: ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരെ വനിതാ കമ്മീഷൻ നോട്ടീസ്; നടന്റെ വിശദീകരണം ഇങ്ങനെ…
ഹൈദരാബാദ്: ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരെ വനിതാ കമ്മീഷൻ. സൈനയ്ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മീഷൻ നോട്ടീസ് അയച്ചു. പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് റീട്വീറ്റ് ചെ യ്യവേയാണ് സിദ്ധാർഥ് മോശം വാക്ക് ഉപയോഗിച്ചത്. “സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള് പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്’- ഇതായി രുന്നു സൈനയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തപ്പോൾ ഉൾപ്പെടുത്തിയ കുറിപ്പിലെ മോശം വാക്കാണ് സിദ്ധാർഥിനെ കുരുക്കിയത്. താരത്തിനെതിരെ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശ ര്‍മ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി .കശ്യപ് എന്നിവർ രംഗത്തെത്തിയിരുന്നു. എന്നാൽ ആ…
Read Moreവെറും പന്നിയെന്ന് വിളിച്ച് കളിയാക്കല്ലേ! പന്നിയുടെ ഹൃദയം മനുഷ്യനിൽ ഇടിച്ചു തുടങ്ങി; വൈദ്യശാസ്ത്രലോകത്ത് ചരിത്ര നേട്ടം
ന്യൂയോർക്ക്: അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ഡോക്ടര്‍മാർ. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലായിരുന്നു പരീക്ഷണം. പന്നിയുടെ ഹൃദയത്തിൽ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനില്‍ സ്ഥാപിച്ചത്. മൂന്നു ദിവസത്തേക്കായിരുന്നു ഈ പരീക്ഷണം. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖംപ്രാപിച്ച് വരുകയാണെന്ന് ഡോക്ടർമാർ പറയുന്നു. ബെന്നറ്റിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ദീർഘകാല അതിജീവന സാധ്യതകൾ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു ഗവേഷകർ. മാറ്റിവച്ച ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയവക്ഷാമം പരിഹരിക്കുന്നതിൽ നിർണായക ചുവപ്പ് വയ്പ്പാണിതെന്ന് സർജൻ ബാർട്ട്ലി.പി. ഗ്രിഫിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബറിൽ ന്യൂയോർക്കിലെ…
Read Moreകിറുങ്ങുന്ന ലഹരിക്ക് കിർമാണി..! ലഹരി പാർട്ടി നടത്തി കിർമാണി മനോജും സംഘവും; റിസോർട്ട് വളഞ്ഞ് വലയിലാക്കി പോലീസ്; ടി.പി. വധക്കേസിലെ രണ്ടാം പ്രതിയാണ് കിർമാണി
വയനാട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് കസ്റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോർട്ടിലാണ് ലഹരി പാർട്ടി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ക്വട്ടേഷൻ സംഘാംഗ ങ്ങളാണ്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ടി.പി. വധക്കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ് കിർമാണി മനോജ്.
Read More