ഷാജ് കിരണിനു വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു അമ്മയുടെ വേദന മനസ്സിലാക്കിയാണ് താന്‍ അതുചെയ്തതെന്നു സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനൊരു സ്ത്രീയാണ്. ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യയ്ക്ക് അമ്മയാകാനാകില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ പൂര്‍ണയാകണമെങ്കില്‍ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്നു ഷാജ് കിരണ്‍ പറഞ്ഞു എന്നു സ്വപ്ന വെളിപ്പെടുത്തി. എന്നാല്‍ നിങ്ങള്‍ പണമൊന്നും തരേണ്ടെന്നു ഞാന്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന എനിക്ക് മനസ്സിലാക്കാനായി. എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കുമെന്നു പറഞ്ഞു. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അതേ വേദന അനുഭവിച്ചേനെ…സ്വപ്ന പറഞ്ഞു.
Read MoreDay: June 11, 2022
ഇരുമ്പുകമ്പി തോട്ടി വീണ്ടും വില്ലനാകുന്നു; ഷോക്കേറ്റ് അച്ഛന്റെയും മകന്റെയും മരണം; ദുരന്തത്തിൽ നടുങ്ങി കോട്ടുകാൽ നിവാസികൾ
വിഴിഞ്ഞം: വൈദ്യുതി കന്പിയിൽ നിന്നുള്ള ഷോക്കേറ്റ് കത്തിയമരുന്ന പിതാവിനെ കണ്ട് ആ മകന് ഒരു നിമിഷം പോലും നോക്കി നിൽക്കാനായില്ല. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനും ഷോക്കേറ്റ് കത്തിയെരിഞ്ഞത്. പിതാവും മകനും പിടഞ്ഞുതീരുന്നതു കണ്ട് നടുങ്ങി നിസഹായരായി നോക്കി നിൽക്കാനേ കോട്ടുകാൽ നിവാസികൾക്കും ആയുള്ളു. ചൊവ്വര പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ട (65) ന്റെയും മകൻ റെനിലി (35)ന്റെയും ദാരുണാന്ത്യം ആ കുടുംബത്തിനു മാത്രമല്ല പ്രദേശവാസികൾക്കെല്ലാം കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വർഷങ്ങളായി ഹൃദയ സംബന്ധമായ രോഗത്താൽ കിടപ്പിലായിരുന്ന ഭാര്യ സരസമ്മയ്ക്ക് കരിക്കിൻ വെള്ളം വേണമെന്ന ആഗ്രഹം സഫലമാക്കാൻ പുറപ്പെട്ടതായിരുന്നു അപ്പുക്കുട്ടൻ. വീടിനോടു ചേർന്നു നിൽക്കുന്ന തെങ്ങിൽ നിന്ന് കരിക്കിടാനായി എട്ട് എംഎം കനമുള്ള ഒരു ഇരുമ്പു കമ്പി തടിയിൽ ചേർത്തുവെച്ച് കെട്ടി തോട്ടി തയാറാക്കി വീടിനടുത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ കയറി. കരിക്ക് അടർത്തുന്നതിനിടയിൽ നീളമുള്ള തോട്ടി തെറിച്ച്…
Read Moreഇന്ത്യയുടെ പുതുചരിത്രം എഴുതും; ചിലർ ചരിത്രത്തെ അവർക്ക് ആവശമുള്ള കാര്യങ്ങൾ മാത്രമാണ് എഴുതിവച്ചതെന്ന് അമിത് ഷാ
ന്യൂഡൽഹി: ചരിത്രം എഴുതുന്നതിൽ നിന്നു തങ്ങളെ ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമൂഹം ചരിത്രത്തെ ശരിയായ രീതിയിൽ അവതരിപ്പിക്കാൻ മുൻകൈ എടുക്കണം. അധിനിവേശം നടത്തിയവർക്കെതിരേ പോരാടിയ നിരവധി ഇന്ത്യൻ രാജാക്കന്മാർ വിസ്മരിക്കപ്പെട്ടു. ആസാമിലെ അഹോം രാജാക്കൻമാരും ശിവാജിയും അടക്കമുള്ളവരാണ് ഇന്ത്യയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ചിലർ ചരിത്രത്തെ കുഴച്ചുമറിച്ചിട്ടുണ്ട് എന്നുള്ളതു സത്യമാണ്. അവർക്ക് വശമുള്ള കാര്യങ്ങൾ മാത്രമാണ് അവരെഴുതി വച്ചതെന്ന് ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ അമിത് ഷാ പറഞ്ഞു. പുതിയ ചരിത്രപുസ്തകങ്ങളിലൂടെ ഇക്കാര്യങ്ങൾ അറിയിക്കുക എന്നതു വലിയ കാര്യമാണ്. നുണകൾ പ്രചരിപ്പിച്ചവരേക്കാൾ കൂടുതൽ തീവ്രതയോടെ ആ ചരിത്രം പ്രചരിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു.
