കൊട്ടാരക്കര: തലകറങ്ങി വീണ യുവാവിന്റെ മോതിരം മോഷ്ടിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ അറുപറക്കോണം ചരുവിള വീട്ടിൽ ബിജു (മൈഡി -49) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനാണ് സംഭവം. എഴുകോൺ സ്വദേശിയായ അനന്തുവിന്റെ മോതിരമാണ് മോഷ്ടിച്ചത്. തല കറങ്ങി കടത്തിണ്ണയിൽ കിടന്ന അനന്തുവിന്റെ വിരലിൽ നിന്നും മോതിരം മോഷ്ടിക്കുകയായിരുന്നു. ബോധം വന്നശേഷം വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടമായതറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ എഴുകോൺ ഇൻസ്പെക്ടർ റ്റി.എസ് ശിവപ്രകാശ്, എസ്ഐ അനീസ്, എസ്ഐ വി.വി സുരേഷ്, എഎസ്ഐ ഷിബു, എഎസ്ഐ വിജയൻ, സിപിഒ ഉമേഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreDay: September 21, 2022
എനിക്ക് ബംഗളൂരുവില്‍ ജോലി കിട്ടി! മുഖ്യമന്ത്രിക്കെതിരായി മരണംവരെ ശക്തമായി പോരാടും; സ്വപ്ന സുരേഷ് പറയുന്നു…
കൊച്ചി: എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ നിശബ്ദയായെന്ന ആരോപണവും സ്വപ്ന തള്ളി. കേസ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നതായാണു മനസിലാക്കുന്നത്. അതില്‍ തൃപ്തയാണെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തില്‍ ദിവസവും മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു മുഖ്യമന്ത്രിക്കെതിരേ പറയേണ്ടതില്ല. ഇഡിയുടെ അന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. അതേസമയം കേരള പോലീസിനെ ഉപയോഗിച്ചു തന്നെ ഉപദ്രവിക്കാന്‍ ശ്രമം തുടരുകയാണെന്നും സ്വപ്ന ആരോപിച്ചു. തനിക്ക് ബംഗളൂരുവില്‍ ജോലി കിട്ടി. കേസ് നടപടികള്‍ ഉള്ളതിനാല്‍ അവിടേക്കു മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജോലി കിട്ടിയതു തടയാനും ഭീഷണിപ്പെടുത്താനും കേരള പോലീസ് വഴി ശ്രമങ്ങള്‍ നടന്നു. ഇതിനെതിരേ ബംഗളൂരു പോലീസ് ഇടപെട്ടതോടെയാണ് ശ്രമങ്ങള്‍ പാളിയത്. മരണംവരെ…
Read Moreനാട്ടിൽ പോയി തിരികെ വന്നപ്പോൾ..! സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചെറുതോണി: സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുത്തു ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോപ്രാംകുടിക്കു സമീപം പ്രകാശിൽ കോഴിക്കടയുൾപ്പെടെ നടത്തുന്ന തൃശൂർ മണ്ണുത്തി സ്വദേശി കാഞ്ഞിരത്തുങ്കൽ വിനീതി (32)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മുൻപ് ഇയാൾ കടയടച്ചിട്ടിട്ട് നാട്ടിൽ പോയി. തിരികെ വന്നപ്പോൾ കടയിലെ സാധനങ്ങളും കോഴിയുമെല്ലാം നഷ്ടപ്പെട്ടിരുന്നു. സംശയമുള്ള രണ്ടു സുഹൃത്തുക്കളെ പ്രതികളാക്കി മുരിക്കാശേരി പോലീസിൽ കേസ് കൊടുത്തു. ഇരുകൂട്ടരേയും വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. കുടുതൽ അന്വേഷണം നടത്തുന്നതിനുവേണ്ടി ഇരുകൂട്ടരേയും പറഞ്ഞുവിട്ടു. നിരാശനായ യുവാവ് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് സുഹൃത്തുകൾക്ക് വീഡിയോ അയച്ചു. സുഹൃത്തുക്കൾ ഇതു മുരിക്കാശേരി പോലീസിനയച്ചുകൊടുത്തു. പോലീസ് അന്വേഷിച്ചെത്തുമ്പോൾ യുവാവ് അവശനിലയിലായിരുന്നു. ഉടൻതന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജാശുപതിയിലെത്തിച്ചു. അവിടെനിന്നും കോട്ടയം…
