ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം; കമ്മീഷനെ നിയമിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിക്കും. മതപരിവര്‍ത്തനം നടത്തിയ പട്ടിക വിഭാഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങള്‍ കമ്മീഷനിലുണ്ടാകും. ഇവര്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് പഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പട്ടികവിഭാഗങ്ങളുടെ പരിധിയിലേയ്ക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളിയും കമ്മീഷന്‍ പഠനവിധേയമാക്കും. കമ്മീഷന്‍ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

Read More

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നു തെ​ളി​വി​ല്ല; സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്രം; വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്ര​മാ​ണി​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ജം​ഗ്ഷ​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഷീ​റി​നെ ശ്രീ​റാം ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ടം​മു​ത​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച​ത് താ​ന​ല്ലെ​ന്ന ശ്രീ​റാ​മിന്‍റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു തെ​ളി​യി​ക്കാ​നും ആ​ദ്യം കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി​യി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും മൂ​ല​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പി​ന്നീ​ട് ശ്രീ​റാ​മി​നും സു​ഹൃ​ത്ത് വ​ഫ…

Read More

പ്ര​സ​ക്തി​യി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ൾ ആവർത്തിച്ച്  ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെന്ന് നി​ഖി​ല വി​മ​ൽ

ചി​ല അ​ഭി​നേ​താ​ക്ക​ളോ​ടൊ​പ്പ​മു​ള്ള എ​ക്സ്പീ​രി​യ​ൻ​സ് എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന ചോ​ദ്യം ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കാ​റു​ണ്ട്. അ​ഭി​നേ​താ​ക്ക​ളു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളെക്കു​റി​ച്ച് ഏ​പ്പോ​ഴും ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. അ​ത് മ​ടു​പ്പി​ക്കു​ന്ന​താ​ണ്. അ​ഭി​മു​ഖ​ങ്ങ​ളി​ൽ ഏ​റ്റ​വും വെ​റു​പ്പ് തോ​ന്നു​ന്ന​ത് ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളാ​ണ്. കം​ഫ​ർ​ട്ട​ബി​ളാ​യ​ത് കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടാ​യി​രി​ക്കു​ക. ഇ​നി ആ​ർ​ക്കെ​ങ്കി​ലും ഏ​തെ​ങ്കി​ലും ആ​ർ​ട്ടി​സ്റ്റി​നൊ​പ്പം കം​ഫ​ർ​ട്ട​ബി​ള​ല്ല എ​ങ്കി​ൽ അ​ത് ആ​രും പ​ര​സ്യ​മാ​യി പ​റ​യി​ല്ല. അ​പ്പോ​ൾ പി​ന്നെ അ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. ആ​സി​ഫ് അ​ലി​ക്കും റോ​ഷ​നു​മൊ​പ്പം വ​ർ​ക്ക് ചെ​യ്ത എ​ക്സ്പീ​രി​യ​ൻ​സി​നെ കു​റി​ച്ച് എ​ന്നോ​ട് ചോ​ദി​ക്കും. എ​ന്നാ​ൽ നി​ഖി​ല​യോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത എ​ക്സ്പീ​രി​യ​ൻ​സി​നെ കു​റി​ച്ച് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നി​ല്ല. ഞാ​നും മ​മ്മൂ​ക്ക​യും പ​ടം ചെ​യ്ത​പ്പോ​ൾ ആ​രും മ​മ്മൂ​ക്ക​യോ​ട് നി​ഖി​ല വി​മ​ലി​നൊ​പ്പം വ​ർ​ക്ക് ചെ​യ്ത​പ്പോ​ഴു​ള്ള എ​ക്സ്പീ​രി​യ​ൻ​സ് എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ചോ​ദി​ച്ചി​ല്ല. –നി​ഖി​ല വി​മ​ൽ

