With this feature’s advancement, now you can invite customers, suppliers, companions, distributors, and volunteers to the chat room. In the Google Chat Rooms, all of the members have access to multiple threshold discussions, which are all searchable. Make certain that you simply don’t communicate with a person who says they’re underage. The only factor which may come throughout as a hurdle is the truth that the site has some stringent profile authentication guidelines. Our usa chat group offers the greatest free chatting site for online meet and chat with pals.…
Read MoreDay: February 1, 2023
ഗുണ്ടാ, മാഫിയ ബന്ധം: 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം; പട്ടികയിൽ ഇടംപിടിച്ചവരിലധികം തലസ്ഥാനത്തെ പോലീസുകാർ
തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെയുള്ള അന്വേഷണങ്ങൾ തുടരുന്നു. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 23 പോലീസുകാരുടെ പട്ടിക തയാറാക്കി. ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും.10 പോലീസുകാർക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്ന് മാസത്തിനുള്ളിൽ തയാറാക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. പരാതിയോ രഹസ്യ വിവരമോ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും. തുടർന്ന് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ആവശ്യമെങ്കിൽ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കും.…
Read Moreകാഷ്വൽ, ദിവസവേതനക്കാർക്ക് വേതനവർധന ഇന്നു മുതൽ; ബസ് കഴുകുന്നവരുടെ വേതനം കൂട്ടാതെ കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യിലെ കാഷ്വൽ , ദിവസവേതനക്കാർ എന്നിവരുടെ വേതനം വർധിപ്പിച്ചു. പക്ഷേ ബസ് കഴുകുന്നവരുടെ വേതനം കൂട്ടിയിട്ടില്ല. ഇപ്പോൾ വേതനം വർദ്ധിപ്പിച്ചവരുടെ കൂലി അവസാനമായി പുതുക്കി നിശ്ചയിച്ചത് 2018 ലാണ്. അന്ന് 430, 480 രൂപയായിട്ടാണ് കൂലി വർധിപ്പിച്ചത്. കഴിഞ്ഞ വർഷം നടന്ന ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഈ വിഭാഗക്കാരെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ 16 – ന് നടന്ന അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി സി എം ഡി നടത്തിയ ചർച്ചയിലാണ് കൂലി വർധിപ്പിക്കാൻ ധാരണയായത്. കഴിഞ്ഞ ദിവസം ഫെബ്രുവരി ഒന്നു മുതൽ വർധി പ്പിച്ചു കൊണ്ട് ഉത്തരവിറക്കി. ഇരു വിഭാഗങ്ങൾക്കും 550 രൂപയായാണ് വർധിപ്പിച്ചത്. പരമാവധി 850 രൂപ. ഒരു വർഷം സജീവ ഡ്യൂട്ടി ചെയ്തവർക്ക് വർഷത്തിൽ 20 രൂപ വീതം അധികം അനുവദിക്കും. ഇതു കൂടി ചേർത്താലും 850 രൂപ…
Read Moreയുവസംവിധായിക നയന സൂര്യയുടെ ദുരൂഹമരണം: മൃതദേഹം ആദ്യം കണ്ടവരേയും സംഭവ സ്ഥലത്തെത്തിയവരുടേയും മൊഴികളെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹമരണം സംബന്ധിച്ച് ഇന്നും കൂടുതൽ പേരിൽനിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കും. നയനയുടെ മൃതദേഹം ആദ്യം കാണുകയും സംഭവ സ്ഥലത്തെത്തുകയും ചെയ്തവരുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുന്നത്. നയനയുടെ സഹോദരന്റെയും ബന്ധുക്കളുടെയും മൊഴികൾ നേരത്തെ എടുത്തിരുന്നു. നയന താമസിച്ചിരുന്ന ആൽത്തറ ജംഗ്ഷനിലെ വീട്ടിലെ വാതിൽ തള്ളിത്തുറന്ന സമയത്തുണ്ടായിരുന്നവരിൽനിന്നു കൂടുതൽ വ്യക്തത വരുത്താനാണ് കൂടുതൽ പേരിൽനിന്നു മൊഴിയെടുക്കുന്നത്. സംഭവ ദിവസം വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നാണ് മ്യൂസിയം പോലീസ് നേരത്തെ കണ്ടെ ത്തിയിരുന്നത്. വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നോ അതോ അടച്ചിരുന്ന അവസ്ഥയിലാണോയെന്ന് അറിയാനാണ് സംഭവ ദിവസം ആദ്യം എത്തിയവരിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി. ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം മൊഴിയെടുക്കൽ നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം…
