തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന രാജേഷ് (35) ആണ് പിടിയിലായത്.ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും തുടർന്ന് പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 22 ലക്ഷം രൂപ പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.
Read MoreDay: July 30, 2022
ഇത് കുന്നുമ്മല്‍ ശാന്തയല്ല; ഇത് വേറൊരു തനി സാധനം; ആളുകളെ മോഹിപ്പിക്കുന്ന വേഷമെന്ന് സോനാ നായർ
ഓഫ് ബീറ്റ് ആയിട്ടുള്ള ഒരുപാട് പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അരിമ്പാറ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു. അത് ഇന്റര്‍നാഷണല്‍ ലെവലില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അങ്ങനെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതടക്കം ഒരുപാട് ഓഫ് ബീറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കാംബോജി എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകന് വിനോദ് മങ്കരയാണ്. ഇത് കുന്നുമ്മല്‍ ശാന്തയല്ല, അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വര്ക്കറുമല്ല. ഇത് വേറൊരു തനി സാധനമാണ്. ശരിക്കും കാംബോജി നല്ലൊരു പടമാണ്. നല്ലൊരു കണ്‍സെപ്റ്റാണ് സിനിമയുടേത്. സോന അത് ചെയ്താല്‍ നല്ല ഭംഗിയാവും. അത്രയും വശ്യതയുള്ള കഥാപാത്രമാണെന്നും വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഞാനും ലക്ഷ്മി ഗോപാലസ്വാമിയും മറ്റൊരു പെണ്‍കുട്ടിയും ചേര്‍ന്ന് ചെയ്തത്. മൂന്ന് പേരും നായികമാരാണ്. -സോന നായർ
Read Moreഭാര്യയായും കാമുകിയായും വന്നുനിന്നാൽ ഏറ്റവും ചേർച്ച ശോഭന; സുരേഷ് ഗോപി പറയുന്നത് കേട്ടോ!
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ ഞാൻ ഫ്രീക്ക് ഔട്ട് ചെയ്ത് അഭിനയിച്ച പടമാണ്. എന്നെ കുറിച്ചുകൂടി അഴിച്ചുവിടണമായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഞാൻ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ. അമല എന്റെ ക്രഷായിരുന്നു. രാധികയ്ക്ക് എന്റെ ഇഷ്ടങ്ങളൊക്കെ അറിയാം. ചിലപ്പോഴൊക്കെ പറയും ഏട്ടനൊപ്പം ഭാര്യയായും കാമുകിയായും വന്നുനിന്നാൽ ഏറ്റവും ചേർച്ച ശോഭനയാണെന്ന്. -സുരേഷ് ഗോപി
Read Moreവിജയ്-രശ്മിക പ്രണയം സ്ഥിരീകരിച്ച് അനന്യ പാണ്ഡെ ! നിങ്ങളങ്ങനെ കരുതുന്നുണ്ടോന്നു നടന്; നടന്ന സംഭവം ഇങ്ങനെ…
തെന്നിന്ത്യ മുഴുവൻ ആരാധികമാരുള്ള തെലുങ്ക് സൂപ്പര്‍ നടനാണ് വിജയ് ദേവരകൊണ്ട. ഇതിനിടെ നടി രശ്മിക മന്ദാനയുമായി അടുപ്പത്തിലാണെന്ന തരത്തിൽ വർത്തകൾ വന്നിരുന്നു. വര്‍ഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്നു പപ്പരാസികൾ പറഞ്ഞുപരത്തി. എന്നാല്‍ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കാനാണ് വിജയ് ശ്രമിച്ചിട്ടുള്ളത്. എന്നാലിപ്പോൾ വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് നടി അനന്യ പാണ്ഡെ വെളിപ്പെടുത്തിയിരിക്കുന്നു. ലിഗര്‍ എന്ന സിനിമയിലൂടെ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒന്നിച്ചിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകനായ കരണിന്റെ ചോദ്യത്തിന് മറുപടി പറയവേ വിജയ് പ്രണയത്തിലാണെന്ന് അനന്യ സമ്മതിച്ചു. ചോദ്യത്തിന് അവ്യക്തമായ ഉത്തരമാണ് അനന്യ പറഞ്ഞതെങ്കിലും അത് രശ്മികയാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ് ചില നടന്മാരുടെ പേര് പറഞ്ഞിട്ട് അവര്‍ ആരൊക്കെയാണ് ഡേറ്റിംഗ് നടത്തുന്നതെന്ന് സ്ഥിരീകരിക്കാനാണ് അനന്യയോട് കരണ്‍…
