തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. പി.സി.ജോർജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ താന്‍ സാമൂഹിക വിമര്‍ശനമാണ് നടത്തിയതെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം.
Read MoreDay: May 25, 2022
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു, പക്ഷെ… ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി; ബാലുശേരി സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ബഹ്റിനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമിൽ(43) നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒന്നരക്കോടിയുടെ രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 1.30-നാണ് സംഭവം.ബഹ്റ്നിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു പ്രതി കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലുള്ള 2,018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി പ്രതിയുടെ അരയിൽ കെട്ടിവച്ചിരുന്നു. ശരീരത്തിന്റെ രഹസ്യഭാഗത്ത് മൂന്നു സ്വർണ ഉരുളകൾ ഒളിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പോലീസ് സ്വർണം പിടിച്ചത്. 74 ഗ്രാം ശരീരത്തിനകത്തും 2,018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായി. എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റിനില്വച്ച് കള്ളകടത്ത് മാഫിയ നല്കിയ നിര്‍ദേശം. അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍…
Read Moreഞങ്ങളുണ്ട് കൂടെ..! ആരോരുമില്ലാത്ത കുഞ്ഞിരാമന് സുരക്ഷിത വീടൊരുക്കി കിളിമാനൂർ ജനമൈത്രി പോലീസ്
വെഞ്ഞാറമൂട്: കിളിമാനൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വയോധികന് വീടൊരുക്കി നൽകി. കിളിമാനൂർ പാപ്പാല കല്ലറക്കോണം കോഴിക്കോട്ടുവിള വീട്ടിൽ കുഞ്ഞിരാമൻ (72) നാണ് പോലീസിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്. കല്ലറകോണത്തുള്ള മൂന്ന് സെന്റ് ഭൂമിയിൽ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ മൺഭിത്തിയിൽ ടാർപ്പോളിൻ കൊണ്ട് മൂടിയ കുടിലിലാണ് കുഞ്ഞിരാമൻ താമസിച്ചുവരുന്നത്. സമീപവാസികളുടെയും സുമനസുകളുടേയും കനിവിലായിരുന്നു ഭക്ഷണംപോലും ലഭിച്ചിരുന്നത്. വയോധികന്റെ ദുരവസ്ഥ സമീപ പ്രദേശത്ത് പരാതി അന്വേഷിക്കാനെത്തിയ ജനമൈത്രി പോലീസ് കോ-ഒാർഡിനേറ്റർമാരായ സവാദ്ഖാൻ , പ്രദീപ് ജനമൈത്രി ബീറ്റ് ഓഫീസർ റിയാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യാ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം അടിയന്തരമായി വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ താക്കോൽദാനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥ് നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ ഡിവൈഎസ്പി…
Read Moreപൊളിഞ്ഞുകൊണ്ടിരിക്കുന്ന പാലങ്ങൾ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈ ഓവറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു
മെഡിക്കൽ കോളജ് : തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമാണം പൂർത്തീകരിച്ച ഫ്ലൈ ഓവറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഒരാഴ്ച മുമ്പാണ് സംഭവമെങ്കിലും ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. 18 കോടിയോളം രൂപ മുടക്കി ശ്രീചിത്രയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് നീളുന്ന 350 മീറ്റർ വരുന്ന ഫ്ലൈ ഓവറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. അതേസമയം അധികൃതർ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.അടുത്ത് തന്നെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഫ്ലൈഓവറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. ഇരുചെവി അറിയാതെ ഇടിഞ്ഞുവീണ ഭാഗം കരാറുകാർ രഹസ്യമായി നീക്കം ചെയ്തതായി ആരോപണമുണ്ട്. ബലക്ഷയം ഉള്ള ഭാഗത്ത് മണ്ണും മറ്റും നിരത്തിയാണ് നേരെ ആക്കിയിരിക്കുന്നത്. പാലം പൂർണമായി പരിശോധിച്ചശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്തണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു. പാലത്തിന് ബലക്ഷയം ഒന്നുമില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. പാലത്തിന്റെ മുഴുവൻ ഭാഗവും പരിശോധനയ്ക്ക്…
Read Moreവളർത്തിവലുതാക്കിയ നാല് മക്കൾ ഉണ്ടെങ്കിലും..! അവശനിലയിലായ മാതാവിനെ ഏറ്റെടുക്കാൻ ആരുമെത്തിയില്ല;നാട്ടുകാർ പറയുന്നതിങ്ങനെ…
ശ്രീകാര്യം : മക്കളും ബന്ധുക്കളും നോക്കാതെ ഒറ്റയ്ക്കു കഴിയുന്ന അവശ നിലയിലായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് ശ്രീകാര്യം പോലീസ്. ചെറുവയ്ക്കൽ കരുവംമൂല മോഹനവിലാസത്തിൽ മാധവിക്കുട്ടി അമ്മ (85)നെയാണ് ജനപ്രതിനിധികളും പോലീസും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെയാണ് മാധവിക്കുട്ടി വീട്ടിനു പുറത്ത് വീണു കിടന്നതായി സമീപ വാസികൾ കണ്ടത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി.ഇവരുടെ മക്കളെ ഫോണിൽ വിളിച്ചെങ്കിലും ആരും അമ്മയെ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് നാട്ടുകാരുമായി ചേർന്ന് മാധവിക്കുട്ടിയമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാലു മക്കളുള്ള ഈ അമ്മയെ മക്കളാരും തിരിഞ്ഞു നോക്കാറില്ലെന്ന് സമീപവാസികൾ പറയുന്നു.ഒരു ചെറുമകനാണ് ആഹാരം എത്തിച്ചിരുന്നത്.
Read Moreഇനി അഞ്ചുനാൾക്കൂടി, കാലവർഷം നേരത്തെ വരുന്നു; ഇന്ന് ഒറ്റപ്പെട്ട കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ മുതൽ ശനിയാഴ്ച വരെയും പത്തനംതിട്ടയിൽ വെള്ളി, ശനി ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ വേനൽ മഴ എന്ന റിക്കാർഡ് 2022 സ്വന്തമാക്കിയതായാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ജൂണ്‍ ഒന്നോടെ സംസ്ഥാനത്തു പെയ്തു തുടങ്ങുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി നേരത്തേ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. അഞ്ചു ദിവസം നേരത്തേ 27 നു തന്നെ കാലവർഷം കേരളത്തിൽ പെയ്തു തുടങ്ങുമെന്നാണു പ്രവചനം. ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ…
Read Moreസിപിഐ നേതാവ് ആവശ്യപ്പെട്ട പണം അത്ര ചെറിയ സംഖ്യയല്ല! പാർട്ടി പരിപാടിയ്ക്കായി പണപ്പിരിവ് നൽകാത്ത ബേക്കറി ഉടമയ്ക്ക് ക്രൂരമർദനം
ആലപ്പുഴ: പാർട്ടി പിരിവ് നൽകാത്തതിന്റെ പേരിൽ ഗുണ്ടായിസവുമായി വീണ്ടും സിപിഐ നേതാവ്. ആലപ്പുഴ ചാരുംമൂടിൽ പിരിവ് നൽകാതിരുന്ന ബേക്കറി ഉടമയെ സിപിഐ നേതാവ് കൈയേറ്റം ചെയ്തു. സിപിഐ പ്രാദേശിക നേതാവ് സലിം തറയിലാണ് ആക്രമണം നടത്തിയത്. പാർട്ടി പരിപാടിയ്ക്കായി ആയിരം രൂപയാണ് പിരിവായി സിപിഐ നേതാവ് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തരാൻ കഴിയില്ലെന്ന് ബേക്കറി ഉടമ അറിയിച്ചു. വീണ്ടും ചോദിച്ചപ്പോൾ 100 രൂപ പിരിവ് ആയി നൽകി. എന്നാൽ ഇതോടെ സലിം പ്രകോപിതനായി. ബേക്കറി ഉടമയെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പിരിവ് നൽകാത്തതിന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തതായി പരാതിയുയർന്നിരുന്നു.
Read More