കപ്പ കിട്ടാക്കനി; വില സർവകാല റിക്കാർഡിൽ; കപ്പ കിട്ടണമെങ്കിൽ മൊത്തക്കച്ചവടക്കാരോട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥ


ക​​ടു​​ത്തു​​രു​​ത്തി: പ​​ച്ച​​ക്ക​​പ്പ വി​​ല റോ​​ക്ക​​റ്റ് പോ​​ലെ കു​​തി​​ക്കു​​ന്നു. വി​​ല​​ത്ത​​ക​​ർ​​ച്ച​​യെ​ത്തു​ട​​ർ​​ന്ന് ക​​പ്പ​​ക്കൃ​​ഷി​​യി​​ൽ​​നി​​ന്നു ക​​ർ​​ഷ​​ക​​ർ കൂ​​ട്ട​​മാ​​യി പി​​ന്മാ​​റി​​യ​​തോ​​ടെ പ​​ച്ച​​ക്ക​​പ്പ നാ​​ട്ടി​​ൽ കി​​ട്ടാ​​നി​​ല്ല.

വി​​ല 20 രൂ​​പ​​യി​​ൽ​​നി​​ന്ന് 50 ഉം ​​മ​​റി​​ക​​ട​​ന്ന് മു​​ക​​ളി​​ലേ​​ക്ക്. പെ​​രു​​വ, കു​​റു​​പ്പ​​ന്ത​​റ, കോ​​ത​​ന​​ല്ലൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം 40 മു​​ത​​ൽ 53 രൂ​​പ വ​​രെ​​യാ​​ണ് ഒ​​രു കി​​ലോ ക​​പ്പ​​യു​​ടെ നി​​ല​​വി​​ലെ വി​​ല.

ര​​ണ്ടു​​മാ​​സം മു​​ൻ​​പ് വ​​രെ 20 മു​​ത​​ൽ 30 രൂ​​പ വ​​രെ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്നി​​ട​​ത്തു​നി​​ന്നാ​​ണ് അ​​ന്പ​​തി​​ലേ​​ക്കും അ​​തി​​നു മു​​ക​​ളി​​ലേ​​ക്കും വി​​ല കു​​തി​​ക്കു​​ന്ന​​ത്.

മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം
ക​​പ്പ കി​​ട്ട​​ണ​​മെ​​ങ്കി​​ൽ​​ത​​ന്നെ മൊ​​ത്ത ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ അ​​ടു​​ത്ത് മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണെ​​ന്ന് ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.

ആ​​റു​​മാ​​സം കൊ​​ണ്ട് മൂ​​പ്പെ​​ത്തു​​ന്ന പാ​​ട​​ത്തി​​ടു​​ന്ന വെ​​ളു​​ത്ത മി​​ക്ച്ച​​ർ ക​​പ്പ​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യി. ഒ​​ന്പ​​ത് മാ​​സം വ​​ള​​ർ​​ച്ച​​യു​​ള്ള ക​​റു​​ത്ത മി​​ക്ച്ച​​ർ ക​​പ്പ​​യാ​​ണ് ഇ​​നി ചി​​ല​​യി​​ട​​ങ്ങ​​ളി​​ലെ​​ങ്കി​​ലും ശേ​​ഷി​​ക്കു​​ന്ന​​ത്.

ക​​ല്ല​​റ, മാ​​ഞ്ഞൂ​​ർ, കോ​​ത​​ന​​ല്ലൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ക​​പ്പ​​ത്തോ​​ട്ട​​ങ്ങ​​ളെ​​ല്ലാം ക​​ച്ച​​വ​​ട​​ക്കാ​​ർ നേ​​ര​​ത്തെ​​ത​​ന്നെ പ​​ണം ന​​ൽ​​കി വാ​​ങ്ങി​ക്ക​​ഴി​​ഞ്ഞു.

അ​​തി​​നാ​​ൽ കൃ​​ഷി​​ക്കാ​​ർ​​ക്കു ക​​പ്പ​​യു​​ടെ വി​​ല വ​​ർ​​ധി​​ക്കു​​ന്ന​​തു കൊ​​ണ്ടു​​ള്ള പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്ന​​ത് വി​​ര​​ള​​മാ​​യി മാ​​ത്ര​​മാ​​ണ്.
കൃ​ഷി കു​റ​വ്
ക​​ഴി​​ഞ്ഞ വ​​ർ​​ഷം ക​​പ്പ​​യ്ക്കു വി​​ല കി​​ട്ടാ​​ത്ത​​തു​​മൂ​​ലം ക​​പ്പ കൃ​​ഷി​​യി​​ൽ​നി​​ന്നു ക​​ർ​​ഷ​​ക​​ർ പി​​ന്മാ​​റി​​യി​​രു​​ന്നു. ഇ​​തു​​മൂ​​ല​​മാ​​ണ് ക​​പ്പ കി​​ട്ടാ​​താ​​യ​​ത്. ഭാ​​രി​​ച്ച കൂ​​ലി​​ചെ​​ല​​വും രാ​​സ​​വ​​ള വി​​ല വ​​ർ​​ധ​​ന​​യും മൂ​​ലം ക​​പ്പ​​കൃ​​ഷി വ​​ൻ ന​​ഷ്ട​​മാ​​യി​രു​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം കി​​ലോ​​യ്ക്ക് എ​​ട്ട് രൂ​​പ​​യ്ക്കാ​​ണ് ക​​പ്പ വി​​റ്റ​​തെ​​ന്ന് കു​​റു​​പ്പ​​ന്ത​​റ സ്വ​​ദേ​​ശി​​യാ​​യ വി​​ൻ​​സെ​​ന്‍റ് പ​​റ​​ഞ്ഞു. 5,000 ചു​​വ​​ട് ക​​പ്പ കൃ​​ഷി ചെ​​യ്ത ഇ​​ന​​ത്തി​​ൽ കൂ​​ലി ചെ​​ല​​വും വ​​ള​​വി​​ല​​യും എ​​ല്ലാം​​കൂ​​ടി ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ ചെ​​ല​​വാ​​യി.

വി​​ല ത​​ക​​ർ​​ച്ച​യെ​ത്തു​​ട​​ർ​​ന്ന് ക​​പ്പ പ​​ല​​യി​​ട​​ത്തും നാ​​ട്ടു​​കാ​​ർ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

Related posts

Leave a Comment