ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത് ബിജെപി നേതാക്കളുടെ ഗൂഢാലോചനയാണെന്നും വേണുഗോപാൽ. അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതു പോലെയാണിത്. നരേന്ദ്രമോദിയെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. രാഹുലിനെ ജയിലിലാക്കാനാണ് ബിജെപി നേതാക്കളുടെ ശ്രകം. ലോക്സഭാ അഗത്വം റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനത്തെ ബിജെപി കറുത്ത അധ്യായത്തിലേക്കു കൊണ്ടുപോകുകയാണെന്നും കെസി ആരോപിച്ചു.
Read MoreDay: March 24, 2023
എന്തിന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതിരിക്കണം ! താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി അനു ഇമ്മാനുവല്‍…
കമല്‍ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവല്‍. ചിത്രത്തില്‍ ജയറാമിന്റെ മകളായായിരുന്നു അനു വേഷമിട്ടത്. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയതോടെ ആരാധകരുടെ പ്രിയങ്കരിയായി അനു മാറി. തുടര്‍ന്ന് തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളില്‍ താരം സജീവമാവുകയും ചെയ്തു.ഇതോടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി അനു ഇമ്മാനുവല്‍ മാറി. ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അനു മികച്ചു നില്ക്കുന്നു.അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അനു ഇമ്മാനുവല്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയരുന്നു. ഗ്ലാമര്‍ വേഷത്തില്‍ വന്നാലും ഇല്ലെങ്കിലും കുറ്റം കേള്‍ക്കേണ്ടി വരകുമെന്നാണ് അനു ഇമ്മാനുവല്‍ പറയുന്നത്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ…മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ദിവസവും…
Read Moreജനകീയ കളക്ടറുടെ കസേരയിലേക്ക് ഇനി പാട്ടുപാടുന്ന കളക്ടർ; ആലപ്പുഴയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാർ
എം. ജോസ് ജോസഫ് വായനയ്ക്കൊപ്പം സംഗീതവും സിനിമയും കൂടി ചേരുമ്പോഴാണ് ആലപ്പുഴയുടെ പുതിയ കളക്ടറുടെ ഇഷ്ടങ്ങൾ പൂർണമാകുന്നത്. ജനകീയ കളക്ടറായിരുന്ന കൃഷ്ണതേജയുടെ സീറ്റിലേക്കു കടന്നുവരുന്നത് സംഗീതവും കലയും ഉപാസിക്കുന്ന കലാകാരി. കർണാടക സംഗീതത്തിനൊപ്പം ഗസലുകളും ഇഷ്ടപ്പെടുന്നു. സംഗീതമായിരുന്നു ഹരിതയുടെ കുടുംബത്തിന്റെ ജീവനാഡി. സിനിമാഗാനങ്ങളും കവിതകളും വീട്ടിൽ എപ്പോഴും പശ്ചാത്തലമായിരുന്നു. കെഎസ്ഇബിയിലും വാട്ടർ അഥോറിറ്റിയിലും കോൺട്രാക്ടറായിരുന്ന ആർ. വിജയകുമാറിന്റെയും സി.എസ്. ചിത്രയുടെയും മകളായ ഹരിതയുടെ മനസിൽ സംഗീതത്തോടുള്ള ഇഷ്ടം കയറിവന്നതും ഈ വീട്ടുവഴിയിലൂടെതന്നെ. നെയ്യാറ്റിൻകര സെന്റ് തെരേസാസ് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ കുഞ്ഞുഹരിതയിലെ ഗായികയെ അധ്യാപകരായ സിസ്റ്റർമാർ തിരിച്ചറിഞ്ഞിരുന്നു. അവർ ഹരിതയുടെ അമ്മയോടു പറഞ്ഞു. മകളെ പാട്ടുപഠിപ്പിക്കണം. ചെറുക്ലാസിൽ തുടങ്ങിയ സംഗീതപഠനം എൻജിനിയറിംഗ് പൂർത്തിയാകും വരെ തുടർന്നു.തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിംഗ് കോളജിൽ ഇലക്ട്രോണിക് ബിടെക് കോഴ്സിനു മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപുതന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ്…
Read Moreരാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല…എല്ലാവരുടെയും ദൈവമാണ് ! രാമന്റെ ശിഷ്യന്മാരാണെന്ന് പറഞ്ഞ് വരുന്നവര്‍ വിഡ്ഢികളാണെന്ന് ഫറൂഖ് അബ്ദുള്ള…
ബിജെപിയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷനുമായ ഡോ. ഫറൂഖ് അബ്ദുള്ള. അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രമാണ് ബിജെപി രാമന്റെ പേര് ഉപയോഗിക്കുന്നതെന്നും എന്നാല്‍ രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല എന്നും അദ്ദേഹം പറഞ്ഞു. പാന്തേഴ്സ് പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് അബ്ദുള്ള ഇത് പറഞ്ഞത്. ഫറൂഖ് അബ്ദുള്ളയുടെ വാക്കുള്‍ ഇങ്ങനെ… ഭഗവാന് രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ദയവായി നിങ്ങളുടെ മനസില്‍ നിന്ന് ഈ തെറ്റിദ്ധാരണ നീക്കം ചെയ്യുക. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കക്കാരനോ റഷ്യക്കാരനോ ആരുമാകട്ടെ, രാമന് അവനില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ദൈവമാണ്. ഞങ്ങള്‍ രാമന്റെ ശിഷ്യന്മാര് മാത്രമാണ് എന്ന് പറഞ്ഞ് നിങ്ങളുടെ അടുക്കല്‍ വരുന്നവര്‍ വിഡ്ഢികളാണ്. അവര്‍ രാമന്റെ പേര് വിറ്റ് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് രാമനോടല്ല, അധികാരത്തോടാണ് സ്നേഹം. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ സാധാരണക്കാരന്റെ ശ്രദ്ധ തിരിക്കാനായി…
Read Moreഭക്ഷ്യവിഷബാധയ്ക്കുണ്ടോ ഭരണപക്ഷവും പ്രതിപക്ഷവും;കായംകുളം നഗരസഭാ ബജറ്റിനി ടെ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ; പണിവന്നവഴി പഠിക്കാൻ വീണ്ടും ചർച്ച..!
കായംകുളം: നഗരസഭയിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ചെയർപേഴ്സൺ ഉൾപ്പെടെ നിരവധി പേർ ചികിത്സതേടി. കഴിഞ്ഞദിവസം കായംകുളം നഗരസഭയിലെ ബജറ്റിനോടനുബന്ധിച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഇതു കഴിച്ച നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെത്തുടർന്ന് ചെയർപേഴ്സൺ, നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽനിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കായംകുളം നഗരസഭയുടെ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളുകളിൽനിന്ന് ഇറച്ചിയും മീനും വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടാത്തത് പല രാഷ്ട്രീയ നേതാക്കന്മാരുടെയും ഉപജീവനമാർഗമായതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമായി. പട്ടണത്തിലെ ഇത്തരം കടകൾ പൂട്ടണമെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് രേഖാമൂലവും കൗൺസിലിലും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഭരണനേതൃത്വം മറുപടി പറയണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. കായംകുളം പട്ടണത്തിൽ ലൈസൻസ് കൊടുത്ത് കച്ചവടം…
Read Moreഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം, സ്വത്ത് തട്ടിയെടുത്ത് ഭാര്യ വീട്ടുകാർ, മകളെ തന്നിൽ നിന്നകറ്റി; ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ വീഡിയോ ഇട്ടശേഷം പ്രവാസി ജീവനൊടുക്കി
കായംകുളം: ഭാര്യയും കുടുംബക്കാരും ചതിച്ചെന്നാരോപിച്ചു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജ് (40) ആണ് തൂങ്ങി മരിച്ചത്. ന്യൂസിലൻഡിലാണ് ബൈജു രാജുവിനു ജോലി. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യ വീട്ടുകാർ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ അകറ്റിയെന്നും വീഡിയോയിൽ കരഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചിരുന്നു. കായംകുളം ബോയ്സ് ഹൈസ്കൂളിനു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെന്നു പറഞ്ഞു കുറച്ചുപേരുടെ പേരുകളും വിലാസവും മറ്റു കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. കായംകളം പോലീസ് മേൽനടപടി സ്വീകരിച്ചു. വിഡിയോയിൽ പരാമർശിക്കുന്നവരെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Read