Read More

ചി​ല നി​യോ​ഗ​ങ്ങ​ള്‍ ന​മ്മ​ളെ തേ​ടി എ​ത്തുമെന്ന് ഉണ്ണി മുകുന്ദൻ

ചി​ല നി​യോ​ഗ​ങ്ങ​ള്‍ അ​ങ്ങ​നെ ആ​ണ്. ന​മ്മ​ളെ തേ​ടി എ​ത്തും. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് സി​നി​മാ മോ​ഹ​വു​മാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ കാ​ലം മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് ഞാ​നും അ​ക​മ​ല ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം, . മ​റ്റൊ​രു വി​ധ​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഞാ​നും അ​യ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം. തൃ​ശൂ​രി​ല്‍ നി​ന്ന് ഷൊ​ര്‍​ണൂ​രി​ല്‍ എ​ന്‍റെ അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഞാ​ന്‍ ഇ​വി​ടെ ദ​ര്‍​ശ​നം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി അ​ത് തു​ട​രു​ന്നു. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ബ​സി​നു​ള്ളി​ല്‍ നി​ന്ന് പ്രാ​ര്‍​ഥി​ക്കു​മാ​യി​രു​ന്നു. ഞാ​ന്‍ ആ​ദ്യം വ​രു​മ്പോ​ള്‍ ഒ​രു പ്ര​തി​ഷ്ഠ മാ​ത്രം ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്‍റെ സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ദുഃ​ഖ​ങ്ങ​ളും എ​ല്ലാം പ​ങ്കു​വ​ച്ചി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. കാ​ല​ക്ര​മേ​ണ ഇ​ത് വ​ലി​യ ക്ഷേ​ത്ര​മാ​യി മാ​റി. എ​ന്‍റെ അ​യ്യ​നോ​ടൊ​പ്പം ഞാ​നും വ​ള​ര്‍​ന്നു. എ​ന്‍റെ യാ​ത്ര അ​തു​വ​ഴി ബ​സി​ല്‍ നി​ന്നു പി​ന്നീ​ട് ബൈ​ക്കി​ലും കാ​റി​ലും ഒ​ക്കെ ആ​യി മാ​റി.…

Read More

ചെറുപ്പം മുതലേ ആരാധിച്ചയാൾ,തന്നിൽ സ്വാധീനം ചെലുത്തിയയാൾ; സൂപ്പർ സ്റ്റാറിന്‍റെ പേർ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കു​ട്ടി​ക്കാ​ലം മു​ത​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. എ​ന്നെ​യും ഷാ​രൂ​ഖി​നെയും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. വീ​ർ​സാ​ര​യി​ലെ ഷാ​രൂഖി​ന്‍റെ അ​ഭി​ന​യ​വു​മാ​യി സീ​താ​രാ​മി​ലെ എ​ന്‍റെ അ​ഭി​ന​യം ചി​ല​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. ഷാ​രൂ​ഖ് ഖാ​ന്‍ എ​പ്പോ​ഴും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. ക​രി​യ​റി​നെ കു​റി​ച്ച് എ​നി​ക്ക് സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​ത്ര​യ്ക്ക് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ഷാ​രൂ​ഖ്. ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ഷാ​രൂ​ഖ് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ര​ണം ഒ​രേ​യൊ​രു ഷാ​രൂ​ഖ് മാ​ത്ര​മേ ഉ​ണ്ടാ​കൂ. -ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍

Read More

ന​ങ്ങേ​ലി​ തുടക്കക്കാരിക്ക് കി​ട്ടാ​വു​ന്ന​തി​ൽ വച്ച് ഏ​റ്റ​വും മികച്ച ക​ഥാ​പാ​ത്രം; സി​നി​മ ക​ണ്ടു​ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും പറഞ്ഞ കാര്യം തുറന്ന് പറഞ്ഞ് കയാദു ലോഹർ

ഏ​തൊ​രു താ​ര​വും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലെ ന​ങ്ങേ​ലി​യെ​ന്നും എ​ന്നെ​പ്പോ​ലൊ​രു തു​ട​ക്ക​ക്കാ​രി​ക്ക് കി​ട്ടാ​വു​ന്ന​തി​ൽ വ​ച്ച് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​മാ​ണി​തെ​ന്നും ക​ന്ന​ഡ താ​രം ക​യാ​ദു ലോ​ഹ​ർ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​ങ്ങേ​ലി എ​ന്ന സ്ത്രീ ​യ​ഥാ​ർ​ഥ​ത്തി​ൽ ജീ​വി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് അ​ഭി​പ്രാ​യൈ‌​ക്യ​മി​ല്ലെ​ങ്കി​ലും വി​ന​യ​ന്‍റെ പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ന​ങ്ങേ​ലി പ്രേ​ക്ഷ​ക​ർ​ക്ക് ഉ​ജ്വ​ല​മാ​യ ഒ​ര​നു​ഭ​വ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഒ​രു ക​ന്ന​ഡ സി​നി​മ മാ​ത്രം ചെ​യ്തു പ​രി​ച​യ​മു​ള്ള ക​യാ​ദു അ​തി​ശ​ക്ത​യാ​യ ന​ങ്ങേ​ലി​യാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് സി​നി​മ​യി​ൽ ക​ണ്ട​ത്. ക​യാ​ദു​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ന​ങ്ങേ​ലി​യെ​ക്കു​റി​ച്ചു​ള്ള സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ സ​ങ്ക​ൽ​പ​ത്തെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ മാ​ത്ര​മാ​ണ് ഞാ​ൻ ശ്ര​മി​ച്ച​ത്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ സെ​റ്റ് എ​നി​ക്കൊ​രു പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹം ക​ണ്ടു മ​ന​സ് നി​റ​ഞ്ഞു. കൂ​ടു​ത​ൽ സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ആ​ദ്യ​ത്തെ മ​ല​യാ​ളം സി​നി​മ​യി​ൽ ആ​രും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണി​ത്. ഞാ​ൻ കേ​ര​ള​ത്തി​ൽ വ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ അ​ഞ്ചു പ​ത്തു…

