ടോക്കിയോ: ബ്രസീലിനായി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതിഹാസതാരം പെലെയ്ക്ക് ഒപ്പമെത്താൻ തയാറെടുത്ത് നെയ്മർ. 92 മത്സരങ്ങളിൽനിന്ന് 77 ഗോൾ നേടിയ പെലെയുടെ പേരിലാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റിക്കാർഡ്. രാജ്യാന്തര സൗഹൃദമത്സരത്തിൽ ജപ്പാന് എതിരേ ബ്രസീലിന്റെ 1-0 ജയത്തിനു വഴിതെളിച്ച ഗോൾ നേടിയ നെയ്മറിന്റെ അക്കൗണ്ടിൽ ഇതുവരെ ആകെ 74 ഗോൾ ആയി. പെലെയുടെ റിക്കാർഡ് മറികടക്കാൻ നെയ്മറിന് ഇനിയുള്ളത് വെറും നാല് ഗോളിന്റെ അകലം മാത്രം. 119 മത്സരങ്ങളിൽനിന്നാണ് നെയ്മർ 74 ഗോൾ സ്വന്തമാക്കിയത്. ജപ്പാനെതിരേയും പെനൽറ്റിയിലൂടെയാണ് നെയ്മറിന്റെ ഗോൾ പിറന്നത്. മത്സരത്തിന്റെ 77-ാം മിനിറ്റിലെ ആ പെനൽറ്റി ഗോളിലൂടെയായിരുന്നു ബ്രസീലിന്റെ ജയം.
Read MoreDay: June 8, 2022
സൈബർ പ്രതിരോധം മതി; മാധ്യമപ്രതിരോധം വേണ്ടെന്ന് സിപിഎം! സമരങ്ങൾ അക്രമാസക്തമാകുമെന്ന് റിപ്പോർട്ട്; സൈബർ പോരാട്ടത്തിന് യൂത്ത് കോൺഗ്രസും
റെനീഷ് മാത്യു കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ആരോപണങ്ങൾക്കെതിരേ സൈബർ പ്രതിരോധം തീർക്കാൻ സിപിഎം. നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഇക്കാര്യത്തിൽ ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ പി.സി. ജോർജിന്റെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകളും പി.സി. ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുമാണ് സിപിഎമ്മിന്റെ സൈബറിടങ്ങളിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് 2016ലെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്കും എതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേരുകള്‍ പലപ്പോഴായി സ്വപ്ന സുരേഷ് പറഞ്ഞിരുന്നെങ്കിലും കുടുംബാംഗങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല. സൈബർ…
Read More“കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം’; മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണെെന്ന് കെ. മുരളീധരൻ എംപി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരേ കെ. മുരളീധരൻ എംപി. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു വെന്നും മുരളീധരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും എത്രവലിയ ആരോപണങ്ങൾ ഉണ്ടായാലും മാധ്യമങ്ങ ളുടെ മുൻപിൽ എത്തിയിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വപ്നയുടെ മൊഴിയില്‍ കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreനയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി! സ്വപ്ന എഴുതി നൽകിയ കത്തും ജോർജ് പുറത്തുവിട്ട് പിസി ജോര്‍ജ്
കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്. ഒരു മുഖ്യമന്ത്രി കള്ളക്കടത്തിന് നേരിട്ട് കൂട്ടുനിൽക്കുന്നത് രാജ്യത്തിന് തന്നെ അപമാനമെന്നാണ് ജോർജിന്റെ വിമർശനം. നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിക്ക് നേരിട്ട് ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. സ്വപ്ന എഴുതി നൽകിയ കത്തും ജോർജ് പുറത്തുവിട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽവച്ച് സ്വപ്നയെ കണ്ടതായും ഇതിൽ ഗൂഢാലോചനയില്ലെന്നും ജോർജ് പറഞ്ഞു.
