ഞങ്ങളുണ്ട് കൂടെ..! ആരോരുമില്ലാത്ത കു​ഞ്ഞി​രാ​മ​ന് സു​ര​ക്ഷി​ത വീ​ടൊ​രു​ക്കി കി​ളി​മാ​നൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ്


വെ​ഞ്ഞാ​റ​മൂ​ട്: കി​ളി​മാ​നൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ധി​ക​ന് വീ​ടൊ​രു​ക്കി ന​ൽ​കി. കി​ളി​മാ​നൂ​ർ പാ​പ്പാ​ല ക​ല്ല​റ​ക്കോ​ണം കോ​ഴി​ക്കോ​ട്ടു​വി​ള വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​ൻ (72) നാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

ക​ല്ല​റ​കോ​ണ​ത്തു​ള്ള മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യി​ൽ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ മ​ൺ​ഭി​ത്തി​യി​ൽ ടാ​ർ​പ്പോ​ളി​ൻ കൊ​ണ്ട് മൂ​ടി​യ കു​ടി​ലി​ലാ​ണ് കു​ഞ്ഞി​രാ​മ​ൻ താ​മ​സി​ച്ചു​വ​രു​ന്ന​ത്.

സ​മീ​പ​വാ​സി​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടേ​യും ക​നി​വി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം​പോ​ലും ല​ഭി​ച്ചി​രു​ന്ന​ത്. വ​യോ​ധി​ക​ന്‍റെ ദു​ര​വ​സ്ഥ സ​മീ​പ പ്ര​ദേ​ശ​ത്ത് പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​വാ​ദ്ഖാ​ൻ , പ്ര​ദീ​പ് ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ റി​യാ​സ് എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും വി​വ​രം മേ​ലു​ദ്യോ​ഗ​സ്ഥ​രെ ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​ദി​വ്യാ വി. ​ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യാ വി. ​ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഡി. ​സു​നീ​ഷ്ബാ​ബു, നാ​ർ​ക്കോ​ട്ടി​ക്സെ​ൽ ഡി​വൈ​എ​സ്പി വി.​ടി.​രാ​ശി​ത്ത്, പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ, കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ എ​സ്. സ​നൂ​ജ് , എ​സ്ഐ വി​ജി​ത്ത് കെ. ​നാ​യ​ർ , കെ​പി​എ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ലാ​ൽ ,വാ​ർ​ഡ് മെ​മ്പ​ർ അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Related posts

Leave a Comment