2018ലെ പ്രളയം! എട്ടു ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ചത് വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍; മി​ത്ര​യെ പു​ഞ്ചി​രി​യോ​ടെ വ​ര​വേ​റ്റ് വീ​ണാ ജോ​ർ​ജ്

ആ​റ​ന്മു​ള: പു​ത്ത​ന്‍ യൂ​ണി​ഫോം ധ​രി​ച്ച് സ്‌​കൂ​ളി​ലേ​ക്ക് അ​മ്മ​യു​ടെ കൈ​പി​ടി​ച്ച് എ​ത്തി​യ മി​ത്ര​യെ ക​ണ്ട് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പു​ഞ്ചി​രി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​ല്‍​നി​ന്ന് എ​ട്ടു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള മി​ത്ര​യെ ര​ക്ഷി​ച്ചു കൊ​ണ്ടു​വ​ന്ന​ത് അ​ന്ന​ത്തെ ആ​റ​ന്മു​ള എം​എ​ല്‍​എ ആ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

അ​മ്മ​യു​ടെ കൈ​പി​ടി​ച്ച് ഇ​ന്ന​ലെ അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്കു സ്‌​കൂ​ള്‍ പ​ട​വു​ക​ള്‍ കയ​റി മി​ത്ര എ​ത്തി​യ​പ്പോ​ഴും വീ​ണാ ജോ​ര്‍​ജ് കൈ ​ന​ൽ​കി.

മി​ത്ര​യെ സ്നേ​ഹ​പൂ​ർ​വം ചേ​ർ​ത്തു നി​ർ​ത്തി​യ മ​ന്ത്രി സുര​ക്ഷ​യു​ടെ ആ​ദ്യ​പാ​ഠ​മാ​യി മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​പ്പി​ച്ചു.

ആ​റ​ന്മു​ള സ്വ​ദേ​ശി​ക​ളാ​യ സു​രേ​ന്ദ്ര​ന്‍റെ​യും ര​ഞ്ജി​നി​യു​ടെ​യും മ​ക​ളാ​ണ് മി​ത്ര. മി​ത്ര​യെ പ്ര​സ​വി​ച്ച് ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​യ​പ്പോ​ഴാ​ണ് പ്ര​ള​യം വ​ന്ന​ത്.

ആ​റ​ന്മു​ള ഏ​താ​ണ്ട് ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ന്ന് എം​എ​ല്‍​എ ആ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ജ​യ​ക​ര​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ച​പ്പോ​ൾ ചേ​ർ​ത്തു​പി​ടി​ച്ച​തു വീ​ണാ ജോ​ർ​ജാ​യി​രു​ന്നു.

Related posts

Leave a Comment