Read Moreനിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് അനന്യ പാണ്ഡേ
സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അത് മറികടക്കാന്‍ എന്റെ കുടുംബത്തിന്റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ട്. എനിക്ക് കരണ്‍ ജോഹറിനെ കാണാന്‍ കഴിയുന്നത് എന്റെ മാതാപിതാക്കളിലൂടെ ലഭിച്ച അവസരമാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവേശനം ലഭിച്ചു, എന്നാല്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ ആളുകള്‍ അവരുടെ പണം നിങ്ങളില്‍ നിക്ഷേപിക്കില്ല. ഇന്ഡസ്ട്രികള് നിലനില്‍ക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനില്ക്കും. അത് ബോളിവുഡില്‍ മാത്രമല്ല.
Read Moreരാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് വീണ്ടും സ്വർണക്കടത്ത് കേസ് ! സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിപിഎം കേന്ദ്രങ്ങൾ ഞെട്ടലില്‍
ജോണ്സണ് വേങ്ങത്തടം കോട്ടയം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ രണ്ടു വർഷത്തിനു ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും രാഷ്്ട്രീയ കൊളിളക്കം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മന്ത്രി, സപീക്കർ തുടങ്ങിയവരെല്ലാം ആരോപണവിധേരായി വന്നിരുന്ന സ്വർണക്കടത്ത് കേസിലേക്കു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തുന്പോൾ ആവിയായി പോയ കേസ് വീണ്ടും സജീവമായി ചൂടുപിടിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും പ്രതിസ്ഥാനത്തേക്കു തള്ളിവിട്ടു ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയാണ് സ്വപ്നസുരേഷ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രൻ, മുൻമന്ത്രി കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലിനെയും സ്വപ്ന സുരേഷ് തുറന്നു കാട്ടുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ജയിലിൽ…
Read Moreസ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാൻ ബുദ്ധിമുട്ടെന്ന് ഹരീഷ് പേരടി
ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര പെന്ഷന് വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്റെ പേര് ഹരീഷ് പേരടി.അമ്മ, മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വമറിയിക്കട്ടെ. എഎംഎംഎ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരുക്കപേരാണ്…പതിനഞ്ചാം തിയതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ (എക്സിക്യൂട്ടിവ് മീറ്റിംഗ്) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാന്‍ ഇവിടെതന്നെയുണ്ടാവും. വീണ്ടും കാണാം. -ഹരീഷ് പേരടി
Read Moreഎനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം, എനിക്ക് ഡോക്ടറും..! മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് പറയാനുള്ളത് കണ്ണീരിൽ എഴുതിയ കഥ
