പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന കെ – സ്വിഫ്റ്റ് സര്‍വീസ് വൈകിയതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഡ്രൈവര്‍മാരെ ഒഴിവാക്കും. മുന്നറിയിപ്പില്ലാതെയാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറിന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സര്‍വീസാണ് വൈകിയത്. യാത്രക്കാരുടെ പ്രതിഷേധവും സമ്മര്‍ദവും കാരണം രാത്രി 9.30നു സര്‍വീസ് പുറപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ പ്രകോപിതരായി മുഴുവന്‍ ബസുകളും ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടിരുന്നു. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സര്‍വീസ് വൈകാന്‍ കാരണമായത്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ അധികൃതര്‍ വിളിച്ചു നോക്കിയെങ്കിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫായിരുന്നു. നാലിന് ഇവര്‍ ഡ്യൂട്ടിയില്‍ കയറുമെന്ന് അറിയിച്ചിരുന്നതാണ്. ബുക്ക് ചെയ്ത യാത്രക്കാര്‍ ആറിനു മുമ്പ് ഡിപ്പോയില്‍ എത്തിയിരുന്നു. ബസ് എടുക്കുന്നില്ലെന്ന് വന്നതോടെയാണ് ഇവര്‍ പ്രതിഷേധം തുടങ്ങിയത്.…
Read MoreDay: May 9, 2022
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; മക്കളെക്കാൾ ഏറെ സ്നേഹിച്ച സ്കൂട്ടർ എടുക്കാൻ കാമുകനെയും കൂട്ടി വീണ്ടും ഭർതൃവീട്ടിലെത്തി; കരിവള്ളൂരിൽ പിന്നെ സംഭവിച്ചത് കണ്ടോ..!
പയ്യന്നൂർ: രണ്ട് ആൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരിവെള്ളൂർ കുണിയൻ കിഴക്കേക്കരയിലെ ഏട്ടൻ വീട്ടിൽ രാജേഷിനെ (40)യാണ് വധശ്രമക്കേസിൽ പയ്യന്നൂർ എസ്ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ദിവസങ്ങൾക്ക് മുമ്പാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ യാത്ര.ഇതേ തുടർന്ന് ഭാര്യാ വീട്ടുകാരുമായി സംസാരിച്ച ഭർത്താവ് രാജേഷ് രണ്ട് മക്കളുടെയും സംരക്ഷണമേറ്റെടുക്കുകയായിരുന്നു. ഇതിനിടയിൽ വീണ്ടും സൗഹൃദം നടിച്ച് ഭർതൃഗൃഹത്തിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ പതിനൊന്നോടെ കാമുകനൊപ്പംഎത്തിയ യുവതിയെ കണ്ട് പ്രകോപിതനായ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ പള്ളക്കും കൈക്കും മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ യുവതിയുടെ പരാതിയിൽ…
Read Moreവെറും ചാത്തന് സാധനമാണല്ലോടെ ഇത് ! മദ്യപിച്ചിട്ട് ലഹരി ലഭിക്കാഞ്ഞതിനാല്‍ മദ്യഷോപ്പിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി മദ്യപന്…
മദ്യപിച്ചിട്ട് ലഹരി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മദ്യഷോപ്പിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയ്ക്ക് പരാതി നല്കി മദ്യപന്. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. വാഹന പാര്‍ക്കിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ലോകേന്ദ്ര സോഥിയ എന്നയാളാണ് മന്ത്രിക്ക് പരാതി നല്‍കിയത്. ഉജ്ജെയ്നിലെ ക്ഷീരസാഗര്‍ ഘാട്ടി ഏരിയയിലെ ലൈസന്‍സുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് വാങ്ങിയ രണ്ട് കുപ്പി സ്വദേശി മദ്യം കഴിച്ചിട്ട് ലഹരി ലഭിച്ചില്ലെന്നാണ് പരാതി. ഏപ്രില്‍ 12 ന് അദ്ദേഹം പ്രാദേശിക എക്സൈസ് വകുപ്പ് ഓഫീസില്‍ ഇയാള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് ആഭ്യന്തര മന്ത്രിക്കയച്ചത്.
Read Moreസർക്കാർ ഔട്ട്ലറ്റുകൾ വഴി കുറഞ്ഞ മദ്യം ലഭ്യമല്ല; വ്യാജമദ്യ വിൽപന വ്യാപകമാകാൻ സാധ്യതയെന്ന് എക്സൈസ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വിൽപന വ്യാപകമാകാൻ സാധ്യതയെന്ന് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് എക്സൈസ് സംസ്ഥാനത്തു കരുതൽ നടപടികൾ ആരംഭിച്ചു. സ്പിരിറ്റ് വില ഉയർന്നതോടെ വില കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം കന്പനികൾ അവസാനിപ്പിച്ചതാണ് വ്യാജ മദ്യവിൽപന വ്യാപകമാകാൻ കാരണമെന്നാണ് എക്സൈസ് കണ്ടെത്തൽ. സ്പിരിറ്റിന്റെ വില 53 രൂപയിൽ നിന്ന് 75 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യത്തിന്റെ വില വർധന ആവശ്യപ്പെട്ടു മദ്യക്കന്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വില ഉയർത്തിയില്ല. ഇതേ തുടർന്നു വില കുറഞ്ഞ ബ്രാൻഡുകളുടെ മദ്യ ഉത്പാദനം കുറയ്ക്കാൻ മദ്യകന്പനികൾ തയാറാകുകയായിരുന്നു. ബിവറേജസ്, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വില കുറഞ്ഞ മദ്യം ലഭിക്കാതാകുന്നതോടെ വ്യാജ മദ്യത്തിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. ഇതു തടയാനുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ലോബികളെ കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും എക്സൈസ് ശക്തമാക്കി. എക്സൈസ് വകുപ്പിന്റെ…
Read Moreട്വന്റി-20യും എഎപിയും തൃക്കാക്കരയിൽ മത്സരിക്കാനില്ല; പിൻമാറ്റത്തെ വി.ഡി സതീശൻ സ്വാഗതം ചെയ്തതിന്റെ കാരണം ഇതാണ്
കൊച്ചി: തൃക്കാക്കരയിൽ ട്വന്റി-20യും ആംആദ്മി പാർട്ടിയും മത്സരിക്കാനില്ലാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്വന്റി-20യുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. പി.വി. ശ്രീനിജൻ എംഎൽഎയെ ആയുധമാക്കി കിറ്റെക്സ് എന്ന സ്ഥാപനത്തെ സംസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യുഡിഎഫ് കൂട്ടുനിൽക്കില്ലെന്നും സതീശൻ പറഞ്ഞു.
Read Moreദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോ? കാവ്യയ്ക്ക് കുരുക്ക് മുറുകുന്നു! പത്മസരോവരത്തിലേക്കെത്തി ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായാണ് വിവരം. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തിയേക്കും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണ ത്തിൽ പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്
Read More