Read Moreപാഴ്സൽ ഭക്ഷണം എത്ര സമയത്തിനുള്ളിൽ കഴിക്കണം; ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം; ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം: ഭക്ഷണ പാഴ്സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നു സൂചിപ്പിക്കുന്ന സ്റ്റിക്കർ ഇന്നു മുതൽ കർശനമാക്കി. സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും തയാറാക്കുന്ന ഭക്ഷണ പാഴ്സലുകളിൽ പതിക്കുന്ന സ്റ്റിക്കറുകളിൽ ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഭക്ഷണം തയാറാക്കുന്ന സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. ഇന്നു മുതൽ പരിശോധന നടത്തുമെങ്കിലും നടപടികൾ 16നു ശേഷമേ ഉണ്ടാകൂ. എല്ലാ റജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാർഡ് നൽകേണ്ടതാണെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന…
Read Moreസ്ത്രീ സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവിൽ ഡാൻസ്; വീഡിയോ വൈറാലയപ്പോൾ വ്ലോഗർ ദമ്പതികൾക്ക് പത്തര വർഷം തടവ്
ടെഹ്റാൻ: സ്ത്രീ സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവിൽ നൃത്തം ചെയ്ത ഇറാനിയൻ ദമ്പതികൾക്ക് പത്തര വർഷം തടവ് ശിക്ഷ. ബ്ലോഗർ ദമ്പതികളായ അസ്തിയാസ് ഹഗിഗി (21), അമീർ മുഹമ്മദ് അഹമ്മദി (22) എന്നിവർക്കാണ് ഇറാനിയൻ കോടതി ശിക്ഷ വിധിച്ചത്. ടെഹ്റാനിലെ ആസാദി സ്ക്വയറിൽ ദമ്പതികൾ ഡാൻസ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. സെപ്റ്റംബർ 16ന് കുർദ് വംശജ മഹ്സ അമിനി മതപ്പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തെ പിന്തുണച്ചായിരുന്നു നൃത്തം. ഇതിന്റെ പേരിൽ കഴിഞ്ഞ വർഷം നവംബർ പത്തിനാണ് ഹാഗിഗിയെയും അഹമ്മദിയെയും അറസ്റ്റ് ചെയ്തത്.ദമ്പതിക്ക് തടവുശിക്ഷയ്ക്ക് പുറമെ സൈബർ ഇടം ഉപയോഗിക്കുന്നതിൽനിന്നു ദമ്പതികളെ രണ്ട് വർഷത്തെക്ക് വിലക്കി. കൂടാതെ രണ്ട് വർഷത്തേക്ക് ഇറാൻ വിടാനും പാടില്ല.
Read MoreTinychat Now Has 20 Million Registered Customers, Hits Profitability
In order to keep Tinychat users protected, they moderate for any inappropriate or offensive gestures and/or texts. From the creators of TinyPaste, we now have TinyChat, a service that permits us to create our momentary chat rooms in a matter of seconds. Dan is a serial entrepreneur and Product Manager with a spotlight of net purposes and SaaS. He is the founder and CEO of Tinychat, One of the most important Skype rivals with 30 million registered users. This web site accommodates essential knowledge on dating-related points. You can click…
Read Moreമകളെ ലോകത്തിനു പരിചയപ്പെടുത്തി പ്രിയങ്ക; മകൾ മാൾട്ടി മേരി ചോപ്രയുടെ മുഖം ആരാധകർക്ക് കാട്ടിയത് ഒരു വയസിനു ശേഷം; ചിത്രങ്ങള്‍ വൈറല്‍
