കിറുങ്ങുന്ന ലഹരിക്ക് കിർമാണി..! ല​ഹ​രി പാ​ർ​ട്ടി നടത്തി കി​ർ​മാ​ണി മ​നോ​ജും സംഘവും; റിസോർട്ട് വളഞ്ഞ് വലയിലാക്കി പോലീസ്; ടി.​പി. വ​ധ​ക്കേ​സി​ലെ രണ്ടാം പ്രതിയാണ് കിർമാണി

 

വ​യ​നാ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി കി​ർ​മാ​ണി മ​നോ​ജ് ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യ​തി​ന് ക​സ്റ്റ​ഡി​യി​ൽ. വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണ് ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവർ ക്വട്ടേഷൻ സംഘാംഗ ങ്ങളാണ്. എം​ഡി​എം​എ, ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് റി​സോ​ർ​ട്ടി​ൽ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. വ​യ​നാ​ട് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ടി.​പി. വ​ധ​ക്കേ​സി​ൽ പ​രോ​ൾ ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് കി​ർ​മാ​ണി മ​നോ​ജ്.

Related posts

Leave a Comment