വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടുവന്നാലും മറ്റുള്ളവരെ കോപ്പിയടിച്ചെന്ന ആക്ഷേപമായിരിക്കും മിച്ചം. എന്നാൽ വിവാഹം ഭൂമിയിലാക്കാതെ ബഹിരാകാശത്താക്കിയാലോ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. സ്പേസ് പെർസ്പെക്റ്റീവ് എന്ന കമ്പനിയാണ് ഈ ആശയത്തിനു പിന്നിൽ. കമ്പനിയുടെ നെപ്ട്യൂൺ ബഹിരാകാശ പേടകം ഉപയോഗിച്ച് നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് കന്പനിയുടെ അവകാശവാദം. സാധാരണ ബഹിരാകാശ യാത്രപോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂർണമായ ഒരു യാത്രയായിരിക്കുമതെന്നും ബഹിരാകാശ യാത്ര നടത്താനുള്ള ശാരീരിക-സാന്പത്തിക യോഗ്യതയുള്ള ആരെയും തങ്ങൾ പരിഗണിക്കുമെന്നും കമ്പനി പറയുന്നു. ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്പേസ് ബലൂൺ ഉപയോഗിച്ചായിരിക്കും ഉയർത്തുക. വധൂവരന്മാർക്ക് പേടകത്തിനുള്ളിൽ വിശ്രമിക്കാനും കോക്ക്ടെയിലുകൾ പങ്കിടാനും സൗകര്യം ഒരുക്കിയിട്ടുണ്ടാകും. പേടകത്തിലെ ഒരു സീറ്റിന് വിലയായി നൽകേണ്ടത് 1,25,000 ഡോളർ ആയിരിക്കും. അതായത് ഒരു കോടി രൂപയ്ക്കു മുകളില്‍. അടുത്തവർഷം പദ്ധതി ആരംഭിക്കും. ഇതിനോടകം…
Read MoreDay: May 29, 2023
400 വർഷം പഴക്കമുള്ള ചിത്രത്തിൽ “ടിക്ക്’ ചിഹ്നം; അതിശയമെന്ന് ആളുകൾ; തലപുകച്ച് പുരാവസ്തു ഗവേഷകർ
ലണ്ടന്‍: നൈക്ക് ഷൂ കമ്പനി സ്ഥാപിതമായത് 1964ലാണ്. വെളുത്ത “ടിക്ക്’ ചിഹ്നമാണ് നൈക്ക് കന്പനിയുടെ ലോഗോ. അൻപത്തിയൊന്പതു വർഷം മാത്രം പഴക്കമുള്ള ഈ കന്പനിയുടെ ലോഗോ 400 വര്‍ഷം പഴക്കമുള്ള ഒരു പെയിന്റിംഗിലെ ആൺകുട്ടി ധരിച്ചിരിക്കുന്ന ഷൂവിൽ കണ്ടെത്തിയതിന്റെ കൗതുകത്തിലാണ് ആളുകൾ. ലണ്ടനിലെ ഒരു ആർട്ട് ഗാലറിയിൽ പെയിന്റിംഗുകൾ കാണുന്നതിനിടെ, 57 കാരിയായ ഫിയോണ ഫോസ്കെറ്റും അവളുടെ 23കാരിയായ മകളുമാണ് ഈ കൗതുകം ശ്രദ്ധിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരന് ഫെര്‍ഡിനാന്‍ഡ് ബോള്‍ വരച്ച പെയിന്റിംഗിൽ, ചുവന്ന തുണികൊണ്ട് മൂടിയ ഒരു ചെറുമേശയ്ക്കരികെ ഒരു ആണ്‍കുട്ടി നില്ക്കുന്നു. ചിത്രകാരന്റെ ഭാര്യയുടെ രണ്ടാമത്തെ കസിന് ഫ്രെഡറിക് സ്ലൂയിസ്കന് ആണ് ചിത്രത്തിലെ ആണ്‍കുട്ടിയെന്നാണ് കരുതുന്നത്.കറുത്ത ജാക്കറ്റ്, കേപ്പ്, വെള്ള ഷര്‍ട്ട്, കറുത്ത ഷൂസ് എന്നിവയാണു കുട്ടി ധരിച്ചിരിക്കുന്നത്. ഷൂവിലുള്ള നൈക്ക് ലോഗോയോട് സാമ്യമുള്ള വെളുത്ത “ടിക്ക്’ ചിഹ്നമാണ് അതിശയമുണർത്തുന്നത്.…
Read Moreവിവാഹചടങ്ങിനിടെ പെൺകുട്ടികളെ കാണാതായി; തിരച്ചിൽ നടത്തിയവർ കണ്ടത് വനത്തിൽ പീഡനത്തിന് ഇരയായ കുട്ടികളെ; നടക്കും മാറാതെ നാട്ടുകാർ
ലക്നോ: വിവാഹചടങ്ങിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി. അഞ്ച്, ആറ് വയസ് പ്രായമുള്ള കുട്ടികൾക്ക് നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. ഉത്തർപ്രദേശിൽ ശനിയാഴ്ച രാത്രി ബിജ്നോറിലെ ഷെർകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹാഘോഷസംഘം ഗ്രാമത്തിലെത്തിയപ്പോൾ പെട്ടന്ന് കുട്ടികൾ രണ്ടുപേരും അപ്രത്യക്ഷരാകുകയായിരുന്നു. ഇവരെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ തെരച്ചിൽ ആരംഭിച്ചു. അൽപ്പസമയത്തിന് ശേഷം സമീപത്തെ വനമേഖലയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Read Moreരുചിയുണ്ട്, പക്ഷേ മട്ടൻപീസ് കുറവ്; പൂജപ്പുര ജയിലിൽ തടവുകാരന്റെ അക്രമം; ഡെപ്യൂട്ടി സൂപ്രണ്ടിനും ജീവനക്കാർക്കും എണ്ണംപറഞ്ഞ മർദനം
തിരുവനന്തപുരം: ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിന് തടവുകാരൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെയുള്ള ജയിൽ ജീവനക്കാരെ കൈയേറ്റം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. വയനാട് സ്വദേശി ഫൈജാസ്(42) ആണ് അക്രമാസക്തനായത്. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി ഫൈജാസ് വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തതിനും ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
Read Moreപങ്കാളികളെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു; പോളോണിയ എന്ന മാരക വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരണം
കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലിനായിരുന്നു മരണം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോളോണിയ എന്ന മാരക വിഷം കഴിച്ച ഇയാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. ഈ മാസം 19നായിരുന്നു മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍വച്ച് 27കാരിയെ പ്രതി ഷിനോ വെട്ടിക്കൊല്ലുകയായിരുന്നു. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടുവര്‍ഷം മുമ്പാണ് നാടിനെ ഞെട്ടിച്ച കറുകച്ചാലിലെ വൈഫ് സ്വാപ്പിംഗ് വിവരം പുറംലോകമറിഞ്ഞത്. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഒന്‍പത് പേര്‍ക്കു കാഴ്ച വച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സമൂഹ മാധ്യമങ്ങളില്‍ വഴി…
Read More