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കു മുഖവുരയുടെ ആവശ്യമില്ല. ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് പ്രിയങ്ക. വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അമേരിക്കയിലാണ് പ്രിയങ്കയുടെ താമസം. കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പ്രിയങ്ക പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ സൈബര്‍ലോകം ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ പ്രിയങ്കയുടെ മകള്‍, മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു. ഇതുവരെ പ്രിയങ്കയും ജൊനാസും തങ്ങളുടെ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൊന്നും പങ്കുവച്ചിരുന്നില്ല. പോസ്റ്റ് ചെയ്ത ചിത്രങ്ങളാകട്ടെ കുട്ടിയുടെ മുഖം മറച്ചനിലയിലുമായിരുന്നു. ഇപ്പോൾ മകളുടെ മുഖം ലോകത്തിനു പരിചയപ്പെടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഒരു വയസു പൂര്‍ത്തിയായി ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴാണ് മാള്‍ട്ടിയുടെ മുഖം മറയ്ക്കാതെ പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനസ് ബ്രദേഴ്സിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയങ്കയും കുഞ്ഞും. അടുത്തിടെ,…
Read Moreകണ്ണൂരിൽ മൂന്നാം ദിവസവും സ്വർണവേട്ട; അരക്കോടിയുടെ സ്വർണം പിടികൂടിയത് മലദ്വാരത്തിൽ നിന്ന്; മൂന്നു ദിവസങ്ങളിലായി പിടികൂടിയത് രണ്ട് കോടിയുടെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണം പിടികൂടി. കോഴിക്കോട് മേപ്പയൂർ സ്വദേശി ഷംസീറിൽനിന്നാണ് അരക്കോടിയോളം രൂപയുടെ സ്വർണം പിടികൂടിയത്. മൂന്ന് ദിവസത്തിനുള്ളിൽ അഞ്ചു പേരിൽനിന്നായി രണ്ടരക്കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി കുവൈറ്റിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷംസീർ. കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുള്ള 847 ഗ്രാം സ്വർണം വേർതിരിച്ചെടുത്തപ്പോൾ 795 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 45,15,600 രൂപ വരും. കഴിഞ്ഞ ദിവസങ്ങളിലായി ഇരിക്കൂർ, കാസർഗോഡ് സ്വദേശികളിൽനിന്നായി 70 ലക്ഷത്തിന്റെ 1299 ഗ്രാം സ്വർണവും വടകര, കാസർഗോഡ് സ്വദേശികളിൽനിന്നായി ഒരു കോടിയിലധികം രൂപ വരുന്ന സ്വർണവും പിടികൂടിയിരുന്നു. സ്വർണക്കടത്ത് വ്യാപകമായ സാഹചര്യത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിരിക്കുകയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി.…
Read Moreമസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭം; കോഴിക്കോട്ടേക്ക് പറന്നിറങ്ങുന്നത് നേപ്പാളി സുന്ദരികളും; മസാജ് പാർലറിലെത്തുന്ന കസ്റ്റമറെ വലവീശിപ്പിടിക്കാൻ ഏജന്റുമാരും
കോഴിക്കോട്: മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു. അന്യസംസ്ഥാനക്കാര്‍ മാത്രമല്ല അന്യരാജ്യക്കാരും കോഴിക്കോട് കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് എത്തുകയാണ്. നേപ്പാളില്‍നിന്നുള്ള യുവതികളാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഇവിടെ എത്തി വാണിഭം നടത്തുന്നത്. ഇന്നലെ കോവൂരില്‍ പിടികൂടിയ സംഘത്തില്‍ നേപ്പാള്‍ യുവതികളും ഉള്‍പ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്തിനുശേഷം മസാജ് പാര്‍ലറുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ആധുനികരീതിയില്‍ അടിപൊളി ശബ്ദ സംവിധാനത്തോടെയുള്ളതാണ് ഇത്തരം പാര്‍ലറുകള്‍ . മുടി വെളുപ്പിച്ചും ചെമ്പന്രീതിയിലാക്കിയും ന്യൂജെന്‍ സ്റ്റൈലില്‍ മുടിമുറിച്ചും ഉത്തരേന്ത്യന്‍ യുവതികളും യുവാക്കളുമാണ് മിക്ക പാര്‍ലറുകളിലും ജോലി ചെയ്യുന്നത്. ഉയര്‍ന്ന നിരക്കാണ് ഇത്തരം പാര്‍ലറുകളില്‍ ഈടാക്കുന്നത്. ഇവിടെ എത്തുന്ന കസ്റ്റമര്‍മാരെ സ്വാധീനിച്ചാണ് വാണിഭത്തിലേക്ക് എത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍വഴി വിവരങ്ങള്‍ കൈമാറി ഫ്ളാറ്റുകളിലും വീടുകളിലും സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നു. കോഴിക്കോട് മൂന്നുമാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേരാണ് ഇന്നലെ മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലയത്.…
Read More