വ​ള​ർ​ത്തി​വ​ലു​താ​ക്കി​യ നാ​ല് മ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ലും..! അ​വ​ശ​നി​ല​യി​ലാ​യ മാ​താ​വി​നെ ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല;നാട്ടുകാർ പറ‍യുന്നതിങ്ങനെ…

ശ്രീ​കാ​ര്യം : മ​ക്ക​ളും ബ​ന്ധു​ക്ക​ളും നോ​ക്കാ​തെ ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന അ​വ​ശ നി​ല​യി​ലാ​യ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ശ്രീ​കാ​ര്യം പോ​ലീ​സ്.

ചെ​റു​വ​യ്ക്ക​ൽ ക​രു​വം​മൂ​ല മോ​ഹ​ന​വി​ലാ​സ​ത്തി​ൽ മാ​ധ​വി​ക്കു​ട്ടി അ​മ്മ (85)നെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സും ചേ​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മാ​ധ​വി​ക്കു​ട്ടി വീ​ട്ടി​നു പു​റ​ത്ത് വീ​ണു കി​ട​ന്ന​താ​യി സ​മീ​പ വാ​സി​ക​ൾ ക​ണ്ട​ത്.​നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്രീ​കാ​ര്യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.​ഇ​വ​രു​ടെ മ​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും ആ​രും അ​മ്മ​യെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.​

തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് മാ​ധ​വി​ക്കു​ട്ടി​യ​മ്മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​നാ​ലു മ​ക്ക​ളു​ള്ള ഈ ​അ​മ്മ​യെ മ​ക്ക​ളാ​രും തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.​ഒ​രു ചെ​റു​മ​ക​നാ​ണ് ആ​ഹാ​രം എ​ത്തി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment