കാ​ഷ്മീ​രി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു, 12 മ​ല​യാ​ളി​കൾക്കു പരിക്ക്

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി​ക​ൾ അ​ട​ങ്ങി​യ ടൂ​റി​സ്റ്റ് സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കാ​ഷ്മീ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ഇ​യ്യാ​ങ്കോ​ട് പു​ത്ത​ൻ​പീ​ടി​ക​യി​ൽ പി.​പി. സ​ഫ്‌​വാ​ൻ (23) ആ​ണു മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ടെക്നോപാർക്ക് ജീ​വ​ന​ക്കാ​ര​നാ​ണ് സ​ഫ്‌​വാ​ൻ. ശ്രീ​ന​ഗ​ർ-​ജ​മ്മു ദേ​ശീ​യ​പാ​ത​യി​ൽ ഇന്നലെ രാത്രി ഒന്പതിനായിരുന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 12 പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇവരെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ അ​ന​ന്ത്നാ​ഗി​ലെ ജി​എം​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​ല​യാ​ളി​ക​ളാ​യ അ​ബ്ദു​ൾ ബാ​രി (25), ത​ൽ​ഹ​ത്ത് (25) ഡാ​നി​ഷ് അ​ലി(23) നി​സാം (26) മു​ഹ​മ്മ​ദ് സു​ഹൈ​ൽ(24), ജ​മ്മു സ്വ​ദേ​ശി​യാ​യ സി​മി (50) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.


പുത്തൻപീടികയിൽ അബ്ദുള്ളയുടെയും റംലയുടെയും മകനാണ് മരിച്ച സഫ്‌വാൻ. സഹോദരൻ: സഹൂദ്. തെരഞ്ഞെടുപ്പ് ദിവസം രാത്രി യാണ് പന്ത്രണ്ടുപേരടങ്ങുന്ന സംഘം കല്ലാച്ചിയിൽനിന്ന് പാലക്കാട് എത്തുകയും അവിടെ നിന്ന് കാഷ്മീരിലേക്ക് പോവുകയും ചെയ്തത്.

ജ​മ്മു​കാ​ഷ്മീ​രി​ലെ ബ​നി​ഹാ​ളി​ൽ ഇവർ യാ​ത്ര ചെ​യ്തി​രു​ന്ന ടെ​ന്പോ ട്രാ​വ​ല​ർ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് നാ​ട്ടി​ൽ ല​ഭി​ച്ച വി​വ​രം.

Related posts

Leave a Comment