She is glad to relatives, friends, classmates of her youngsters, and everyone else. Increased rural-to-urban migration has emptied some villages, especially those of coastal blacks and some interioranos, of young adults. Each particular person options his desires and desires, which girl might help you obtain no matter you would like. There is a a lot decrease probability of assembly a money-minded lady compared to completely different Latin American international locations. The reply to this query is that Panamanian brides are dissatisfied with local men. They will attend every kind of…
Read MoreDay: September 2, 2022
ബസിലുണ്ടായിരുന്ന ആ സ്ത്രീ കണ്ടില്ലായിരുന്നെങ്കില്‍..! പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ കണ്ടക്ടര്‍ സമ്മതിച്ചില്ല; ഒടുവില്‍…
കണ്ണൂർ: ബസിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കവെ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി സ്വദേശി പ്രശാന്തിന്റെ ഭാര്യ പാർവതിയെയാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ തലശേരിയിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽനിന്നാണ് യുവതി മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബസ് കാൾടെക്സിൽ എത്തിയപ്പോൾ മാല പൊട്ടിച്ച് ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നത് ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു. ഇവർ കാര്യം കണ്ടക്ടറോട് പറഞ്ഞതോടെ പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ പേരിൽ ജില്ലയുടെ പല ഭാഗങ്ങളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും! കോളജുകളിലെത്തിച്ച ആഡംബര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
തളിപ്പറമ്പ്: ഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും നടക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ കോളജുകളിൽ വിദ്യാർഥികളെത്തിയ കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മിനി കൂപ്പര്‍, ബെന്‍സ്, മോറിസ് മൈനര്‍, കാറുകളും രൂപമാറ്റം വരുത്തിയതടക്കമുള്ള രണ്ടു ജീപ്പുകളുമാണ് തളിപ്പറമ്പ് സിഐ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ആഘോഷങ്ങളുടെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാൻ സാധ്യതയുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ചില സ്ഥാപന മേധാവികൾ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പരിശോധിക്കും. വിദ്യാര്‍ഥികളുടെ ആഭാസത്തരങ്ങള്‍ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതായും സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇത് തടയുന്നതിനുള്ള നടപടി തുടരുമെന്നും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന…
Read Moreഇപ്പോള്‍ ജീവിക്കുന്നത് തന്നെ ‘സെക്സി’നു വേണ്ടി ! തുറന്നു പറച്ചിലുമായി മഡോണ;വീഡിയോ വൈറല്‍…
ലോകപ്രശസ്ത പോപ് ഗായിക മഡോണയെ അറിയാത്തവര്‍ ചുരുക്കമാണ്. താരത്തിന്റെ സെലിബ്രിറ്റി ലൈഫും പേഴ്സണല്‍ ലൈഫും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ സെക്സിനോടുള്ള അടങ്ങാത്ത താല്‍പ്പര്യത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ ഇപ്പോഴത്തെ ഒബ്സഷന്‍ സെക്സ് ആണെന്നാണ് 64കാരിയായ മഡോണ പറഞ്ഞത്. ആരാധകരുടെ 50 ചോദ്യങ്ങള്‍ക്ക് യൂട്യൂബ് വീഡിയോയിലൂടെ ഉത്തരം നല്‍കുകയായിരുന്നു താരം. സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്. ഫൈനലി ഇനഫ് ടോക്; 50 ക്വസ്റ്റിയന്‍സ് വിത്ത് മഡോണ എന്ന തലക്കെട്ടിലാണ് വിഡിയോ. താരത്തിന്റെ റീമിക്സ് കളക്ഷനായ ഫൈനലി ഇനഫ് ലവ്; 50 നമ്പര്‍ വണ്‍സ് എന്ന വിഡിയോ റിലീസ് ചെയ്തതിനു പിന്നാലെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി താരം എത്തിയത്. താരത്തിന്റെ ഫാം ഹൗസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ക്കും സെക്സ് എന്ന ഉത്തരമാണ്…
Read Moreജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നു! അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്; മറവി വില്ലനായ സംഭവം ഇങ്ങനെ…
പയ്യന്നൂര്‍: ജ്വല്ലറിയുടമ ജ്വല്ലറി പൂട്ടാന്‍ മറന്നപ്പോള്‍ അര്‍ധരാത്രിയില്‍ പണികിട്ടിയത് പോലീസിന്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്നുള്ള സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജ്വല്ലറി പൂട്ടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെന്റ് മേരീസ് ജംഗ്ഷനിലെ സില്ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയുടമ തായിനേരിയിലെ ഷെഫീഖിന് പറ്റിയ മറവിയാണ് പൊല്ലാപ്പായത്. അര്‍ധരാത്രിയില്‍ പോലീസ് അടിയന്തിരമായി എത്തണമെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറിയിലെത്തിയപ്പോള്‍ രണ്ടുവാഹനങ്ങളിലായി എത്തിയ പോലിസിനെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീടാണ് രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ നേരത്ത് പറ്റിയ മറവി വില്ലനായ കഥ ഇയാള്‍ക്ക് ഓര്മ വന്നത്. ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇട്ട് സ്ഥാപനം പൂട്ടാതെ വീട്ടിലേക്ക് പോകുകയായിരുന്നു. ജ്വല്ലറിയില്‍ രാത്രി കാവൽക്കാരൻ ഉണ്ടെങ്കിലും ഉടമയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട വാച്ച്മാൻ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പരറിയാത്തതിനാല് അടിയന്തിര സഹായത്തിനുള്ള 100ല്‍ വിളിക്കുകയായിരുന്നു. ഇതാണ്…