Read Moreപകുത്തുകിട്ടിയ ജീവനുമായി അവരെത്തുന്നു..! ഏഴു പേരിലൂടെ ജീവിതവും സ്വപ്നങ്ങളും പറിച്ചു നട്ട് നെവിസ് സാജന് നിത്യതയിലേക്കു യാത്രയായിട്ട് ഒരാണ്ട്
കോട്ടയം: കളത്തിപ്പടി ഭവനത്തിലേക്കു കടന്നുചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ നിറപുഞ്ചിരിയുമായി നെവിസിന്റെ ചിത്രങ്ങള്‍. സ്വീകരണമുറിയില്‍ നിറയെ കുഞ്ഞുനാള് മുതലുള്ള നെവിസിന്റെ ചിത്രങ്ങള്‍ മാത്രം. നെവിസിന്റെ ഓര്മ നിറഞ്ഞുനില്ക്കുന്ന ഈ ഭവനത്തില്‍ ഇന്നും കണ്ണീരോര്‍മ മാത്രമേയുള്ളൂ. ഏഴു പേരിലൂടെ ജീവിതവും സ്വപ്നങ്ങളും പറിച്ചു നട്ട് നെവിസ് സാജന് നിത്യതയിലേക്കു യാത്രയായിട്ട് ഒരാണ്ട്. നെവിസിന്റെ കണ്ണുകളും കരളും ഹൃദയവും കൈകളും വൃക്കകളും സ്വീകരിച്ച ഏഴു പേരും നെവിസിന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. കര്‍ണാടക മുതല്‍ കോട്ടയം വരെയുള്ള ഏഴു പേരിലൂടെയാണ് സാജനും ഷെറിനും മകനെ കാണുന്നത്. അകാലത്തില്‍ വേര്‍പിരിഞ്ഞ നെവിസ് സാജന്റെ ചരമവാര്‍ഷികദിനമായ 24ന് ഏഴു പേരും കുടുംബവുംഎത്തുന്നു. രളചരിത്രത്തിലാദ്യമായാണ് ഒരാളുടെ അവയവങ്ങള്‍ സ്വീകരിച്ചവരെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് രക്തത്തില്‍ ഗ്ലൂക്കോസ് സാന്നിധ്യം കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ബാധിച്ച് വടവാതൂര്‍ കളത്തിപ്പടി വീട്ടില്‍ സാജന് മാത്യുവിന്റെയും ഷെറിന്റെയും മകന്…
Read Moreഅതിബുദ്ധി തലവേദനയായി! ഒടുവിൽ ഒടുവിൽ മൃതദേഹത്തിനു ഡിഎൻഎ പരിശോധന; അടൂരില്‍ സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞു
അടൂർ: ഒപ്പമിരുന്നു മദ്യപിച്ചയാൾ കുഴഞ്ഞുവീണു മരിച്ചപ്പോൾ കൂടെയുണ്ടായിരുന്നയാൾ കാണിച്ച അതിബുദ്ധി പോലീസിനു തലവേദനയായി. സിനിമാക്കഥ പോലെയുള്ള സംഭവങ്ങളാണ് ഏനാത്ത് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചുരുളഴിഞ്ഞത്. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്തു വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെ മൃതദേഹം കണ്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. മുല്ലശേരില്‍ മണിയന് എന്നയാള്‍ വിവരം പഞ്ചായത്തംഗം രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. അതോടെ ഏനാത്ത് പോലീസ് സ്ഥലത്തെത്തി. അഴുകിയ നിലയിൽ മൃതശരീരം തിരിച്ചറിയാനാകാത്ത വിധം അഴുകി പുഴുവരിച്ച നിലയിലായിരുന്നു. കാവികൈലി മാത്രമാണ് വേഷം. അജികുമാര്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം കണ്ടതിനു പിന്നാലെ അജികുമാറിനെ കാണാതായതോടെ ദുരൂഹതയായി. ഇതിനിടെ, പോസ്റ്റുമോര്‍ട്ടത്തിൽ മരണ കാരണം ഹൃദയാഘാതമാണെന്നു കണ്ടെത്തി. ഇതോടെ അജികുമാര്‍ ഏനാത്ത് സ്റ്റേഷനില്‍ ഹാജരായി. മരിച്ചത് മലങ്കാവ് സ്വദേശി മോനച്ചനാണെന്നും വെളിപ്പെടുത്തി. മോനച്ചന് അജിയുടെ വീട്ടില്‍ എത്താറുണ്ട്. അവിവാഹിതനാണ് ഇയാൾ. അങ്ങനെ…
Read Moreഒരുമിച്ച് താമസിച്ചിട്ടും..! സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചു, പ്രതിശ്രുതവധുവിന്റെ മര്‍ദനമേറ്റ ഡോക്ടര്‍ മരിച്ചു; യുവതിയുടെ അമ്മയുടെ ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ?
