ആറന്മുള: ബധിരയും മൂകയുമായ യുവതിയും മൂന്നു വയസുള്ള മകളും ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, തുടർന്ന് ചികിത്സയിലിരിക്കേ മരിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥനാണ് (36) ഇന്നലെ രാത്രി അറസ്റ്റിലായത്. വിനീതിന്റെ ഭാര്യ ശ്യാമ (28), മകൾ ആദിശ്രീ എന്നിവരെ മേയ് ആറിന് രാത്രിയാണ് പൊള്ളലേറ്റ നിലയിൽ ഭർത്താവിന്റെ വീട്ടിൽ കാണപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിഐജി ആർ. നിശാന്തിനി ഇടപെട്ട് അന്വേഷണം ഊർജിതമാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്പിയെ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. സംഭവത്തിനു ശേഷം നാടുവിട്ട ഒന്നാം പ്രതിയായ ഭർത്താവിനെ പിടികൂടുകയാണുണ്ടായത്. ആദ്യം ഡിവൈഎസ്പി കെ. സജീവ് അന്വേഷണം…
Read MoreDay: June 2, 2022
ആസ്വാദക ഹൃദയങ്ങൾ കവർന്ന് ഉയരങ്ങൾ കീഴടക്കിയ കെ കെ തൃശൂർക്കാരനോ! ഹിറ്റുകളുടെ തോഴനായ കെ കെ യെ മലയാളി തിരിച്ചറിയുന്നത് മരണശേഷം
തൃശൂർ: ഇദ്ദേഹം തൃശൂർക്കാരനാണോ... ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം തൃശൂർക്കാരനാണെന്നു മനസിലായപ്പോൾ അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടവർവരെ അത്ഭുതത്തോടെ ചോദിച്ച ചോദ്യമായിരുന്നു ഇത്.. മഹാനഗരങ്ങളിൽ സംഗീതത്തിന്റെ ലോകത്ത് ആസ്വാദക ഹൃദയങ്ങളെ കവർന്ന് പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്പോഴും കെ.കെ. എന്ന സംഗീതജ്ഞന് മേളവും പഞ്ചവാദ്യവും പെയ്തിറങ്ങുന്ന തന്റെ തൃശൂർ എക്കാലവും പ്രിയപ്പെട്ട നഗരമായിരുന്നു. പാടിത്തളരുന്പോൾ തല ചായ്ക്കാനുള്ള പ്രിയങ്കരിയായ നഗരം. ഇവിടെ കെ.കെയ്ക്ക് വളരെ അടുത്ത കൂട്ടുകാർ ഉണ്ടായിരുന്നു. അന്യനാട്ടിൽ ജനിച്ചു വളരുന്പോഴും മനസുകൊണ്ട് തനി തൃശൂർക്കാരനായിരുന്നു ബോളിവുഡ് ഗായകൻ കെ കെ. സംഗീതം പോലെ തന്നെ അദ്ദേഹത്തെ കീഴടക്കിയതു തൃശൂരിലെ സൗഹൃദങ്ങളും സംഗീതം ഇഷ്ടപ്പെടുന്ന കൂട്ടുകാരും ആയിരുന്നു. കൃഷ്ണകുമാർ എന്ന കെ.കെ. ഏതു തിരക്കിലും പൂരനാടിനെ നെഞ്ചോടുചേർത്ത ഒരു തനി തൃശൂർക്കാരൻ ആയിരുന്നു. രണ്ടു വർഷത്തെ ഇടവേളകളിൽ കൃത്യമായി നാട്ടിലെത്തിയിരുന്നു. കോവിഡ് കാലത്തു മാത്രമാണ്…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ 33 അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി ! 60 കോടി രൂപ അനധികൃതമായി എത്തിയെന്ന് കണ്ടെത്തല്‍…
പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടപടി. സംഘടനയുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഇ.ഡി. അറിയിച്ചു. ഇതിനു പുറമേ, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇവയിലുണ്ടായിരുന്ന 68,62,081 രൂപ കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാവ് എം.കെ. അഷറഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസിലാണു നടപടി. 59 ലക്ഷത്തോളം രൂപ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്നും പത്തു ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍നിന്നുമാണ് മരവിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് 2009 മുതല്‍ 60 കോടി രൂപ അനധികൃതമായി എത്തിയെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രണ്ടു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലുണ്ട്. ലഖ്നൗ കോടതിയില്‍ ഇതു സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ ഇ.ഡി അടുത്തിടെ റെയ്ഡ്…
Read Moreനാല്പതിനായിരം രൂപ തന്നില്ലെങ്കില്‍..! ഹോട്ടലിൽ നിന്നും കഴിക്കും; ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പണം തട്ടും; യുവാക്കൾ പിടിയിൽ