Read More

കോഴ വാങ്ങി പാർട്ടിയെ ഒറ്റുകൊടുത്തവൻ… കെസി വേണുഗോപാലിന്‍റെ അളിയൻ എം.​പി ഉ​ണ്ണി​കൃ​ഷ്ണ​നെതിരേ  പ​ഴ​യ​ങ്ങാ​ടി​യി​ൽ വ്യാ​പ​ക പോ​സ്റ്റ​ർ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ 30 ല​ക്ഷം കോ​ഴ വാ​ങ്ങി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യ എം​പി ഉ​ണ്ണി​കൃ​ഷ്ണ​നെ വീ​ണ്ടും കെ​പി​സി​സി മെ​മ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് പ​ഴ​യ​ങ്ങാ​ടി​യി​ൽ വ്യ​പ​ക​മാ​യി പോ​സ്റ്റ​ർ. പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സെ​ന്ന് സൂ​ച​ന. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​ക അം​ഗ​മാ​യ എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന് എ​തി​രെ വെ​ങ്ങ​ര, പ​ഴ​യ​ങ്ങാ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മാ​ടാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് കൊ​ണ്ട് സ്ഥാ​പി​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ന് താ​ഴെ​യാ​ണ് പ്ര​തി​ഷേ​ധ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫ്ല​ക്സും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി പാ​ർ​ട്ടി​യെ ന​ശി​പ്പി​ച്ച​വ​ൻ കെ​പി​സി​സി ലി​സ്റ്റി​ൽ ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി പാ​ർ​ട്ടി​യെ ഒ​റ്റി​കൊ​ടു​ത്ത​വ​ൻ കെ​പി​സി​സി ലി​സ്റ്റി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ. പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ 30 ല​ക്ഷം കോ​ഴ വാ​ങ്ങി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യെ​ന്ന്…

Read More

ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍​വെ​ച്ച് പൗ​രു​ഷം ഉ​ള്ള​യാ​ള്‍ ലാ​ലേ​ട്ട​ന്‍ ! ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ള്‍ വൈ​റ​ല്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. നി​വി​ന്‍ പോ​ളി​യു​ടെ നാ​യി​ക ആ​യി ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രു ഇ​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ല്‍ കൂ​ടി​യാ​ണ് ന​ടി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റി​യ​ത്. പി​ന്നീ​ട് ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത മാ​യാ​ന​ദി എ​ന്ന ടോ​വീ​നോ തോ​മ​സ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ചു. താ​ര​ത്തി​ന്റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തും യു​വാ​ക്ക​ള്‍​ക്ക് ഇ​ട​യി​ലും സി​നി​മാ പ്രേ​മി​ക​ള്‍​ക്ക് ഇ​ട​യി​ലും ഒ​രു​പോ​ലെ ത​രം​ഗ​മാ​വു​ക​യും ചെ​യ്ത ചി​ത്രം കൂ​ടി​യാ​ണ് മാ​യാ​ന​ദി. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ മാ​യാ​ന​ദി​യി​ലെ അ​പ​ര്‍​ണ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഒ​രു​പ​ക്ഷേ താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഒ​രി​ക്ക​ലും മാ​റ്റി നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത അ​ല്ലെ​ങ്കി​ല്‍ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ന്ന ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് മാ​യാ​ന​ദി​യി​ലേ​ത്. അ​തേ​സ​മ​യം എം​ബി​ബി​എ​സ് പ​ഠ​ന​കാ​ല​ത്ത് അ​ഭി​ന​യ മോ​ഹം ത​ല​യ്ക്ക് പി​ടി​ച്ച് മോ​ഡ​ലാ​യും പി​ന്നീ​ട് അ​വി​ടെ…

