വെ​റും ചാ​ത്ത​ന്‍ സാ​ധ​ന​മാ​ണ​ല്ലോ​ടെ ഇ​ത് ! മ​ദ്യ​പി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ മ​ദ്യ​ഷോ​പ്പി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി മ​ദ്യ​പ​ന്‍…

മ​ദ്യ​പി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ദ്യ​ഷോ​പ്പി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​തം മി​ശ്ര​യ്ക്ക് പ​രാ​തി ന​ല്‍​കി മ​ദ്യ​പ​ന്‍.

മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്നി​ലാ​ണ് സം​ഭ​വം. വാ​ഹ​ന പാ​ര്‍​ക്കി​ങ് ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന ലോ​കേ​ന്ദ്ര സോ​ഥി​യ എ​ന്ന​യാ​ളാ​ണ് മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

ഉ​ജ്ജെ​യ്നി​ലെ ക്ഷീ​ര​സാ​ഗ​ര്‍ ഘാ​ട്ടി ഏ​രി​യ​യി​ലെ ലൈ​സ​ന്‍​സു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്ന് വാ​ങ്ങി​യ ര​ണ്ട് കു​പ്പി സ്വ​ദേ​ശി മ​ദ്യം ക​ഴി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഏ​പ്രി​ല്‍ 12 ന് ​അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക എ​ക്സൈ​സ് വ​കു​പ്പ് ഓ​ഫീ​സി​ല്‍ ഇ​യാ​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ പ​ക​ര്‍​പ്പാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക​യ​ച്ച​ത്.

Related posts

Leave a Comment