പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീ പിടിച്ച് അഞ്ചു പേർ ആശുപത്രിയിൽ. ഗുരുതരമായി പരിക്കേറ്റ പാണാവള്ളി ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55), പാണാവള്ളി 17-ാം വാർഡ് വാലുമ്മേൽ വീട്ടിൽ രാജേഷ് (45) എന്നിവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വാലുമ്മേൽ വീട്ടിൽ വിഷ്ണു (28), തറമേൽ വന്ദനം വീട്ടിൽ ധനപാലൻ (55), മറ്റത്തിൽ വീട്ടിൽ അരുൺ കുമാർ എന്നിവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. ഈ മാസം നടക്കാനിരിക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേകം വഴിപാട് കൗണ്ടറും അനുബന്ധ ജോലികളും നടക്കുകയായിരുന്നു. കതിന നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലേക്ക് വെൽഡിംഗ് റാഡിൽനിന്ന് തീപ്പൊരി വീണ് അപകടമുണ്ടായെന്നാണ് നിഗമനം. നിറച്ചുവച്ചിരുന്ന കതിനകൾ കൂട്ടമായി പൊട്ടുകയും സൂക്ഷിച്ചു വച്ചിരുന്ന കരിമരുന്നിനു തീ പിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു. അപകടത്തിൽപ്പെട്ടവരുടെ…
Read MoreDay: August 9, 2022
അടിയില്‍ ഇട്ട അണ്ടര്‍ വെയര്‍ വരെ കാണാം..! മാളവിക മേനോന്റെ പുതിയ ലുക്കിനെക്കുറിച്ച് ആരാധകരുടെ അഭിപ്രായം ഇങ്ങനെ; വീഡിയോ കാണാം…
മലയാളി യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മാളവിക മേനോന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതു പരുപാടിയില്‍ ഗ്ലാമറസ് വേഷത്തില്‍ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് വേഷം ആണെങ്കില്‍ പോലും ആ വേഷത്തില്‍ താരം ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാല്‍ അറിയാം ഈ ഡ്രെസ്സില്‍ കംഫര്‍ട്ടബിള്‍ അല്ല താന്‍ എന്ന്. എന്നിട്ടും അതിടാന്‍ കാണിച്ച ആ വല്യ മനസുണ്ടെല്ലോ… എന്നാണ് ഒരു കമന്റ് ഇതിപ്പോള്‍ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,ഇത്ര അസ്വസ്ഥതയാണെങ്കില്‍ ഇതൊക്കെ വലിച്ച് കേറ്റണമോ,അല്ലെങ്കിലും പ്രകടനപരത കാണിക്കാന്‍ വെമ്പുന്നവരോട്…
Read Moreചമ്പക്കുളത്ത് മടവീണതിനെ തുടർന്ന് വീട് ചരിഞ്ഞു; മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജയകുമാറും കുടുംബവും
ആലപ്പുഴ: മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി എന്നിവയ് ക്കു പുറമേ സംസ്ഥാനത്തും വിള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിവിധ കാർഷിക ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്ന് സ്മാർട്ട് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കി കർഷകർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സേവനം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലുള്ളവര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. ബണ്ടുകളുടെ ഫലപ്രദമായ സംരക്ഷണത്തിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. അടിയന്തരമായി വെള്ളം വറ്റിക്കുന്നതിന് ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടു മൂലം തകരാറിലായ കുട്ടനാട്ടിലെ റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ജില്ലാ…
Read Moreഎസി റോഡിലേത് അശാസ്ത്രീയ നിര്‍മാണം; 742 കോടി മുടക്കിയിട്ടും റോഡിൽ വെള്ളം; ഡിപിആറിലെ വ്യവസ്ഥകള്‍ ഊരാളുങ്കല്‍ കാറ്റില്‍ പറത്തിയതായി ആരോപണം
