മോ​ദി​യു​ടെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ കു​ടു​ക്കു​ന്നു; രാ​ഹു​ലി​നെ​തി​രേ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന‍​യെ​ന്നു കെ​സി വേണുഗോപാൽ


ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

രാ​ഹു​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​ത് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ.

അ​ഭി​മ​ന്യു​വി​നെ പ​ത്മ​വ്യൂ​ഹ​ത്തി​ൽ കു​ടു​ക്കി​യ​തു പോ​ലെ​യാ​ണി​ത്. ന​രേ​ന്ദ്ര​മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്.

രാ​ഹു​ലി​നെ ജ​യി​ലി​ലാ​ക്കാ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ശ്ര​കം. ലോ​ക്സ​ഭാ അ​ഗ​ത്വം റ​ദ്ദാ​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ബി​ജെ​പി ക​റു​ത്ത അ​ധ്യാ​യ​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും കെ​സി ആ​രോ​പി​ച്ചു.

Related posts

Leave a Comment