മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ടൂണ മീന്‍. ഇംഗ്ലണ്ടിലെ എഡിന് ബര്‍ഗിലെ കടല്‍ മത്സ്യങ്ങളെ ലഭിക്കുന്ന ഒരു കടയിലാണ് ഇത്തരമൊരു ഭീമാകാരനായ മീനുണ്ടായിരുന്നത്. ബാഴ്സലോണയില്‍ നിന്ന് ചൊവ്വാഴ്ച എത്തിച്ച ഈ ടൂണയ്ക്ക് 150 കിലോ ഭാരമുണ്ട്. ഈ മീനിനെ വലിച്ചു കൊണ്ടുപോകാന്‍ നാലാളുടെ എങ്കിലും സഹായം വേണമെന്നാണ് അതിനടുത്തായി എഴുതി വച്ചിരുന്നത്. തനിക്ക് ഇതില്‍ നിന്ന് 1000 ടിന് ടൂണ ഇറച്ചി ചെയ്യാനാകുമെന്ന് വില്ല്യം എലിയറ്റ് എന്ന മീൻ കച്ചവടക്കാരന് പറഞ്ഞു. എന്നാല്‍ ജാപ്പനീസ് വിഭവങ്ങളൊരുക്കുന്ന ഒരു റസ്റ്റോറന്റാണ് ഈ ടൂണയെ സ്വന്തമാക്കിയത്. 5.5 അടി ഉയരമുള്ള വില്ല്യം എലിയറ്റ് മീനിനൊപ്പം കിടക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാണ്.
Read MoreDay: June 17, 2022
അസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റ് ; എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥന്റെ പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ടു
കൊച്ചി: പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ട എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിനോദ് പിള്ളയോട് സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം തേടി. ഹൈക്കോടതി ജിഡ റോഡാണ് പ്രഭാതസവാരിക്കായി അസിസ്റ്റന്റ് കമ്മീഷണർ അടച്ചത്. റോഡ് അടച്ചിട്ടതിനാൽ സ്കൂൾ കുട്ടികൾക്കടക്കം ബുദ്ധിമുട്ടുണ്ടായത് സാമൂഹികമാധ്യമങ്ങളിൽ വാർത്തയായിരുന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണർ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.ഞായറാഴ്ചകളിൽ രാവിലെ ആറു മുതൽ ഏഴു വരെ പ്രഭാതസവാരിക്കായി റോഡ് അടച്ചിടാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ മറ്റു ദിവസങ്ങളിലും റോഡ് അടച്ചിടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റായ നടപടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിവാവം! അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥര്‍ ഇടപെട്ടു; ഒടുവില്‍…
കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷന് ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഓര്‍ഡര്‍ നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയും ചെയ്തു. കൗൺസിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിത ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ബേപ്പൂര്‍ പോലീസ്, ജുവനൈല്‍ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
Read Moreഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ നാലു വര്‍ഷം പോര ! അഗ്നിപഥിന്റെ ദോഷവശങ്ങളെപ്പെറ്റി മേജര്‍ രവി…
കേന്ദ്ര സര്‍ക്കാര്‍ വിപ്ലവകരമായി അവതരിപ്പിച്ച നാലു വര്‍ഷ സൈനിക നിയമന പദ്ധതി അഗ്നിപഥിനെ നിശിതമായി വിമര്‍ശിച്ച് മേജര്‍ രവി. ‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു’ എന്നാണ് മേജര്‍ രവി വിമര്‍ശിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറയുന്നു. ”പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വര്‍ഷത്തെ ട്രെയിനിങ് കൊണ്ട് അവര്‍ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സാങ്കേതികമായി ഒരു സൈനികന് പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് 6-7 വര്‍ഷത്തെ പരിശീലനം വേണം”.മേജര്‍ രവി പറയുന്നു. ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്ട്മെന്റ് നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍…
Read Moreഈ ശിക്ഷ മതിയാകുമോ അധ്യാപകന്..? ട്യൂഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന് കിട്ടിയ ശിക്ഷ ഇങ്ങനെ…
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും. തളിപ്പറമ്പ് ചിറവക്കിലെ കെ.പി.വി. സതീഷ്കുമാറി (62)നെയാണ് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പ്രതിയുടെ വീട്ടില്‍ ട്യൂഷന് സെന്റര്‍ നടത്തിയിരുന്നു. ഇവിടെ ട്യൂഷനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ അന്നത്തെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.കെ. സുധാകരന് 2017 സെപ്റ്റംബര്‍ 20 ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി പി.മുജീബ്റഹ്മാന്‍ വിധി പറഞ്ഞത്. പോക്സോ ഉള്‍പ്പെടെ നാല് വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നേരത്തെ അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുഖ്യാധ്യാപകനായിരുന്നു പ്രതി.
