നാ​ട്ടി​ൽ പോ​യി തി​രി​കെ വ​ന്ന​പ്പോ​ൾ..! സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​റു​തോ​ണി: സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്തു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വി​നെ അ​വ​ശ​നി​ല​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തോ​പ്രാം​കു​ടി​ക്കു സ​മീ​പം പ്ര​കാ​ശി​ൽ കോ​ഴി​ക്ക​ട​യു​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന തൃ​ശൂ​ർ മ​ണ്ണു​ത്തി സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ വി​നീ​തി (32)നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഏ​താ​നും ദി​വ​സം മു​ൻ​പ് ഇ​യാ​ൾ ക​ട​യ​ട​ച്ചി​ട്ടി​ട്ട് നാ​ട്ടി​ൽ പോ​യി. തി​രി​കെ വ​ന്ന​പ്പോ​ൾ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും കോ​ഴി​യു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

സം​ശ​യ​മു​ള്ള ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളെ പ്ര​തി​ക​ളാ​ക്കി മു​രി​ക്കാ​ശേ​രി പോ​ലീ​സി​ൽ കേ​സ് കൊ​ടു​ത്തു.

ഇ​രു​കൂ​ട്ട​രേ​യും വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. കു​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി ഇ​രു​കൂ​ട്ട​രേ​യും പ​റ​ഞ്ഞു​വി​ട്ടു.

നി​രാ​ശ​നാ​യ യു​വാ​വ് താ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് സു​ഹൃ​ത്തു​ക​ൾ​ക്ക് വീ​ഡി​യോ അ​യ​ച്ചു.

സു​ഹൃ​ത്തു​ക്ക​ൾ ഇ​തു മു​രി​ക്കാ​ശേ​രി പോ​ലീ​സി​ന​യ​ച്ചു​കൊ​ടു​ത്തു. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തു​മ്പോ​ൾ യു​വാ​വ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​തി​യി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment