ജ്വ​ല്ല​റി​യു​ട​മ ജ്വ​ല്ല​റി പൂ​ട്ടാ​ന്‍ മ​റ​ന്നു! അ​ര്‍​ധ​രാ​ത്രി​യി​ല്‍ പ​ണി​കി​ട്ടി​യ​ത് പോ​ലീ​സി​ന്; മ​റ​വി വി​ല്ല​നാ​യ സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: ജ്വ​ല്ല​റി​യു​ട​മ ജ്വ​ല്ല​റി പൂ​ട്ടാ​ന്‍ മ​റ​ന്ന​പ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ പ​ണി​കി​ട്ടി​യ​ത് പോ​ലീ​സി​ന്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള സ​ന്ദേ​ശ​മെ​ത്തി​യ​പ്പോ​ള്‍ പാ​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഉ​ട​മ​യെ വി​ളി​ച്ച് ജ്വ​ല്ല​റി പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ജം​ഗ്ഷ​നി​ലെ സി​ല്‍​ഗോ സി​ല്‍​വ​ര്‍ ഗോ​ള്‍​ഡി​ലാ​ണ് സം​ഭ​വം. ജ്വ​ല്ല​റി​യു​ട​മ താ​യി​നേ​രി​യി​ലെ ഷെ​ഫീ​ഖി​ന് പ​റ്റി​യ മ​റ​വി​യാ​ണ് പൊ​ല്ലാ​പ്പാ​യ​ത്.

അ​ര്‍​ധ​രാ​ത്രി​യി​ല്‍ പോ​ലീ​സ് അ​ടി​യ​ന്തി​ര​മാ​യി എ​ത്ത​ണ​മെ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ജ്വ​ല്ല​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു​വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ പോ​ലി​സി​നെ ക​ണ്ട് ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു.

പി​ന്നീ​ടാ​ണ് രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നേ​ര​ത്ത് പ​റ്റി​യ മ​റ​വി വി​ല്ല​നാ​യ ക​ഥ ഇ​യാ​ള്‍​ക്ക് ഓ​ര്‍​മ വ​ന്ന​ത്.

ജ്വ​ല്ല​റി പൂ​ട്ടാ​നൊ​രു​ങ്ങി​യ​പ്പോ​ള്‍ മ​ഴ​വ​ന്ന​തി​നാ​ല്‍ ഷ​ട്ട​ര്‍ താ​ഴ്ത്തി​യ​ശേ​ഷം മ​ഴ​ക്കോ​ട്ട് ഇ​ട്ട് സ്ഥാ​പ​നം പൂ​ട്ടാ​തെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ജ്വ​ല്ല​റി​യി​ല്‍ രാ​ത്രി കാ​വ​ൽ​ക്കാ​ര​ൻ ഉ​ണ്ടെ​ങ്കി​ലും ഉ​ട​മ​യു​ടെ ഫോ​ണ്‍ ന​മ്പ​റു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വാ​ച്ച്മാ​ൻ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ ഫോ​ൺ ന​മ്പ​ര​റി​യാ​ത്ത​തി​നാ​ല്‍ അ​ടി​യ​ന്തി​ര സ​ഹാ​യ​ത്തി​നു​ള്ള 100ല്‍ ​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ഇ​താ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വി​ളി​യെ​ത്താ​നും പോ​ലീ​സ് ഉ​ട​ന​ടി പാ​ഞ്ഞെ​ത്താ​നു​മി​ട​യാ​ക്കി​യ​ത്. ഉ​ട​മ ജ്വ​ല്ല​റി പൂ​ട്ടി​യ​തോ​ടെ​യാ​ണ് പോ​ലീ​സി​നും സ​മാ​ധാ​ന​മാ​യ​ത്.

Related posts

Leave a Comment