Read Moreവിവാഹം കഴിഞ്ഞാൽ മൂല്യം കുറയില്ല; സിനിമയിൽ നിന്ന് മോശം അനുഭവം എനിക്കുണ്ടായിട്ടില്ല; സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മകൾ നല്ലതെന്ന് ലിജോ മോൾ
നിരവധി നല്ല സിനിമകൾ ചെയ്തു ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിൽ പ്രശസ്തി നേടിയിട്ടുള്ള മലയാള നടിയാണ് ലിജോ മോൾ ജോസ്. 2016ൽ പുറത്തിറങ്ങിയ മലയാള സിനിമ മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു ലിജോ മോൾ അഭിനയത്തിലേക്ക് ചുവടുവെച്ചത്. സഹനടിയായിട്ടായിരുന്നു തുടക്കമെങ്കിലും സോണിയ എന്ന കഥാപാത്രത്തെ മഹേഷിന്റെ പ്രതികാരം കണ്ടവരെല്ലാം ഇന്നും ഓർക്കുന്നുണ്ട്. പിന്നീട് കട്ടപ്പനയിലെ ഋത്വിക്ക് റോഷനിൽ ലിജോ മോൾ നയികയായി. ലിജോ മോളുടെ കരിയർ ബെസ്റ്റ് എന്ന് പ്രേക്ഷകർ പറയുന്നത് സൂര്യക്കൊപ്പം അഭിനയിച്ച ജയ്ഭീമിലെ പ്രകടനമായിരുന്നു. സെങ്കിണി എന്ന ആദിവാസി സ്ത്രീയായി ലിജോ മോൾ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ജയ് ഭീം റിലീസ് ചെയ്തപ്പോൾ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചതും ലിജോ മോളുടെ കഥാപാത്രത്തെയായിരുന്നു. ഇപ്പോൾ വിവാഹശേഷമുള്ള സിനിമാ ജീവിതത്തെ കുറിച്ച് അടക്കം ലിജോ മോൾ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല.…
Read Moreവിവോ ഫോണ്‍ ഉപയോഗിച്ചതാര്? നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ വാട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളിലൂടെ മാറ്റിയെന്നു സംശയം
കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ അശ്ലീല ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലഗ്രാം മെസേജിംഗ് ആപ്പുകൾ വഴി മാറ്റിയതായി സംശയം. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ഇത്തരത്തിലുള്ള സംശയം ഉന്നയിക്കുന്നത്. സാധാരണയായി ആൻഡ്രോയിഡ് ഫോണുകളിൽ മെമ്മറി കാർഡ് ഇട്ടാൽ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിൽ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഫോണിൽ ഇട്ട മെമ്മറി കാർഡിലെ ഫോൾഡറുകൾ ഒന്നും തുറക്കാതെ തന്നെ ലോംഗ് പ്രസ് ചെയ്താൽ മറ്റൊരു ഫോണിലേക്ക് ഇവ ഷെയർ ചെയ്യാനാകും. കോടതിയുടെ അനുമതി വേണം അതേസമയം, മെമ്മറി കാർഡിൽ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോൾഡറിൽ വിവോ ഫോണ്‍ വിവരങ്ങൾ, ജിയോ നെറ്റ്വർക്ക് ആപ്ലിക്കേഷൻ,…
Read More52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നു ! നാളെ അര്‍ധരാത്രിക്ക് ശേഷം ബോട്ടുകള്‍ കടലിലേക്ക്
വൈപ്പിന്‍: അൻപത്തിരണ്ട് ദിവസത്തെ ട്രോളിഗം നിരോധനം കഴിഞ്ഞ് നാളെ അര്‍ധരാത്രിക്ക്ശേഷം മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് പോയിത്തുടങ്ങും. മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, തോപ്പുംപടി, ചവറ, നീണ്ടകര തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ നിന്നായി ചെറുതും വലുതുമായ ആയിരക്കണക്കിന് ബോട്ടുകളാണ് വലിയ പ്രതീക്ഷകളുമായി കടിലേക്ക് പോകാന്‍ തയാറായി നിൽക്കുന്നത്. കിളിമീന്‍, കണവ, കരിക്കാടി ചെമ്മീന്‍, തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യ ദിനങ്ങളില്‍ സാധാരണ ലഭിക്കാറ്. എന്നാല്‍ ഇക്കുറി മണ്‍സൂണ്‍ മഴയുടെ കുറവ് ഈ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇക്കുറി കാലവര്‍ഷം കാര്യമായി കാറ്റുകോളുമുണ്ടാക്കാതിരുന്നതിനാല് കടല്‍ ഇതുവരെ ഇളകിയില്ല. ഇതു പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കാര്യമായി ദോഷം ചെയ്തു. അതേ പോലെ ഈ സീസൺ മത്സ്യബന്ധന ബോട്ടുകള്‍ക്കും പ്രതികൂലമാകുമെന്നാണ് ബോട്ടുടമകളുടെയും ആശങ്ക. എങ്കിലും കിളിമീനും, ഐലയും, കരിക്കാടി ചെമ്മീനും കുറഞ്ഞ തോതിലെങ്കിലും ലഭിക്കുമെന്ന ചെറിയ പ്രതീക്ഷയിലാണ് ഇത്തവണത്തെ തയ്യാറെടുപ്പുകള്‍. ട്രോളിംഗ്…