Read More

 ലീഗ് ആ​രെ ത​ള്ളും?ആ​രെ കൊ​ള്ളും‍? കുഴപ്പത്തിലാക്കുന്ന പ്രസംഗങ്ങൾ; പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി നേ​താ​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കെ.​എം. ഷാ​ജി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഇ​ന്ന് ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി യോ​ഗം.​ പി​എം​എ സ​ലാം, പി.​കെ. ഫി​റോ​സ് തു​ട​ങ്ങി​യ​വ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​കും. നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തു​ന്നു​വെ​ന്ന വി​വാ​ദ​ത്തി​ൽ ഷാ​ജി ഇ​ന്ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ പാ​ണ​ക്കാ​ടെ​ത്തു​ന്ന ഷാ​ജി​യു​മാ​യി സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. ഷാ​ജി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ വിമർശനം ആവർത്തിക്കുന്പോൾഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കെ​തി​രെ നി​ര​ന്ത​ര​മാ​യി പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ഷാ​ജി​ക്കെ​തി​രെ മ​റു​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. മ​ല​പ്പു​റ​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലും ഷാ​ജി​ക്ക് വി​മ​ർ​ശ​ന​മു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ മ​സ്ക്ക​ത്തി​ലെ കെ​എം​സി​സി പ​രി​പാ​ടി​യി​ൽ സ​മാ​ന പ​രാ​മ​ർ​ശം ഷാ​ജി ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ലീ​ഗി​ല്‍ കെ.​എം. ഷാ​ജി​ക്കെ​തി​രേ നീ​ക്കം ക​ടു​പ്പി​ച്ച് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ക്ഷം നീ​ങ്ങു​ക​യാ​ണ്.​ അ​തേ​സ​മ​യം ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ കെ.​എം.​ഷാ​ജി​ക്കു​ണ്ട്.…

Read More

പ്രായം എഴുപത് പിന്നിട്ടു;  ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഭക്തരുടെ പ്രിയങ്കരിയായ  പി​ടി​യാ​ന കു​സു​മ​ത്തി​ന് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന

ചെ​റു​വ​ള്ളി: മു​പ്പ​തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഭ​ക്ത​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യ പി​ടി​യാ​ന കു​സു​മ​ത്തി​ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. 70 വ​യ​സി​ലേ​റെ​യാ​യ കു​സു​മ​ത്തി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലെ എ​ച്ച്ഒ​ഡി ഡോ. ​ശ്യാം കെ. ​വേ​ണു​ഗോ​പാ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ടി. ​ജി​ജി​ൻ, ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​റ്റ​റി​ന​റി സ​ർ​ജ​നും ഗ​വ​ൺ​മെ​ന്‍റ് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​നു​മാ​യ ഡോ. ​ബി​നു ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ദേ​വ​സ്വം ഡോ​ക്ട​റാ​യ ബി​നു ഗോ​പി​നാ​ഥി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.അ​ടു​ത്തി​ടെ​യാ​യി കു​സു​മ​ത്തി​ന് ന​ട​ക്കു​ന്ന​തി​ന് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ള​ത്തു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന കു​സു​മ​ത്തി​ന്‍റെ ദൈ​നം​ദി​ന ച​ര്യ​യ്ക്ക് ഇ​നി നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. അ​ധി​ക​ദൂ​രം യാ​ത്ര അ​നു​വ​ദി​ക്കേ​ണ്ട. ആ​ഹാ​ര​ത്തി​ൽ പു​ല്ല്, ധാ​ന്യം എ​ന്നി​ങ്ങ​നെ പെ​ട്ടെ​ന്ന് ദ​ഹി​ക്കാ​വു​ന്ന​വ ഉ​ൾ​പ്പെ​ടു​ത്തും. 1992-ൽ ​വ​നം​വ​കു​പ്പി​ൽ നി​ന്ന് ഭ​ക്ത​ർ വാ​ങ്ങി ന​ട​യ്ക്കി​രു​ത്തി​യ​താ​ണ് കു​സു​മ​ത്തി​നെ. 40 വ​യ​സോ​ള​മു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ്…

Read More