കണ്ണൂർ: “എനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം (ചിത്രകാരി), എനിക്ക് ഡോക്ടറും…കുഞ്ചൂട്ടിയുടെയും അമ്മൂട്ടിയുടെയും ആഗ്രഹമാണിത്. ഇന്ന് ആദ്യമായി സ്കൂളിലേക്ക് പോകുകയാണ് ഇരുവരും. കണ്ണീരിൽ എഴുതിയ കഥയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെതെങ്കിലും മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് ജീവിക്കാൻ കരുത്തും ഊർജവും നൽകുന്നത് ഈ രണ്ട് പൊന്നോമനകളാണ്. നിമയും നിയയും. വീട്ടുകാരുടെ സ്വന്തം കുഞ്ചൂട്ടിയും അമ്മൂട്ടിയും. സ്കൂളിൽ പോകാനൊത്തിരി ഇഷ്ടമാണ് രണ്ടാൾക്കും.. കുറെ കൂട്ടുകാരെ കിട്ടും.. പിന്നെ സിജി ടീച്ചറും മോളി ആന്റിയും ഉണ്ടാകും.. സ്കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. ഇന്നു മുതൽ സെന്റ് മൈക്കിൾസ് സ്കൂളിന്റെ എൽകെജി ക്ലാസിൽ പുത്തൻ ഉടുപ്പും ബാഗും കുടയുമായി ഇവരും ഉണ്ടാകും. എൽകെജി ക്ലാസിലേക്കാണ് പോകുന്നതെങ്കിലും ഭാവിയിൽ എന്തായി തീരണമെന്ന വ്യക്തമായ പ്ലാനുണ്ട് രണ്ടാൾക്കുമെന്ന് അമ്മ ഷിൽന പറഞ്ഞു. “അമ്മൂട്ടിക്ക് കുഞ്ചൂട്ടിയെപോലെ ചിത്രം വരയ്ക്കാൻ ഇഷ്ടമല്ലേയെന്ന ചോദ്യത്തിന് ചിത്രം വരയ്ക്കാനിഷ്ടമൊക്കെയാണ് എന്നാലും,എനിക്ക്…
Read Moreപാടങ്ങളിൽ എങ്ങും മുഴങ്ങുന്നത് ഹിന്ദി ഗാനങ്ങൾ… പതിവ് തെറ്റിയില്ല, ഇത്തവണയും നടീൽ പണിയ്ക്കായി ബംഗാളികളെത്തി
നെന്മാറ: മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പന്പു ചെയ്തും പാടങ്ങളിൽ വെള്ളമെത്തിച്ച് നടീൽ സജീവമായി. അയിലൂർ, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ നടത്തനെത്തിയത് ബംഗാളിലെ പശ്ചിമ കൽകത്തയിൽ നിന്നുള്ള റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പോത്തുണ്ടി വെള്ളം ഇന്നു എത്തുമെന്നതിനാൽ നെൽ ചെടികൾക്ക് കുറച്ചു ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും നടീൽ നടത്തുമെന്ന് കർഷകർ പറയുന്നു. മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ്.മേടത്തിൽ തന്നെ ഞാറ്റടി തയ്യാറാക്കി എടവത്തിൽ നടീൽ നടത്തിയാൽ കാലവർഷം ചതിച്ചില്ലെങ്കിൽ ഓണത്തിന്…
Read Moreജ്വല്ലറിക്കാരനുമായുള്ള പരിചയം മുതലെടുത്തു! മുക്കുപണ്ടം വിറ്റ് തട്ടിയെടുത്തത് 1.65 ലക്ഷം; സുധയെ പൊക്കി പോലീസ്
തൃപ്പൂണിത്തുറ: ജ്വല്ലറിയിൽ മുക്കുപണ്ടം വില്പന നടത്തി 1.65 ലക്ഷം തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. ഉദയംപേരൂർ എംഎൽഎ റോഡ് പൂർണശ്രീയിൽ സുധ(57)യെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിലെ ജയകൃഷ്ണ ജ്വല്ലറിയിലാണ് ഇവർ മുക്കുപണ്ടം വിറ്റത്. ജ്വല്ലറിക്കു സമീപത്തെ പണയമിടപാട് സ്ഥാപനത്തിൽ സ്ഥിരമായി ഇടപാടുകൾ നടത്തുന്ന സുധയുമായി ജ്വല്ലറിക്കാരനുണ്ടായ പരിചയം മുതലെടുത്താണ് ഇവർ മുക്കുപണ്ടം വിറ്റത്. പണയമിടപാട് സ്ഥാപനം ആഭരണങ്ങൾ വിലയ്ക്ക് വാങ്ങാത്തതിനാൽ ജ്വല്ലറിക്കാരന്റെയടുത്ത് ഇവർ എത്തുകയായിരുന്നു. മുൻപരിചയമുണ്ടായിരുന്നതിനാൽ പരിശോധന നടത്താതെ ആഭരണം വാങ്ങിയതാണ് ജ്വല്ലറിക്കാരന് വിനയായത്. പിന്നീട് ആഭരണം കൈമാറ്റം ചെയ്യാനായി ഉരച്ചു നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സുധയെ പെരുമ്പാവൂരിൽ നിന്നാണ് ഹിൽപാലസ് എസ്ഐ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇവർക്ക് മുക്കുപണ്ടം ലഭിച്ച വഴി പോലീസ് അന്വേഷിക്കുകയാണ്. ഇവരുടെ കൂടെയുള്ള പുരുഷന്റെ…
Read More