Read Moreജനകീയ സർക്കാരാണത്രേ..! ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളെ പെരുവഴിയിലാക്കി മുഖ്യമന്ത്രിക്ക് സുരക്ഷാ കോട്ടയൊരുക്കി കോട്ടയത്തെ പോലീസ്
കോട്ടയം∙ കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്ക് റോഡടച്ച് സുരക്ഷയൊരുക്കി പോലീസ്. ഇതോടെ നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം. കെകെ റോഡ്, ഈരയിൽ കടവ് റോഡ്, മണിപ്പുഴ ഗസ്റ്റ് ഹൗസ് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളെല്ലാം ബാരിക്കേഡും പോലീസ് ജീപ്പും ഉപയോഗിച്ച് അടച്ചാണ് മുഖ്യമന്ത്രിക്ക് പോലീസ് സുരക്ഷ ഒരുക്കിയത്. ഇതോടെ ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളും ജനങ്ങളും പെരുവഴിയിലായി. മുന്നറിയിപ്പ് ഇല്ലാതെയാണ് പോലീസ് വാഹനം നിയന്ത്രിച്ചത്. രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജോലിക്കെത്തിയവർ ഉൾപ്പെടെ പ്രതിസന്ധിയിലായി. കാൽ നടയാത്രക്കാർക്ക് പോലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരുന്നുവാങ്ങാൻ എത്തിയ രോഗിയെ പോലും റോഡിൽ തടയുന്ന സ്ഥിതിയാണ് കോട്ടയത്ത് അരങ്ങേറിയത്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പോലീസ് നീക്കി.ഗസ്റ്റ് ഹൗസിന് സമീപത്തുനിന്ന് മധ്യമ പ്രവർത്തകരെ വരെ മാറ്റി നിർത്തിയാണ് പോലീസ് സുരക്ഷ ഒരുക്കിയത്. ഗസ്റ്റ് ഹൗസിന് സമീപത്ത് താമസിക്കുന്ന കുടുംബത്തെ പോലും പോലീസ് വഴി…
Read Moreകൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി; കുന്നിൻമുകളിലെ റബർ തോട്ടത്തിൽ കുട്ടിയെ കണ്ടത്തുമ്പോൾ ആ ചോദ്യം ബാക്കി
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അഞ്ചൽ തടിക്കാട്ടിൽ നിന്നാണ് അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരുടെ വീടിന് സമീപത്തെ കുന്നിൻ മുകളിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് കുന്നിന് മുകളിലെ റബര്‍ തോട്ടത്തിലെത്തിയത് എന്നുസംബന്ധിച്ച് വ്യക്തതയില്ല. അതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആരോഗ്യപരമായി പ്രശ്നങ്ങളില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.
Read More”മണ്ടിപ്പെണ്ണി”ന്റെ ശബ്ദരേഖ വെളിപ്പെടുത്തൽ; സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന;കൂടെ മറ്റൊരാളും
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഇബ്രാഹിമിനൊപ്പമാണ് ഷാജ് കിരണ്‍ തമിഴ്നാട്ടിലേക്ക് പോയത്. സ്വപ്നയ്ക്കെതിരായ വീഡിയോ ഡിലീറ്റ് ആയ സാഹചര്യത്തില്‍ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലെ ടെക്നീഷ്യന്റെ അടുക്കലേക്കാണ് പോയതെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം. വീഡിയോ തിരിച്ചെടുത്തതിന് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്ന് ഇവര്‍ അറിയിച്ചു. തങ്ങൾ ഒളിച്ചോടിയതല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കൽ ഉണ്ട് എന്ന് ഇബ്രാഹിം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ പക്കൽ നിന്ന് നഷ്ടമായി എന്നാണ് ഇബ്രാഹിം പറയുന്നത്. ബുധനാഴ്ചയായിരുന്നു വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.അതേസമയം, ഷാജ് കിരണിനും ഇബ്രാഹിമിനുമെതിരെ പോലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടിരുന്നു.
Read More