മലപ്പുറം: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം അറസ്റ്റിൽ. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന് (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കൻ സംഘം കഴിച്ചിരുന്നു. തുടര്‍ന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു. പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലില്‍നിന്ന് മടങ്ങിയ സംഘം ഫോണിലൂടെ പരാതി നല്കാതിരിക്കാന് നാല്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം പറഞ്ഞു. പിന്നീട് 25,000 രൂപ നല്കിയാല് പരാതി നല്‍കില്ലെന്ന് തട്ടിപ്പ് സംഘം ഹോട്ടല്‍ ഉടമയെ അറിയിച്ചു. ഏപ്രിൽ 30ന് സമാന രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തിൽനിന്ന്…
Read Moreസ്കൂൾ വളപ്പിൽ നാലാം ക്ലാസ് വിദ്യാർഥിയെ അണലി കടിച്ചു; സംഭവം സ്കൂൾ വാനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ…
തൃശൂർ: തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാർഥി ആദേശ്(10)നാണ് പാമ്പിന്റെ കടിയേറ്റത്. കുമരനെല്ലൂർ സ്വദേശിയാണ്. ആദേശിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ വാനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ സ്കൂൾ വളപ്പിൽ വച്ച് ആദേശിനെ അണലി പാമ്പാണ് കടിച്ചത്. ആദേശിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Read More2018ലെ പ്രളയം! എട്ടു ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ചത് വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍; മിത്രയെ പുഞ്ചിരിയോടെ വരവേറ്റ് വീണാ ജോർജ്
ആറന്മുള: പുത്തന്‍ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ മിത്രയെ കണ്ട് മന്ത്രി വീണാ ജോര്‍ജ് പുഞ്ചിരിച്ചു. 2018ലെ പ്രളയത്തില്‍നിന്ന് എട്ടു ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ചു കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. അമ്മയുടെ കൈപിടിച്ച് ഇന്നലെ അക്ഷരങ്ങളുടെ ലോകത്തേക്കു സ്കൂള്‍ പടവുകള്‍ കയറി മിത്ര എത്തിയപ്പോഴും വീണാ ജോര്‍ജ് കൈ നൽകി. മിത്രയെ സ്നേഹപൂർവം ചേർത്തു നിർത്തിയ മന്ത്രി സുരക്ഷയുടെ ആദ്യപാഠമായി മാസ്ക് കൃത്യമായി ധരിപ്പിച്ചു. ആറന്മുള സ്വദേശികളായ സുരേന്ദ്രന്റെയും രഞ്ജിനിയുടെയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന ബോട്ടിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ ചേർത്തുപിടിച്ചതു വീണാ ജോർജായിരുന്നു.
Read Moreപോലീസിന് ബിഗ്സ്ല്യൂട്ട്…! അധ്യയനാരംഭത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായി; മിനിറ്റുകൾക്കകം കണ്ടെത്തിയത് പത്ത് കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന്
തൃശൂർ: നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടിയെ കാണാതായതു പരിഭ്രാന്തി പരത്തി. പോലീസ് ഉണർന്നു പ്രവർത്തിച്ചതോടെ മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത് ആശ്വാസമായി. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ സ്കൂളിലെത്തിയിരുന്നു.കുട്ടിയെ ക്ലാസിൽനിന്നു വിളിച്ച് വാഹനത്തിന്റെ അടുത്തെത്തുകയും ചെയ്തു. അപ്പോഴാണ് വീടിനടുത്തുള്ള മുതിർന്ന കുട്ടികൾ കുട്ടിയെ കൊണ്ടുപോകാമെന്നു പറഞ്ഞത്. ഇതോടെ മാതാപിതാക്കൾ തങ്ങളുടെ മൂത്തകുട്ടി പഠിക്കുന്ന മറ്റൊരു സ്കൂളിലേക്കു പോയി, കുട്ടിയെ വാഹനത്തിൽ കയറ്റിവിട്ടു. വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി, ചെറിയകുട്ടി വാഹനത്തിൽ കയറിപ്പോയോ എന്ന് ഉറപ്പുവരുത്താനായി നോക്കിയപ്പോഴാണ് കുട്ടിയെ ഏല്പിച്ച മുതിർന്ന കുട്ടികൾ അവിടെ വിഷമിച്ചു നിൽക്കുന്നതു കണ്ടത്. കുട്ടി അവരുടെ കൈവിട്ട് ഓടിപ്പോയെന്നു കേട്ട് അച്ഛനും അമ്മയും പരിഭ്രത്തിലായി. സ്കൂളിലേക്കു കുട്ടികളെ കൊണ്ടുവന്ന വാഹനങ്ങൾ എല്ലാം തിരിച്ചുപോയിരുന്നു. ഉടൻ വിവരം പോലീസ് സിറ്റി കണ്ട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം നഗരത്തിലെ പട്രോളിംഗ് വാഹനങ്ങളിലേക്കു കൈമാറി. കണ്ട്രോൾ…