Read Moreഅനധികൃത മണ്ണെടുപ്പ് ഫോണിൽ പകർത്തിയ വിദ്യാർഥിനിക്ക് മണ്ണ് മാഫിയയുടെ ക്രൂരമർദനം;സാരമായി പരിക്കേറ്റ അക്ഷയ ആശുപത്രിയിൽ
മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത വിദ്യാർഥിനിക്ക് മണ്ണ് മാഫിയയുടെ ക്രൂരമർദനം. മാറാടി കാക്കൂച്ചിറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായ മുതുകല്ല് വേങ്ങപ്ലാവിൽ അക്ഷയ ലാലുവിനാണ് മർദനമേറ്റത്. പരിക്കേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനടന്ന അനധികൃത മണ്ണെടുപ്പ് സമീപവാസികളുടെ പരാതിയെ തുടർന്നു പോലീസ് ഇടപെട്ട് നേരത്തെ നിർത്തിവയ്പിച്ചിരുന്നു. നാട്ടുകാരില്ലാത്ത സമയം നോക്കി വാഹനങ്ങളുമായി മണ്ണെടുക്കാൻ എത്തിയപ്പോൾ അക്ഷയ അത് മൊബൈൽ ഫോണിൽ പകർത്തി. ഇതു കണ്ട് മണ്ണെടുക്കാൻ വന്ന സംഘത്തിലെ ഒരാൾ രോഷാകുലനായി വിദ്യാർഥിനി എന്ന പരിഗണന പോലുമില്ലാതെ പിന്നാക്ക വിഭാഗത്തിലുള്ള അക്ഷയയെ ക്രൂരമായി മർദിക്കുകയായിരുന്നു. അസഭ്യവർഷം നടത്തുകയും ഫോണ്‍ പിടിച്ചുവാങ്ങി നിലത്ത് എറിയുകയും ചെയ്തു.വിദ്യാർഥിനിയുടെ പരാതിയിൽ ഒരാൾക്കെതിരേ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ആശുപത്രിയിലെത്തി വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി.പ്രദേശത്ത് അനധികൃത മണ്ണെടുപ്പ്…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 56 ചാക്ക് റേഷനരി ! പോളിഷ് ചെയ്ത് വില്ക്കാന് സൂക്ഷിച്ചത്…
ഡിവൈഎഫ്ഐ നേതാവിന്റെ വീടിനോടു ചേര്‍ന്ന ഷെഡില്‍ നിന്നും 2.815 ടണ്‍ തമിഴ്നാട് റേഷനരി പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്നു പിടികൂടി. വാളയാര്‍ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നാണ് അരി പിടികൂടിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ് അറിയിച്ചു. തുടര്‍ പരിശോധനയ്ക്കു ശേഷം ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടികൂടിയ അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നു വാളയാര്‍ എസ്ഐ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 56 ചാക്കുകളിലായി സൂക്ഷിച്ച റേഷന്‍ അരി കണ്ടെത്തിയത്. സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്നാട്ടില്‍ നിന്നു റേഷനരി കടത്തുന്നത്. ഇവിടെ നിന്നു കഞ്ചിക്കോട്ടെ മില്ലിലെത്തിച്ചു പോളിഷ്…
Read Moreഅശ്ലീല വീഡിയോ നിർമിക്കാന്‍ സഹപ്രവര്‍ത്തകയെ നിർബന്ധിച്ചു! ക്രൈം നന്ദകുമാർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. അശ്ലീല വീഡിയോ നിർമിക്കാന്‍ സഹപ്രവര്‍ത്തകയെ നിർബന്ധിച്ചുവെന്ന പരാതിയിലാണ് നടപടി. ക്രൈം നന്ദകുമാറില്‍ നിന്ന് മാനസികമായി പീഡമേല്ക്കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി വര്‍ഗ പീഡന നിരോധ നിയമപ്രകാരമാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ ടി.പി. നന്ദകുമാറെ അറസ്റ്റു ചെയ്തിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് കേസ്.
Read Moreസിനിമയിൽ സ്ത്രീകളെ കെട്ടിപിടിക്കുന്നതിന് പകരം പൂ കൊണ്ട് തൊട്ടാൽ പോരേ? ബാലചന്ദ്രമേനോന്റെ പെണ്ണുകാണൽ ചടങ്ങിൽ സംഭവിച്ചത്
ഒരിക്കല്‍ ബാലചന്ദ്ര മേനോന് പെണ്ണ് കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം എന്നോട് പറഞ്ഞിരുന്നു. സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് എന്നായിരുന്നു ബാലചന്ദ്ര മേനോനോട് പെണ്‍കുട്ടി ചോദിച്ചത്. തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? എന്നൊക്കെയാണ് അവരുടെ ചോദ്യം. ഇതിന് കിടിലനൊരു മറുപടിയാണ് ബാലചന്ദ്ര മേനോന് നല്‍കിയത്. നിങ്ങളൊരു ഡോക്ടറെയാണ് വിവാഹം കഴിച്ചതെന്ന് ഓര്‍ക്കുക. അദ്ദേഹം ഒരു ഗൈനക്കോളേജിസ്റ്റ് ആണെങ്കിലോ, അദ്ദേഹം എങ്ങനെയായിരിക്കും പ്രസവം എടുക്കുന്നത്? നിങ്ങള്‍ ഈ പറഞ്ഞ പോലെ ദൂരെ നിന്ന് പൂവ് കൊണ്ട് തൊട്ടിട്ട് ആയിരിക്കുമോ, അതില്‍ കാര്യമില്ല. ഓരോരുത്തരുടെയും പ്രൊഫഷനെ ബഹുമാനിക്കണം. അത്രയേ ഉള്ളു- എന്നാണ് ബാലചന്ദ്ര മേനോന് മറുപടിയായി പറഞ്ഞത്.-മണിയന്‍പിള്ള രാജു
Read More