ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ (antiviral) മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീപരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്പ്പെടുത്താനാവും. എങ്ങനെ പ്രതിരോധിക്കാം?തിളപ്പിച്ചാറ്റിയ വെള്ളം ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ * രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ്* ഷേവിംഗ്…
Read MoreDay: July 30, 2022
“ലേഡി സുകുമാര കുറുപ്പും” അഭ്രപാളിയിലേക്ക്; കാമുകനെ ക്രൂരമായി കൊന്ന് സ്യൂട്ട്കേസിലാക്കിയ ഡോ. ഓമന; അണിയറയിൽ ഒരുങ്ങുന്നത് കാമവും ക്രോധവും പ്രതികാരവും അടങ്ങുന്ന ത്രില്ലർ ചിത്രം
പീറ്റർ ഏഴിമലകേരളത്തെ നടുക്കിയ ക്രൂരമായ മറ്റൊരു കൊലപാതകം കൂടി ചലച്ചിത്രമാകുന്നു. വിവാഹമോചനത്തിന് വഴിവെച്ച പ്രണയവും കാമുകനോടുള്ള പ്രതികാരത്തില്‍ അയാളെ താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിലെ അറിവുകള്‍ ഉപയോഗിച്ച് ക്രൂരമായി കൊലചെയ്ത് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമവും, ഇതിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പയ്യന്നൂരിലെ ഡോ. ഓമനയുടെ കഥയാണ് ചലച്ചിത്രമാകുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയായ ”കുറുപ്പി’ ന്റെ വിജയത്തിന് പിന്നാലെയാണ് 26 വര്‍ഷം മുമ്പുനടന്ന നാടിനെ നടുക്കിയ കൊലപാതകവും അതിലേക്ക് നയിച്ച പിന്നാമ്പുറകഥകളുമാണ് സിനിമയായി പ്രേക്ഷകരിലേക്കെത്തുന്നത്. മൈനത്തരുവിയും കുറുപ്പും പിന്നെ സീറോ ഡിഗ്രിയും1966 ജൂണ്‍ 16ന് പത്തംതിട്ട റാന്നി മാടത്തരുവിക്ക് സമീപം മറിയക്കുട്ടിയെന്ന നാല്പ്പത്തിമൂന്നുകാരി കൊലചെയ്യപ്പെട്ടിരുന്നു. ഈ കൊലപാതകത്തെ ആസ്പദമാക്കി പിന്നീട് മാടത്തരുവി, മൈനത്തരുവി എന്നീ പേരുകളില്‍ രണ്ടുസിനിമകള്‍ ഇറങ്ങി. ഇതില്‍ എറെ ശ്രദ്ധേയമായത് കുഞ്ചാക്കോ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച മൈനത്തരുവിയായിരുന്നു. ഇതിനുശേഷം പ്രമാദമായ പല കൊലപാതകങ്ങളുടേയും സംഭവങ്ങളുടേയും…
Read Moreപ്രായമേറും തോറും മത്സരവീര്യം കൂടുന്ന ജയിംസ് ആൻഡേഴ്സൻ നാൽപതിന്റെ നിറവിൽ
ലണ്ടൻ: പ്രായമേറും തോറും മത്സരവീര്യം കൂടുന്ന ജനുസ്. പേസ് ബൗളിംഗ് ഇതിഹാസമായ ജെയിംസ് ആൻഡേഴ്സന് ഇന്ന് നാൽപതാം പിറന്നാൾ. മുപ്പത് വയസ് കഴിഞ്ഞാൽ കിതപ്പ് ബാധിക്കുന്ന മറ്റ് പേസ് ബൗളർമാരുടെ ഇടയിലാണ് മുപ്പതിന് ശേഷം മാത്രം 389 ടെസ്റ്റ് വിക്കറ്റുകളുമായി ആൻഡേഴ്സൻ തലയുയർത്തി നിൽക്കുന്നത്. മുപ്പതിന് ശേഷം 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ താരമായി ആൻഡേഴ്സൻ മാറുമെന്നതിൽ ആരാധകർക്ക് സംശയമില്ല. 172 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 657 വിക്കറ്റുകൾ നേടിയ ആൻഡേഴ്സൻ 32 ഇന്നിംഗ്സുകളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2003-ൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരം കളിച്ച താരങ്ങളുടെ പട്ടികയിൽ സച്ചിൻ തെൻഡുൽകർക്ക് പിന്നിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു. ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നിലവിൽ ആറാം റാങ്കിലാണ് ആൻഡേഴ്സൻ. ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച താരം…
Read Moreഅമിതവേഗം, അശ്രദ്ധ, മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗ്…; കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ!
