ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത് 56 ചാ​ക്ക് റേ​ഷ​ന​രി ! പോ​ളി​ഷ് ചെ​യ്ത് വി​ല്‍​ക്കാ​ന്‍ സൂ​ക്ഷി​ച്ച​ത്…

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ വീ​ടി​നോ​ടു ചേ​ര്‍​ന്ന ഷെ​ഡി​ല്‍ നി​ന്നും 2.815 ട​ണ്‍ ത​മി​ഴ്‌​നാ​ട് റേ​ഷ​ന​രി പൊ​ലീ​സും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പും ചേ​ര്‍​ന്നു പി​ടി​കൂ​ടി. വാ​ള​യാ​ര്‍ ഡാം ​റോ​ഡ് സ്വ​ദേ​ശി​യും സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ വാ​ള​യാ​ര്‍ മു​ന്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്റു​മാ​യ എ.​ഷെ​മീ​റി​ന്റെ​യും പി​താ​വി​ന്റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​ഡി​ല്‍ നി​ന്നാ​ണ് അ​രി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ജെ.​എ​സ്.​ഗോ​കു​ല്‍​ദാ​സ് അ​റി​യി​ച്ചു. തു​ട​ര്‍ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നും പി​ടി​കൂ​ടി​യ അ​രി ക​ണ്ടു​കെ​ട്ടാ​നും സി​വി​ല്‍ സ​പ്ലൈ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു വാ​ള​യാ​ര്‍ എ​സ്‌​ഐ ആ​ര്‍.​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് 56 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച റേ​ഷ​ന്‍ അ​രി ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന വെ​ട്ടി​ച്ചാ​ണു ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു റേ​ഷ​ന​രി ക​ട​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നു ക​ഞ്ചി​ക്കോ​ട്ടെ മി​ല്ലി​ലെ​ത്തി​ച്ചു പോ​ളി​ഷ്…

Read More

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ രാഷ്ട്രീയമായി നേരിടുമെന്ന് എകെ ബാലന്‍ ! വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്ന് മന്ത്രി

മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ചാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ രാഷ്ട്രീയമായി നേരിടുമെന്ന് എ കെ ബാലന്‍. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണന്ന് ബാലന്‍ ആരോപിച്ചു. ഇപ്പോഴത്തെ സമരത്തിനു പിന്നില്‍ ആരോ ഉണ്ടെന്ന് ബാലന്‍ മുമ്പേ പറഞ്ഞിരുന്നു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം വിധിദിനം മുതല്‍ ചതിദിനം വരെ എന്ന പേരില്‍ വീട്ടു മുറ്റത്ത് വാളയാര്‍ അമ്മ സമരം നടത്തി. 2017 ജനുവരി 13നാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ 52 ദിവസങ്ങള്‍ക്ക് ശേഷം ഒമ്പത് വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടതോടെ സംഭവം ചര്‍ച്ചയായി. പിന്നീട് കൊലപാതകമാണന്ന് കണടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതികളെ കോടതി വെറുതെ വിട്ടതോടെ വാളയാര്‍ അമ്മ അപ്പീലുമായി…

Read More

പണ്ട് ഒരു യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതിയായ സോജന്‍ ഇപ്പോഴും പോലീസ് സേനയില്‍ വിലസുന്നതെങ്ങനെ ! വാളയാറിലെ പെണ്‍കുട്ടികളെപ്പറ്റി അശ്ലീലം പറഞ്ഞ ഡിവൈഎസ്പി മുഖ്യമന്ത്രിയ്ക്കു പ്രിയപ്പെട്ടവനായതെങ്ങനെയെന്ന് കേരളം ചോദിക്കുന്നു…

