ചി​ല നി​യോ​ഗ​ങ്ങ​ള്‍ ന​മ്മ​ളെ തേ​ടി എ​ത്തുമെന്ന് ഉണ്ണി മുകുന്ദൻ


ചി​ല നി​യോ​ഗ​ങ്ങ​ള്‍ അ​ങ്ങ​നെ ആ​ണ്. ന​മ്മ​ളെ തേ​ടി എ​ത്തും. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് സി​നി​മാ മോ​ഹ​വു​മാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ കാ​ലം മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് ഞാ​നും അ​ക​മ​ല ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം, .

മ​റ്റൊ​രു വി​ധ​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഞാ​നും അ​യ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം. തൃ​ശൂ​രി​ല്‍ നി​ന്ന് ഷൊ​ര്‍​ണൂ​രി​ല്‍ എ​ന്‍റെ അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഞാ​ന്‍ ഇ​വി​ടെ ദ​ര്‍​ശ​നം തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി അ​ത് തു​ട​രു​ന്നു. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ബ​സി​നു​ള്ളി​ല്‍ നി​ന്ന് പ്രാ​ര്‍​ഥി​ക്കു​മാ​യി​രു​ന്നു.

ഞാ​ന്‍ ആ​ദ്യം വ​രു​മ്പോ​ള്‍ ഒ​രു പ്ര​തി​ഷ്ഠ മാ​ത്രം ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്‍റെ സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ദുഃ​ഖ​ങ്ങ​ളും എ​ല്ലാം പ​ങ്കു​വ​ച്ചി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

കാ​ല​ക്ര​മേ​ണ ഇ​ത് വ​ലി​യ ക്ഷേ​ത്ര​മാ​യി മാ​റി. എ​ന്‍റെ അ​യ്യ​നോ​ടൊ​പ്പം ഞാ​നും വ​ള​ര്‍​ന്നു. എ​ന്‍റെ യാ​ത്ര അ​തു​വ​ഴി ബ​സി​ല്‍ നി​ന്നു പി​ന്നീ​ട് ബൈ​ക്കി​ലും കാ​റി​ലും ഒ​ക്കെ ആ​യി മാ​റി.

അ​ത്യാ​വ​ശ്യം അ​റി​യ​പ്പെ​ടു​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​യി ഇ​ന്നും യാ​ത്ര തു​ട​രു​ന്നു. -ഉ​ണ്ണി മു​കു​ന്ദ​ൻ

Related posts

Leave a Comment