കടുത്തുരുത്തി: വാഹനതിരക്കേറിയ കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. അമിതവേഗവും അശ്രദ്ധയും മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗുമെല്ലാമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മിനിറ്റുകള്‍ ലാഭിക്കാന്‍ വേണ്ടി പായുന്ന സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ പോലും മത്സരയോട്ടത്തിനിടെയിലും ഫോണില്‍ സംസാരിച്ചുക്കൊണ്ട് ബസ് ഓടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചരക്കു വാഹനങ്ങള്‍ ഓടിക്കുന്നവരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരുമെല്ലാം ഫോണ്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നത് പതിവാണെന്നു യാത്രക്കാര്‍ പറയുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ജീവന് വച്ചാണ് ഇവരുടെ ഡ്രൈവിംഗെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്. കാര്യമായ മുന്‍പരിചയമില്ലാതെ..പലരും മദ്യലഹരിയിലാണ് വാഹനമോടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യബസുകള്‍ ഓടിക്കുന്ന പല ഡ്രൈവര്‍മാര്‍ക്കും വേണ്ടത്ര പരിചയമോ, പരിശീലനമോ ഇല്ലാത്തവരാണെന്നും പരാതിയുണ്ട്. ലൈസന്‍സ് പോലുമില്ലാതെ സ്വകാര്യ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരും ഈ റൂട്ടില്‍ നിരവധിയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടാവുമ്പോള്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറുപ്പക്കാരെ ബസുകള്‍ ഓടിക്കാന്‍ ഏല്പിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. യാതൊരുവിധ ഗതാഗത നിയമങ്ങളും…
Read Moreദിലീപും മീരാ നന്ദനും കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ; ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നുവെന്ന് വൈഷ്ണവി; മുല്ല സിനിമ നഷ്ടമായത് അച്ഛൻ കാരണം
സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴേ എനിക്ക് വന്നിരുന്നു. പക്ഷേ അന്നേരം തന്നെ അച്ഛനത് വെട്ടി. പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ചാന്‍സുമായി ദിലീപങ്കിള്‍ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞേക്കാന്‍ അച്ഛന് പറഞ്ഞു. അങ്ങനെ തന്നെ പറയുകയും ചെയ്തു. പിന്നീട് ഒരു മാഗസിനില്‍ ദിലീപും മീരാ നന്ദനും കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നെന്ന് പറഞ്ഞു. അതുശരി കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോന്നാണ് അച്ഛന് ചോദിച്ചു. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ എന്നെ ബോര്‍ഡിംഗിലാക്കി. ആ കാലയളവില്‍ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്റ് വരെ നഷ്ടപ്പെട്ടതു പോലെ തോന്നി. അച്ഛന് വളരെ ജോളിയായിരുന്നു. അമ്മയെക്കാളും അച്ഛനാണ് ജോളി. അച്ഛന് ഉണ്ടെങ്കില്‍ നല്ല രസമാണ്. അമ്മ കുറച്ച് ദേഷ്യം പ്രകടിപ്പിക്കും. എന്റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത്…
Read Moreകെഎസ്ആർടിസിയിൽ മെക്കാനിക്കുകൾക്ക് പിന്നാലെ കണ്ടക്ടർമാർക്കും തസ്തിക മാറ്റം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ മെക്കാനിക്കുകളെ തസ്തിക മാറ്റി നിയമിച്ചതിന് പിന്നാലെ കണ്ടക്ടർമാരെയും തസ്തിക മാറ്റി നിയമിച്ചു. 22 കണ്ടക്ടർമാരെയാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിലേയ്ക്ക് നിയമിക്കാൻ ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവായത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി 67 മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിലേയ്ക്കും യാത്രാ ഫ്യുവെൽസ് പമ്പുകളിലേയ്ക്കും മാറ്റി നിയമിച്ചിരുന്നു. വർക്ക് ഷോപ്പുകളിൽ ജീവനക്കാർ അധികമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് മെക്കാനിക്കുകളെ തസ്തിക മാറ്റി നിയമിക്കുന്നത്. ഇതിനകം നൂറിലധികം മെക്കാനിക്കുകളെ തസ്തിക മാറ്റം മുഖേന പുനർവിന്യസിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് കണ്ടക്ടർമാർക്ക് തസ്തിക മാറ്റം അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ 22 കണ്ടക്ടർമാരെയും മൂന്ന് മെക്കാനിക്കുകളെയുമാണ് ടിക്കറ്റ് ആന്റ് കാഷിലേക്ക് മാറ്റിയത്. തസ്തിക മാറ്റത്തിന് അപേക്ഷിച്ചവരെയാണ് മാറ്റിയതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിഷ്…
Read Moreയു ട്യൂബ് ചതിച്ചതാ..!പന്ത്രണ്ട് വയസുകാരൻ മുന്തിരി വൈനുണ്ടാക്കി; രുചിച്ചു നോക്കിയ സഹപാഠി ആശുപത്രിയിൽ
ചിറയിന്‍കീഴ്: യൂട്യൂബ് നോക്കിയുണ്ടാക്കിയ വൈൻ പന്ത്രണ്ട് വയസുകാരന് സ്കൂളിൽ വിളമ്പി. വൈന്‍ കുടിച്ച സഹപാഠി ഛര്‍ദ്ദിച്ച് അവശനായതിനേത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയില്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഇന്നലെ രാവിലെയാണ് സംഭവം.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങി നല്കിയ മുന്തിരി ഉപയോഗിച്ചാണ് 12കാരന് യൂട്യൂബ് നോക്കി വൈന്‍ ഉണ്ടാക്കിയത്. പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിശദാംശങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വൈന്‍ ഉണ്ടാക്കിയ 12കാരന്റെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിയുണ്ടാക്കിയ മിശ്രിതം രാസപരിശോധനയ്ക്ക് അയച്ചതായി ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു.