Read Moreമരം മുറിച്ചപ്പോള്‍ പക്ഷികള്‍ വീണു ചത്ത സംഭവം ! ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍
മലപ്പുറം വികെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പക്ഷികള്‍ നിലത്തുവീണു ചത്ത സംഭവത്തില്‍ ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തത്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയന് കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും. മരംമുറിച്ചതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍കാക്കകളും കുഞ്ഞുങ്ങളും ചത്തിരുന്നു. സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രന്, വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇതു ചെയ്തതെന്ന് പറഞ്ഞു. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Read Moreഉപയോഗശേഷം ഉപേക്ഷിക്കുന്ന സംസ്കാരം വിവാഹത്തിലും! ആശങ്ക പങ്കിട്ട് ഹൈക്കോടതി; നിരീക്ഷണം ഇങ്ങനെ…
കൊച്ചി: സ്വതന്ത്രജീവിതം ആസ്വദിക്കാനാവാത്ത ദുരാചാരമായാണു പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി. ഗുഡ്ബൈ പറഞ്ഞു വേര്‍പിരിയാന്‍ കഴിയുന്ന തരത്തിലുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നാട്ടില്‍ വര്‍ധിച്ചു വരികയാണെന്നും എന്തും ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പുത്തന്‍ ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഭാര്യ ക്രൂരമായി പെരുമാറുന്നെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശിയായ യുവാവ് വിവാഹ മോചനം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. വഴിവിട്ട ബന്ധത്തിനുവേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ കോടതിയുടെ സഹായം തേടാനാവില്ലെന്നു പറഞ്ഞാണ് ഹൈക്കോടതി വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്. കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതായിത്തീരുന്ന വിവാഹമോചിതരും വര്‍ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുമെന്നും പുരോഗതിയെ തടസപ്പെടുത്തുമെന്നും ഡിവിഷന് ബെഞ്ച് മുന്നറിയിപ്പു നല്കി. യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ…
Read More‘നൈസായി’ അഞ്ചാമതും വിവാഹം കഴിക്കാനൊരുങ്ങി മധ്യവയസ്കന് ! സംഭവം അറിഞ്ഞ് വിവാഹവേദിയില്‍ എത്തി ഭാര്യമാരും മക്കളും…
അഞ്ചാം വിവാഹത്തിനൊരുങ്ങിയ മധ്യവയസ്കന്റെ സ്വപ്നം തകര്‍ത്ത് ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരനാണ് മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ച് അഞ്ചാമതും വിവാഹത്തിനൊരുങ്ങിയത്. വിവരം പുറത്തായതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങുകള്‍ പുരോഗമിക്കെ അച്ഛന്റെ അഞ്ചാം വിവാഹം തടയാന്‍ ഏഴുമക്കളും അമ്മമാര്‍ക്കൊപ്പം വേദിയിലേക്കെത്തി. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന് വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ മണവാളനെ പഞ്ഞിക്കിടുകയും ചെയ്തു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു. മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോത്ത്വാലി പോലീസ്…
Read Moreആശുപത്രിയില്‍ കാത്തിരുന്നത് മണിക്കൂറുകളോളം! ചികിത്സ കിട്ടാത്തെ അമ്മയുടെ മടിയിലിരുന്ന് അഞ്ച് വയസുകാരൻ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ച് വയസുകാരൻ മരിച്ചു. ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നായിരുന്നു കുട്ടിയുടെ മരണം. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അമ്മയുടെ കൈയില്‍ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Read Moreപുറകെ വന്ന ബസ് ഡ്രൈവര്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍..! സ്കൂള്‍ ബസില്‍ നിന്നും എല്‍കെജി വിദ്യാര്‍ഥിനി തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്
ആലുവ: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ എല്‍കെജി വിദ്യാര്‍ഥി ഫൈസയാണ് അപകടത്തില്‍പെട്ടത്. റോഡിലേക്ക് തെറിച്ച വീണ കുട്ടിയെ കണ്ട് പുറകെ വന്ന ബസ് ഡ്രൈവര്‍ ബ്രേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി, ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്. ഓടിയെത്തിയ നാട്ടുകാര്‍ കൈകാണിച്ച് പുറകേ വന്ന വാഹനങ്ങളെ നിര്ത്തിച്ചതിനാലുമാണ് അപകടത്തില്‍ നിന്നും കുട്ടി രക്ഷപ്പെട്ടത്.
Read More