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ-പൊടിയാടി റോഡുകളുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന ആക്ഷേപം ഉയരുന്നു. ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം മുഖേനയാണ് സര്‍ക്കാര്‍ രണ്ട് റോഡുകളുടെയും നിര്‍മാണം നടത്തുന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിന് 672 കോടി രൂപയും അമ്പലപ്പുഴ-പൊടിയാടി റോഡിന് എഴുപത് കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിന്റെ നിലവാരം അനുസരിച്ചാണ് റോഡ് നിര്‍മാണത്തിന് പദ്ധതിയിട്ടതെങ്കിലും ഈ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ത്തന്നെ ഈ രണ്ടു റോഡുകളിലും വെള്ളംകയറിയത് റോഡ് നിര്‍മാണത്തിലെ അപാകതയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ ഘട്ടത്തില്‍ സ്വീകരിക്കേണ്ട ഗതാഗത മാനേജ്മെന്റ് സംബന്ധിച്ച ഡിപിആറിലെ വ്യവസ്ഥകള്‍ ഊരാളുങ്കല്‍ കാറ്റില്‍ പറത്തിയതായി ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സമുദായ സംഘടനകള്‍, വ്യാപാര സംഘടനകള്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് എന്നിവര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. നിര്‍മാണഘട്ടത്തില്‍ റോഡിലുടനീളം ഫോര്‍വീലറുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാഹചര്യമൊരുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യംപോലും…
Read Moreഇടതുപക്ഷത്തിന്റെ സൗമ്യമുഖം… വി.ബി. ബിനു സിപിഐ ജില്ലാ സെക്രട്ടറി; തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ വോട്ടെടുപ്പിനൊടുവിൽ
ഏറ്റുമാനൂർ: വാശിയേറിയ വോട്ടെടുപ്പിനൊടുവിൽ സിപിഐയുടെ ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂരിൽ നടന്നു വന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പ്. പുതിയ ജില്ലാ കൗണ്‍സിലിനെ തെരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ സംസ്ഥാന നേതൃത്വം വി.കെ. സന്തോഷ് കുമാറിനെ സെക്രട്ടറിയായി നിർദേശിച്ചു. തലയോലപ്പറന്പിൽനിന്നുള്ള മുതിർന്ന കൗണ്‍സിൽ അംഗം വി.ബി. ബിനുവിന്റെ പേരു നിർദേശിച്ചു. വോട്ടെടുപ്പ് ഒഴിവാക്കണമെന്നും സംസ്ഥാന കൗണ്‍സിൽ തീരുമാനം അംഗീകരിക്കണമെന്നുമുള്ള നേതാക്കളുടെ നിർദേശം കൗണ്‍സിൽ അംഗങ്ങൾ തള്ളി. കോട്ടയം മണ്ഡലം സെക്രട്ടറി ബിനുവിന്റെ പേരിനെ പിന്താങ്ങുകയും ചെയ്തതോടെ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങി. 51 അംഗ കൗണ്‍സിലിൽ 29 പേർ ബിനുവിനെ പിന്തുണച്ചപ്പോൾ 21 പേർ വി.കെ. സന്തോഷിനെ പിന്തുണച്ചു. കാഞ്ഞിരപ്പള്ളി, വാഴൂർ, കോട്ടയം, ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റികളിൽനിന്നുള്ളവർ ബിനുവിനൊപ്പം നിന്നു.കെ.ഇ. ഇസ്മെയിൽ, ഇ. ചന്ദ്രശേഖരൻ, എൻ. രാജൻ, പി. വസന്തം, സത്യൻ മൊകേരി…
Read Moreകപ്പ കിട്ടാക്കനി; വില സർവകാല റിക്കാർഡിൽ; കപ്പ കിട്ടണമെങ്കിൽ മൊത്തക്കച്ചവടക്കാരോട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥ
കടുത്തുരുത്തി: പച്ചക്കപ്പ വില റോക്കറ്റ് പോലെ കുതിക്കുന്നു. വിലത്തകർച്ചയെത്തുടർന്ന് കപ്പക്കൃഷിയിൽനിന്നു കർഷകർ കൂട്ടമായി പിന്മാറിയതോടെ പച്ചക്കപ്പ നാട്ടിൽ കിട്ടാനില്ല. വില 20 രൂപയിൽനിന്ന് 50 ഉം മറികടന്ന് മുകളിലേക്ക്. പെരുവ, കുറുപ്പന്തറ, കോതനല്ലൂർ, കടുത്തുരുത്തി എന്നിവിടങ്ങളിലെല്ലാം 40 മുതൽ 53 രൂപ വരെയാണ് ഒരു കിലോ കപ്പയുടെ നിലവിലെ വില. രണ്ടുമാസം മുൻപ് വരെ 20 മുതൽ 30 രൂപ വരെ വിലയുണ്ടായിരുന്നിടത്തുനിന്നാണ് അന്പതിലേക്കും അതിനു മുകളിലേക്കും വില കുതിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യണം കപ്പ കിട്ടണമെങ്കിൽതന്നെ മൊത്ത കച്ചവടക്കാരുടെ അടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. ആറുമാസം കൊണ്ട് മൂപ്പെത്തുന്ന പാടത്തിടുന്ന വെളുത്ത മിക്ച്ചർ കപ്പയുടെ വിളവെടുപ്പ് പൂർത്തിയായി. ഒന്‍പത് മാസം വളർച്ചയുള്ള കറുത്ത മിക്ച്ചർ കപ്പയാണ് ഇനി ചിലയിടങ്ങളിലെങ്കിലും ശേഷിക്കുന്നത്. കല്ലറ, മാഞ്ഞൂർ, കോതനല്ലൂർ, കടുത്തുരുത്തി, ഞീഴൂർ എന്നിവിടങ്ങളിലെ കപ്പത്തോട്ടങ്ങളെല്ലാം…
Read More