വാളയാറിലെ പെണ്‍കുട്ടികളെപ്പറ്റി അശ്ലീലം പറയാന്‍ മാത്രം അധപതിച്ച മനോനിലയുള്ള എം.ജെ സോജന്‍ എന്ന കുപ്രസിദ്ധ ഡിവൈഎസ്പി ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവനാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് കേരളം ഒന്നാകെ ഇപ്പോള്‍ ചോദിക്കുന്നത്. വിവാദമായ വാളായാര്‍ കേസില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടി ഉഭയകക്ഷിസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് ഇയാളുടെ വിചിത്രമായ വാദം. പ്രതികളെ സംരക്ഷിക്കാന്‍ ഇയാള്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2018 ജനുവരി 30ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവ് അത് വ്യക്തമാക്കുന്നു. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നാരായണന്‍ നായര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 2011ല്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഡിവൈഎസ്പി സോജന്‍ പ്രതിയായിരുന്നു. കേസില്‍ എഫ്.ഐ.ആറിന്‍ മേല്‍ വിചാരണ പോലും വേണ്ടെന്ന് തീരുമാനിച്ച്, വിചാരണാനുമതി നിഷേധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത് അന്നാണ്. വിചാരണ നടത്തി അയാള്‍ കുറ്റക്കാരനാണോ എന്നു കോടതി പരിശോധിക്കുന്നതിന്…

Read More

മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും പോലീസിനും അഭിനന്ദനങ്ങള്‍ ! സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

വാളയാര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റു വേട്ടയും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റ് വേട്ടയെന്ന ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുയരുന്നത്. സര്‍ക്കാരിനെയും മാവോയിസ്റ്റുകളെയും ഒരുപോലെ വിമര്‍ശിക്കുകയാണ് നടനും പഴയ നക്‌സലൈറ്റുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്‌റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ…

Read More

മൂത്തകുട്ടി മരിച്ച ദിവസം മുഖം മറച്ച രണ്ടു പേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴി കുറ്റപത്രത്തിലില്ല ! വാളയാര്‍ കേസിന്റെ അന്വേഷണത്തില്‍ പോലീസ് നടത്തിയത് വന്‍ അട്ടിമറി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വാളയാറില്‍ പ്രായപൂര്‍ത്തായാകാത്ത സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് നടത്തിയത് വന്‍ അട്ടിമറിയെന്ന് വിവരം. കുട്ടികള്‍ പീഡനത്തിനിരയായതായി കുറ്റപത്രത്തിലും മൊഴി പകര്‍പ്പുകളിലും സൂചനയുണ്ടെങ്കിലും പോലീസ് അക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വരുന്നത്. കുട്ടികളെ മാനഭംഗപ്പെടുത്തുന്നത് കണ്ടെന്ന് രണ്ടാനച്ഛനും പറഞ്ഞെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമാകുമായിരുന്ന മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടു പേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. മൂത്തകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്ന പോലീസ് പക്ഷേ ആത്മഹത്യാപ്രേരണ അന്വേഷിക്കാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് കാര്യങ്ങള്‍. മൂത്തപെണ്‍കുട്ടി സ്വന്തംവീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടില്‍ വെച്ചുമായിരുന്നു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിരുന്നത് എന്നാണ് സൂചനകള്‍.2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ മരിക്കുന്നത് വരെ പീഡനം തുടര്‍ന്നിരുന്നു. കുട്ടികള്‍ ഇരയാകുന്ന വിവരം മരിക്കുന്നതിന് മുമ്പ് അമ്മയുമറിഞ്ഞിരുന്നു എന്ന വിവരവും…

Read More

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് ! മന്ത്രി എ. കെ ബാലന്റെ വാദങ്ങള്‍ പൊളിയുന്നു…

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുളളവര്‍. പ്രതികളെ രക്ഷപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധകോണുകളില്‍ നിന്നും ഉയരുകയാണ്. പ്രതികള്‍ രക്ഷപെടാന്‍ അനുവദിക്കരുതെന്ന് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. കോടതിയില്‍ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നു പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരണം വന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയബന്ധം ചര്‍ച്ചയാകുകയാണ്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനം നടത്തുന്ന പ്രതിയായ എം മധുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നിതിന്‍ കണിച്ചേരിയോടൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. എന്നാലിത് തിരഞ്ഞെടുപ്പ് കാലത്തേതാണെന്നും മറ്റ് യാതൊരു ബന്ധവുമില്ലെന്നുമാണ് നിതിന്‍ കണിച്ചേരി പറയുന്നത്.…

Read More