പകുത്തുകിട്ടിയ ജീവനുമായി അവരെത്തുന്നു..! ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ ജീ​​​വി​​​ത​​​വും സ്വ​​​പ്‌​​​ന​​​ങ്ങ​​​ളും പ​​​റി​​​ച്ചു ന​​​ട്ട് നെ​​​വി​​​സ് സാ​​​ജ​​​ന്‍ നി​​​ത്യ​​​ത​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​യി​​​ട്ട് ഒ​​​രാ​​​ണ്ട്

കോ​​​ട്ട​​​യം: ക​​​ള​​​ത്തി​​​പ്പ​​​ടി ഭ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നുചെ​​​ല്ലു​​​മ്പോ​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ നി​​​റ​​​പുഞ്ചി​​​രി​​​യുമായി നെ​​​വി​​​സി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ള്‍.

സ്വീ​​​ക​​​ര​​​ണ​​​മു​​​റി​​​യി​​​ല്‍ നി​​​റ​​​യെ കു​​​ഞ്ഞു​​​നാ​​​ള്‍ മു​​​ത​​​ലു​​​ള്ള നെ​​​വി​​​സി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ള്‍ മാ​​​ത്രം. നെ​​​വി​​​സി​​​ന്‍റെ ഓ​​​ര്‍മ നി​​​റ​​​ഞ്ഞു​​​നി​​​ല്‍ക്കു​​​ന്ന ഈ ​​​ഭ​​​വ​​​ന​​​ത്തി​​​ല്‍ ഇ​​​ന്നും ക​​​ണ്ണീ​​​രോ​​​ര്‍മ മാ​​​ത്ര​​​മേ​​​യു​​​ള്ളൂ.

ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ ജീ​​​വി​​​ത​​​വും സ്വ​​​പ്‌​​​ന​​​ങ്ങ​​​ളും പ​​​റി​​​ച്ചു ന​​​ട്ട് നെ​​​വി​​​സ് സാ​​​ജ​​​ന്‍ നി​​​ത്യ​​​ത​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​യി​​​ട്ട് ഒ​​​രാ​​​ണ്ട്.

നെ​​​വി​​​സി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളും ക​​​ര​​​ളും ഹൃ​​​ദ​​​യ​​​വും കൈ​​​ക​​​ളും വൃ​​​ക്ക​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ച ഏ​​​ഴു പേ​​​രും നെ​​​വി​​​സി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളെപ്പോ​​​ലെ​​​യാ​​​ണ്.

ക​​​ര്‍ണാ​​​ട​​​ക മു​​​ത​​​ല്‍ കോ​​​ട്ട​​​യം വ​​​രെ​​​യു​​​ള്ള ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ​​​യാ​​​ണ് സാ​​​ജ​​​നും ഷെ​​​റി​​​നും മ​​​ക​​​നെ കാ​​​ണു​​​ന്ന​​​ത്.

അ​​​കാ​​​ല​​​ത്തി​​​ല്‍ വേ​​​ര്‍പി​​​രി​​​ഞ്ഞ നെ​​​വി​​​സ് സാ​​​ജ​​ന്‍റെ ച​​​രമ​​​വാ​​​ര്‍ഷി​​​ക​​​ദി​​​ന​​​മാ​​​യ 24ന് ​​​ഏ​​​ഴു പേ​​​രും കു​​​ടും​​​ബ​​​വും​​​എ​​​ത്തു​​​ന്നു.

​​​ര​​​ള​​​ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രാ​​​ളു​​​ടെ അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം ഒ​​​രി​​​ട​​​ത്ത് ഒ​​​രു​​​മി​​​ച്ചു കൂ​​​ടു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം സെ​​​പ്റ്റം​​​ബ​​​ര്‍ 24നാ​​​ണ് ര​​​ക്ത​​​ത്തി​​​ല്‍ ഗ്ലൂ​​​ക്കോ​​​സ് സാ​​​ന്നി​​​ധ്യം കു​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​യ ഹൈ​​​പ്പോ​​​ഗ്ലൈ​​​സീ​​​മി​​​യ ബാ​​​ധി​​​ച്ച് വ​​​ട​​​വാ​​​തൂ​​​ര്‍ ക​​​ള​​​ത്തി​​​പ്പ​​​ടി വീ​​​ട്ടി​​​ല്‍ സാ​​​ജ​​​ന്‍ മാ​​​ത്യു​​​വി​​​ന്‍റെ​​​യും ഷെ​​​റി​​​ന്‍റെ​​​യും മ​​​ക​​​ന്‍ നെ​​​വി​​​സ് സാ​​​ജ​​​ന്‍ (25) അ​​​ന്ത​​​രി​​​ച്ച​​​ത്.