Read Moreതന്റെ കുട്ടിയെ ഓമനിക്കുന്ന ഗോറില്ല അമ്മ ; സന്ദർശകർക്ക് മുന്നിലെ സ്നേഹ പ്രകടനം വൈറലാകുന്നു; സ്നേഹം തുളുമ്പുന്ന കമന്റുമായി ആരാധകരും(വീഡിയോ)
കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവരാണ് ഗൊറില്ലകള്‍. നവജാതശിശുക്കളെ പരിചരിക്കുന്നതിനായി അവരുടെ മുഴുവന്‍ സമയവും ചെലവഴിക്കുന്നവരാണ് ഗൊറില്ല അമ്മമാര്‍. അടുത്തിടെ ഒരു ഗോറില്ല അമ്മ തന്റെ കുഞ്ഞിനെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാനഡയിലെ കാല്‍ഗറി മൃഗശാലയില്‍ എത്തിയ ഒരു സന്ദര്‍ശകനാണ് ഈ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ ഗൊറില്ല തന്റെ കുട്ടിയെ ഗ്ലാസിലൂടെ വീക്ഷിക്കുന്ന സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് കാണാം. മാത്രമല്ല കുഞ്ഞ് ഗൊറില്ലയെ അമ്മ പലവട്ടം സ്നേഹപൂര്‍വം ഉമ്മ വയ്ക്കുന്നുണ്ട്. വൈറല്‍ ഹോഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധി പേര് പിന്നെയും പങ്കുവച്ചു. അമ്മമാരുടെ സ്നേഹത്തെ പ്രകീര്‍ത്തിച്ചിട്ടുള്ള നിരവധി കമന്റുകളും പലരും പങ്കുവച്ചിട്ടുണ്ട്.
Read Moreവിവാഹ വാഗ്ദാനം ചെയ്ത് ബസ് ഡ്രൈവർ യുവതിയിൽ നിന്ന് തട്ടിയെടുത്ത് 25 ലക്ഷം; സ്ഥിരം ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്; ഒടുവിൽ അപ്പി രാജേഷ് കുടുങ്ങുമ്പോൾ…
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന രാജേഷ് (35) ആണ് പിടിയിലായത്.ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും തുടർന്ന് പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 22 ലക്ഷം രൂപ പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.
Read Moreഇത് കുന്നുമ്മല്‍ ശാന്തയല്ല; ഇത് വേറൊരു തനി സാധനം; ആളുകളെ മോഹിപ്പിക്കുന്ന വേഷമെന്ന് സോനാ നായർ
ഓഫ് ബീറ്റ് ആയിട്ടുള്ള ഒരുപാട് പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അരിമ്പാറ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു. അത് ഇന്റര്‍നാഷണല്‍ ലെവലില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അങ്ങനെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതടക്കം ഒരുപാട് ഓഫ് ബീറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കാംബോജി എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകന് വിനോദ് മങ്കരയാണ്. ഇത് കുന്നുമ്മല്‍ ശാന്തയല്ല, അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വര്ക്കറുമല്ല. ഇത് വേറൊരു തനി സാധനമാണ്. ശരിക്കും കാംബോജി നല്ലൊരു പടമാണ്. നല്ലൊരു കണ്‍സെപ്റ്റാണ് സിനിമയുടേത്. സോന അത് ചെയ്താല്‍ നല്ല ഭംഗിയാവും. അത്രയും വശ്യതയുള്ള കഥാപാത്രമാണെന്നും വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഞാനും ലക്ഷ്മി ഗോപാലസ്വാമിയും മറ്റൊരു പെണ്‍കുട്ടിയും ചേര്‍ന്ന് ചെയ്തത്. മൂന്ന് പേരും നായികമാരാണ്. -സോന നായർ
Read More