ബംഗളൂരു: സ്വകാര്യചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പ്രതിശ്രുതവധുവിന്റെയും കൂട്ടുകാരുടെയും മര്‍ദനമേറ്റ ഡോക്ടര്‍ മരിച്ചു. ചെന്നൈ സ്വദേശിയായ ഡോ.വികാസ് രാജന് (27) ആണ് മരിച്ചത്. പ്രതിശ്രുത വധു പ്രതിഭ, സുഹൃത്തുക്കളായ സുശീല്‍, ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തായ സൂര്യക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. യുക്രെയ്നില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന വികാസും ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായ ചെന്നൈ സ്വദേശിനി പ്രതിഭയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണു പരിചയപ്പെട്ടത്. പ്രണയം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വരുന്ന നവംബറില്‍ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനിടെ വിദേശ തൊഴില്‍ നേടുന്നതിനുള്ള പരിശീലനത്തിനായി വികാസ് ബംഗളൂരുവിലെത്തുകയും ഇരുവരും ഒരുമിച്ച് കഴിയുകയുമായിരുന്നു. ഇതിനിടെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്സ്റ്റഗ്രാമിലിട്ടതെന്ന് പറയുന്നു. മറ്റൊരു പേരില്‍ വ്യാജ അക്കൗണ്ട് തുറന്നാണു ചിത്രങ്ങളിട്ടത്. യുവതിയുടെ അമ്മയുടെ ദൃശ്യങ്ങളും ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായി പറയുന്നു. കഴിഞ്ഞ 10നു വികാസിനെ യുവതിയുടെ സുഹൃത്തായ…
Read Moreഅഞ്ചു മണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തിയ തെരുവുനായ ! ഒരു നായ നാടിനെ വിറപ്പിച്ച കഥ
പത്തനംതിട്ട: പേ വിഷബാധ ഏറ്റിട്ടുണ്ടെന്നു സംശയിക്കുന്ന തെരുവുനായ മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ എട്ടോടെ ഓമല്ലൂർ കുരിശുംമൂടിനു സമീപം തറയിൽ ശ്രീകാന്ത് തന്റെ കാർ ഷെഡിൽനിന്നു പുറത്തേക്ക് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു നായ അതിന്റെ അടിയിൽ കിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്. കാണുമ്പോൾ നായ ശാന്തനായിരുന്നുവെങ്കിലും അല്പം കഴിഞ്ഞ് ഇത് അക്രമാസക്ത സ്വഭാവം കാണിച്ചു. വീട്ടിൽ കയറാൻ ശ്രമം ഇതിനിടെ, വീട്ടിനുള്ളിലേക്കും നായ കയറാൻ ശ്രമിച്ചു. വീടിന്റെ കതകുകളടച്ചതിനെത്തുടർന്ന് നായ മുറ്റത്തുതന്നെ കിടന്നു. ശ്രീകാന്തും മാതാവ് തുളസിഭായിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയെ വീടിനുള്ളിലാക്കി കതകുകൾ അടച്ച ശ്രീകാന്ത് കാറുമായി പുറത്തിറങ്ങി ഗേറ്റ് പൂട്ടി. പിന്നീട് നായ ശാന്തനായെങ്കിലും പേ വിഷബാധയുടെ ലക്ഷണം കാണിച്ചതിനാൽ, ഗേറ്റിനുള്ളിലേക്ക് കടക്കാൻ ആരും ധൈര്യപ്പെട്ടില്ല. സ്ഥലത്തെത്തിയ പഞ്ചായത്തംഗം സാലി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. വൻ ജനക്കൂട്ടം ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രതാപചന്ദ്രന്റെയും സ്റ്റേഷൻ…
Read Moreഏഴു പേർക്കും ഗുരുതര രോഗങ്ങൾ! ഈ കുടുംബത്തിന്റെയും കഥ കേട്ടാൽ ഒരു നിമിഷം കണ്ണു നിറയാത്തവരായി ആരും ഉണ്ടാവില്ല
അടിമാലി: റെജി ശങ്കറിന്റെയും കുടുംബത്തിന്റെയും കഥ കേട്ടാൽ ഒരു നിമിഷം കണ്ണു നിറയാത്തവരായി ആരും ഉണ്ടാവില്ല. ഒരു കുടുംബത്തിലെ നാലു മക്കളും മാതാപിതാക്കളുമടക്കം ഏഴുപേരും ഗുരുതര രോഗത്തിന്റെ മുന്നിൽ പകച്ചുനിൽക്കുകയാണ്. അടിമാലിക്കു സമീപം ഇരുന്പുപാലം മെഴുകുംചാലിൽ വാടകയ്ക്കു താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി(57)ന്റെ കുടുംബമാണ് ജീവിതപാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റായിരുന്ന റെജിക്കു മൂന്നു പ്രാവശ്യമാണ് ഹൃദ്രോഗമുണ്ടായത്. ഇതിന്റെ ചികിത്സ തുടരുന്നതിനിടെ മറ്റൊരു സങ്കടവാർത്തയെത്തി. ഭാര്യ അരുന്ധതി മധുമേഘ(44)യ്ക്കു കാൻസർ ബാധിച്ചിരിക്കുന്നു. കാൻസർ രോഗത്തിന്റെ മൂന്നാം സ്റ്റേജിലാണ് കണ്ടെത്തുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ തുടരുകയാണ്. ഇവർക്കു നാലു മക്കളാണുള്ളത്. മൂത്ത മൂന്നു പെണ്മക്കൾക്കും നട്ടെല്ലിനെ ബാധിക്കുന്ന “സ്കോളിയാസിസ്’ രോഗമാണ്. ആറു വയസുള്ള ഇളയ മകനു പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയതോടെ റെജിയും ഭാര്യയും ആകെ തളർന്നു. അരുന്ധതിയുടെ പിതാവും ഇവരോടൊപ്പമാണ് താമസം.…
Read More