Read Moreക്രൈം ബ്രാഞ്ച് വരുമ്പോൾ..! എകെജി സെന്റർ ആക്രമണം; 30 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് സംഘം നിലവിലെ അന്വേഷണ സംഘവുമായി ചർച്ച നടത്തി. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജ് എന്നിവരുമായാണ് നേരത്തെ അന്വേഷിച്ച കാര്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. കന്റോണ്‍മെന്റ് പോലീസിൽ നിന്നും ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടെയുള്ള ഫയലുകൾ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി തോട്ടത്തിൽ ജലീലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കുടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അടുത്ത ദിവസം അന്വേഷണ സംഘത്തെ വിപുലീകരിക്കും. എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് 30 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽതപ്പുകയായിരുന്നു. പ്രതിയെ പിടികൂടാൻ സാധിക്കാത്ത പോലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും പ്രതിപക്ഷം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പടക്കമേറ് നടത്തിയ അക്രമിയുടെ സിസിടിവി…
Read Moreപ്രായം അമ്പത്തിരണ്ട്, അണിഞ്ഞു നടക്കുന്നത് 40 പവനോളം സ്വർണം;കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു; കാർ ഡ്രൈവർ മലയാളം സംസാരിച്ചതായി പദ്മകുമാരി
നേമം : കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടി കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52) യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്തുവച്ച് ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടി കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. കാറില്‍ ബലം പ്രയോഗിച്ച് പദ്മകുമാരിയുടെ മാലയും വളയും കൈവിരലുകളില്‍ കിടന്ന മോതിരങ്ങളും കവര്‍ന്ന ശേഷം കാട്ടാക്കടയില്‍ നിന്നും പൂവച്ചല്‍ നെടുമങ്ങാട് റൂട്ടില്‍ കാപ്പിക്കാട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അവിടെ നാട്ടുകാരോട് ബന്ധുവിന്റെ നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്.പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാറിലെത്തിയത് മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചംഗ സംഘമെന്നാണ് പദ്മകുമാരി പറയുന്നത്. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം…
Read More2020 ഫെബ്രുവരിയില്‍ യുവ എഴുത്തുകാരിയെ കോഴിക്കോട് വച്ച്..! സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; കൊയലാണ്ടി പോലീസ് കേസെടുത്തു
സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. 2020 ഫെബ്രുവരിയില്‍ യുവ എഴുത്തുകാരിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസ് പീഡന ശ്രമത്തിന് കേസെടുത്തു. മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ആ കേസെടുത്തത്. എന്നാല്‍ സിവിക് ചന്ദ്രന് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
Read More