Read Moreകരളലിയിക്കുമീ അമ്മ ദുഃഖം..! കുഞ്ഞിന്റെ ജഡം താഴെ വയ്ക്കാതെ ഒരു തള്ളയാന ചുമന്നുകൊണ്ട് നടന്നത് രണ്ടു ദിവസത്തോളം
ദുഃഖത്തിന്റെ ആഴത്തെ സൂചിപ്പിക്കാന്‍ കടലോളം എന്നൊരു പ്രയോഗമുണ്ട്. അതിനെ അന്വര്‍ഥമാക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളിലെ ഒരു തേയില തോട്ടത്തില്‍ കണ്ടത്. തന്റെ കുഞ്ഞിന്റെ ജഡം താഴെ വയ്ക്കാതെ രണ്ടു ദിവസത്തോളമാണ് ഒരു തള്ളയാന ചുമന്നുകൊണ്ട് നടന്നത്. അതും ഏഴു കിലോ മീറ്ററിലധികമാണ് ഈ ആന നടന്നത്. മുപ്പതോളം ആനകള്‍ ഈ ആനയെ അനുഗമിക്കുകയും ചെയ്തു. ബംഗാളിലെ ജല്‍പൈഗുരിയിലെ ജില്ലയിലെ അംബാരി തേയില എസ്റ്റേറ്റിലാണ് ഈ കരളലിയിക്കുന്ന കാഴ്ചയുണ്ടായത്. തന്റെ കുഞ്ഞിന്റെ ജഡം തുമ്പിക്കൈയിലെടുത്താണ് അമ്മയാന അലഞ്ഞത്. കുഞ്ഞിന്റെ ചേതനയറ്റ ശരീരം ഒന്നു താഴെവയ്ക്കാന്‍ പോലും അത് തയാറായില്ല. ആനയുടെ ഈ ദുഃഖം കണ്ടുനിന്നവരുടെ പോലും കരളലിയിച്ച ഒന്നായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം വിട്ടിട്ട് ആനക്കൂട്ടം കാടുകയറിയത്. വെള്ളിയാഴ്ചയാണ് കുഞ്ഞാന ചെരിഞ്ഞതെന്നാണ് അനുമാനം. എന്നാല്‍ മരണ കാരണം ഇതുവരേയും അറിയില്ലെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അന്‍ഷു ജാദവ്…
Read Moreകോടതിയിൽ ഇപ്പോൾ നടക്കുന്നതു നാടകങ്ങൾ… നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയെരൂക്ഷമായി വിമർശിച്ച് ഭാഗ്യലക്ഷ്മി
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഇപ്പോൾ നടക്കുന്നതു നാടകമാണെന്നു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതികൾ ആദ്യമേ വിധി എഴുതിവച്ചിരിക്കുകയാണ്. വിധി എല്ലാം തയാറാക്കി കഴിഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയിൽ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോൾ നടക്കുന്നതു നാടകമാണ് – ഭാഗ്യലക്ഷ്മി പറഞ്ഞു. കടലാസുകളുമായി ചെല്ലുന്പോൾ പ്രോസിക്യൂട്ടർമാർ കോടതിയിൽ അപമാനിക്കപ്പെടുകയാണ്. എന്താണു പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്നു കോ ടതി ചോദിക്കുന്നില്ല. ഉന്നതനോട് ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാ ണു സമീപനമെന്നും ഭാഗ്യലക്ഷ് മി പറഞ്ഞു.
Read Moreഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച് കുപ്പി! ലേലത്തില്‍ ലഭിച്ച വില കേട്ട് ഞെട്ടരുത്..
ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച് കുപ്പിക്ക് ലേലത്തില്‍ ലഭിച്ചത് 1.1 മില്ല്യണ്‍ പൗണ്ട് (ഏകദേശം 10 കോടി രൂപ). 2021 സെപ്റ്റംബര്‍ ഒമ്പതിന് ഏറ്റവും വലിയ സ്കോച്ച് കുപ്പി എന്ന ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള ഇതിന് അഞ്ചടി പതിനൊന്നിഞ്ച് ഉയരമുണ്ട്. ഇന്‍ട്രെപിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ കുപ്പിയുടെ നിര്‍മാതാക്കള്‍ ഫാഹ് മൈ ഹോള്‍ഡിംഗ്സ് ഗ്രൂപ്പ് ഐന്‍സി ആന്റ് റോസ്വിന് ഹോള്‍ഡിംഗ്സ് പിഎല്‍സിയാണ്. 1989ല്‍, സ്കോട്ലാന്‍ഡിലുള്ള മക്കാളന്‍ ഡിസ്റ്റലറീസാണ് ഇതില്‍ ആദ്യമായി വിസ്കി നിറച്ചത്. ഈ ബോട്ടിലില്‍ 311 ലിറ്റര്‍ വിസ്കി കൊള്ളുമെന്നാണ് കണക്കാക്കുന്നത്. സാധാരണ 444 ബോട്ടില്‍ വിസ്കിക്കുള്ളില്‍ കൊള്ളുന്ന അത്രയും വിസ്കിയാണ് ഈ ഭീമന് ബോട്ടിലിലുള്ളത്. കഴിഞ്ഞാഴ്ചയാണ് ലേലം നടന്നത്. സ്കോട്ലാന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള ലിയോണ്‍ ആന്റ് ടേണ്‍ബുള്‍ എന്ന കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരാളാണ് ഈ കുപ്പി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിവസത്തില്‍ തന്നെ…
Read More