ഹൃ​​​ദ​​​യം, ക​​​ര​​​ള്‍, കൈ​​​ക​​​ള്‍, വൃ​​​ക്ക​​​ക​​​ള്‍, ക​​​ണ്ണു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് ദാ​​​നം ചെ​​​യ്ത​​​ത്. ഹൃ​​​ദ​​​യം സ്വീ​​​ക​​​രി​​​ച്ച ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി പ്രേം​​​ച​​​ന്ദ് ,

കൈ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച ക​​​ര്‍ണാ​​​ട​​​ക ബെ​​​ല്ലാ​​രി സ്വ​​​ദേ​​​ശി ബ​​​സ​​​വ​​​ന ഗൗ​​​ഡ, വൃ​​​ക്ക കൾ സ്വീ​​​ക​​​രി​​​ച്ച മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ന്‍ഷി​​​ഫ്,

തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി ബെ​​​ന്നി, ക​​​ര​​​ള്‍ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​മ്പൂ​​​ര്‍ സ്വ​​​ദേ​​​ശി വി​​​നോ​​​ദ്, ക​​​ണ്ണു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് നെ​​​വി​​​സി​​​ന്‍റെ ഓ​​​ര്‍മ​​​യ്ക്കു മു​​​ന്നി​​​ല്‍ എ​​​ത്തു​​​ന്ന​​​ത്.

നെ​​​വി​​​സി​​​ന്‍റെ ഓ​​​ര്‍മ​​​യ്ക്കാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ജീ​​​വ​​​കാ​​​രു​​​ണ്യ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ നെ​​​വി​​​സ് നു​​​വോ ഫൗ​​​ണ്ടേ​​​ഷ​​​നും അ​​​ന്നേ​​​ദി​​​വ​​​സം തു​​​ട​​​ക്കം കു​​​റി​​​ക്കും.

സാ​​​ജ​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും അ​​​വ​​​യ​​​വ​​​ദാ​​​ന​​​ സ​​​മ്മ​​​ത​​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പി​​​ടും. ഇ​​​തു കൂ​​​ടാ​​​തെ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​മാ​​​യി പ്ര​​​ത്യേ​​​ക കൗ​​​ണ്ട​​​ര്‍ തു​​​റ​​​ക്കും.

കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ തി​​​രു​​​വ​​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​​മ​​​സ് മാ​​​ര്‍ കൂറി​​​ലോ​​​സ്, മ​​​ന്ത്രി​​​മാ​​​രാ​​​യ വീ​​​ണാ ജോ​​​ര്‍ജ്,

വി.​​​എ​​​ന്‍.​ വാ​​​സ​​​വ​​​ന്‍, മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ചാ​​​ണ്ടി, ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി, തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​ങ്കെ​​ടു​​ക്കും.

സാ​​​ജ​​​ന്‍റെ​​​യും ഷെ​​​റി​​​ന്‍റെ​​​യും മൂ​​​ത്ത മ​​​ക​​​നാ​​​ണ് നെ​​​വി​​​സ്. എ​​​ല്‍വി​​​സും വി​​​സ്മ​​​യ​​​യു​​​മാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍.

നെ​​​വി​​​സി​​​ന് മ​​​സ്തി​​​ഷ്‌​​​കമ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ സ്വ​​​മേ​​​ധ​​​യാ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ട്ടു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. നെ​​​വി​​​സ് ഇ​​​ന്നും ജീ​​​വി​​​ക്കു​​​ക​​​യാ​​​ണ്, ഏ​​​ഴു പേ​​​രി​​​ലൂ​​​ടെ.

Related posts

Leave a Comment