Moreരാത്രിയിൽ അഭയം തേടി ഒരാൾ വിളിച്ചാൽ പോലും പോലീസ് എത്തുന്നില്ല; കേരളത്തിൽ എല്ലായിടത്തും സ്ഥിതി ഇങ്ങനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ സ്ത്രീകൾക്കു പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല. രാത്രിയിൽ അഭയം തേടി ഒരാൾ വിളിച്ചാൽ പോലും പോലീസ് എത്തുന്നില്ല എന്നു പറഞ്ഞാൽ എവിടെ നിൽക്കുന്നു നമ്മുടെ ക്രമസമാധാന നില. തലസ്ഥാനനഗരിയിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് നഗരങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു. പാറ്റൂരിൽ അക്രമത്തിനിരയായ വീട്ടമ്മയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നഗരത്തിൽ മാത്രം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴു സ്ത്രീകളാണ് ആക്രമണത്തിനിരയായത്. പോലീസ് പ്രതികളെ പിടിക്കുന്നില്ല. പോലീസ് പട്രോളിംഗ് ഇല്ല. പേട്ടയിലെ സംഭവം ഉണ്ടായതിനുശേഷം അവരുടെ മകൾ വിളിച്ചു പറഞ്ഞിട്ടുപോലും പോലീസ് എത്തിയില്ല. ആശുപത്രിയിൽ എത്തിക്കണമെന്നാവശ്യപ്പെട്ടിട്ട് അതിനും തയാറായില്ല. പേട്ട പോലീസ് സ്റ്റേഷനിലെ സ്ഥിതി മാത്രമല്ല ഇത്. കേരളത്തിൽ എല്ലായിടത്തും സ്ഥിതി ഇതാണ്.
Read Moreരണ്ടെണ്ണം അടിച്ചപ്പോൾ അഖിലിന് അടിതെറ്റി;വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ചത് മാവേലിക്കരക്കാരൻ; വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ കൈവിലങ്ങുമായി പോലീസും
നെടുമ്പാശേരി: ഭൂമിയിൽ ആയാലും ആകാശത്തായാലും തോന്ന്യാസത്തിന് ഒരു കുറവുമില്ല. അടുത്തിടെയായി വിമാനത്തിൽ സ്ത്രീകൾക്ക് നേരെയുളള അതിക്രമം വർധിച്ചു വരുകയാണ്. വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ചതിന് ഇന്നലെ അറസ്റ്റിലായത് മലയാളി യുവാവ് . ആലപ്പുഴ മാവേലിക്കര നൂറനാട് അനിൽ ഭവനത്തിൽ അഖിൽ കുമാറിനെ (32) യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറി പിടിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ വിവരം നെടുമ്പാശേരി പോലീസിന് കൈമാറി. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മസ്ക്കറ്റിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.രാത്രി പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവില്ലന്‍ കാമുകന് അല്ല, മൂന്നമതൊരാള്‍! ടിഞ്ചു മരിക്കാനിടയായത് ക്രൂരമായ ശാരീരിക ഉപദ്രവം മൂലം; അന്ന് നടന്ന സംഭവം ഇങ്ങനെ…
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി സ്വദേശി ടിഞ്ചു മൈക്കിളിന്റെ മരണം ക്രൈംബ്രാഞ്ച് ഫോറൻസിക് അന്വേഷണത്തിലൂടെ നടത്തിയ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ടിഞ്ചുവിന്റെ കാമുകനുമായുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കേസിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറംലോകമറിഞ്ഞത്. തുടർന്ന് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തു. ‘ലാസ്റ്റ് സീൻ തിയറി’യിലൂടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് ഒരു പക്ഷേ നിരപരാധിയായ ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചു ജീവിതകാലം മുഴുവൻ ജയിലിലടക്കേണ്ട കേസിൽ നിർണായകമായത്. 2019 ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയാങ്കലിൽ ടിജിൻ ജോസഫിന്റെ വീട്ടിൽ ഇരുപത്താറുകാരിയായ നഴ്സ് ടിഞ്ചു മൈക്കിളിനെ തൂ,ങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് ആദ്യം എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിൻ ജോസഫിനെ പ്രതിയാക്കുകയും ചെയ്തു. ശരീരമാസകലം മുറിവേറ്റ നിലയിലാണ് ടിഞ്ചുവിനെ കണ്ടെത്തിയത്.…
Read More