യു​വ​തി​യും കു​ഞ്ഞും തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം! നാ​ടു​വി​ട്ട ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; പോലീസ് കുടുക്കിയത് തന്ത്രപരമായി…

ആ​റ​ന്മു​ള: ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യും മൂ​ന്നു വ​യ​സു​ള്ള മ​ക​ളും ഭ​ർ​തൃ വീ​ട്ടി​ൽ തീപ്പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രിക്കുക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.

ആ​റ​ന്മു​ള ഇ​ട​യാ​റ​ന്മു​ള കോ​ഴി​പ്പാ​ലം ശ്രീ​വൃ​ന്ദ വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​രു​ടെ മ​ക​ൻ വി​നീ​ത് വി​ശ്വ​നാ​ഥ​നാ​ണ് (36) ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റി​ലാ​യ​ത്.

വി​നീ​തി​ന്‍റെ ഭാ​ര്യ ശ്യാ​മ (28), മ​ക​ൾ ആ​ദി​ശ്രീ എ​ന്നി​വ​രെ മേ​യ് ആ​റി​ന് രാ​ത്രി​യാ​ണ് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ കാ​ണ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു. ആ​റ​ന്മു​ള പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു.

സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ട ഒ​ന്നാം പ്ര​തി​യാ​യ ഭ​ർ​ത്താ​വി​നെ പി​ടി​കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ആ​ദ്യം ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സ്, അ​ദ്ദേ​ഹം സ്ഥ​ലം മാ​റി​യ​തി​നെ​തു​ട​ർ​ന്ന് പു​തി​യ ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ർ ഏ​റ്റെ​ടു​ത്തു.

ഭ​ർ​തൃ​വീ​ട്ടി​ലെ നി​ര​ന്ത​ര പീ​ഡ​ന​വും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​യ പീ​ഡ​ന​ങ്ങ​ളും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യും കാ​ര​ണം യു​വ​തി കു​ഞ്ഞി​നെ തീ​കൊ​ളു​ത്തി കൊ​ന്ന​ശേ​ഷം സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

യു​വാ​വും മാ​താ​പി​താ​ക്ക​ളും സം​ഭ​വ​ത്തി​നു‌ ശേ​ഷം സം​സ്ഥാ​നം വി​ട്ടു​പോ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ കാ​ത്തി​രു​ന്നു.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​യാ​ളെ ത​ന്ത്ര​പൂ​ർ​വം വ​ല​യി​ലാ​ക്കി. അ​റ​സ്റ്റി​ലാ​യ വി​നീ​തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​യാ​ളും ബ​ധി​ര​നും മൂ​ക​നു​മാ​ണ്. കേ​സി​ൽ വി​നീ​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യി​ൽ നി​ന്നു മു​ൻ​കൂ​ർ​ജാ​മ്യം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ആ​റ​ന്മു​ള പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​കെ.​മ​നോ​ജ്‌, എ​സ്ഐ ഹ​രീ​ന്ദ്ര​ൻ, എ​എ​സ്ഐ​മാ​രാ​യ കെ. ​സ​ന്തോ​ഷ്, സ​ന്തോ‌​ഷ്‌ കു​മാ​ർ, എ​സ്പി​ഒ ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment