മുംബൈ: നായകനായി തിളങ്ങിയിരുന്ന 1990കളിൽ തനിക്ക് ബോംബെ അധോലോകത്തിൽനിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി സുനില്‍ ഷെട്ടി. അധോലോക സംഘങ്ങള്‍ ആക്രമിച്ചേക്കുമെന്നും ചിലപ്പോള്‍ വധിക്കാന്‍ പോലും സാധ്യതയുണ്ടെന്നും അക്കാലത്ത് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സുനില്‍ ഷെട്ടി പറയുന്നു. അടുത്തിടെ ബാര്‍ബര്‍ഷാപ്പ് വിത്ത് ശാന്തനു എന്ന പോഡ്കാസ്റ്റിലാണ് മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് താരം സംസാരിച്ചത്. അന്ന് മുംബൈ അധോലോകം വളരെ ശക്തമായിരുന്നു. അവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ വഴി പലപ്പോഴും ഭീഷണിപ്പെടുത്തും. അത് ചെയ്യണം, ഇത് ചെയ്യണം എന്ന് നിര്‍ദേശിക്കും. എന്നാല്‍ ഞാന്‍ അത്തരം നിര്‍ദേശങ്ങളെ അവഗണിക്കും. അവര്‍ക്കെതിരേ ഫോണില്‍ തര്‍ക്കിക്കും. അവരോടു പരുഷമായ ഭാഷയിൽ പ്രതികരിക്കരുതെന്നും അവർ ആക്രമിച്ചേക്കുമെന്നും പോലീസ് എന്നോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങൾ കുടുംബത്തെ അറിയിച്ചില്ലെന്നും സുനില്‍ ഷെട്ടി വെളിപ്പെടുത്തി.
Read MoreDay: May 29, 2023
പ്രായം കുറയ്ക്കാൻ ബ്രയാൻ ജോൺസൺ എന്തും ചെയ്യും! രണ്ടു വർഷത്തിനുള്ളിൽ അഞ്ച് വയസിന്റെ കുറവ്..!
ടെക്സാസ്: പ്രായം കുറയ്ക്കാനായി എന്തു ചെയ്യാനും തയാറാണ് വടക്കൻ ഇറ്റലിയിലെ വെനീസിലുള്ള ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ. അതിനായി എത്ര പണം മുടക്കാനും മടിയില്ല. നിലവിൽ 45 വയസുള്ള ഇദ്ദേഹം പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾക്കായി ഒരുവർഷം 16 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പല പരീക്ഷണങ്ങൾക്കും ഇതിനകം വിധേയനായ ബ്രയാൻ ജോൺസൺ പുതിയൊരു പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. തന്റെ 17 വയസുള്ള മകൻ ടാൽമേജിനെയും 70 വയസുള്ള പിതാവ് റിച്ചാർഡിനെയും ചേർത്തുകൊണ്ടുള്ള ഒരു രക്തകൈമാറ്റമാണു പുതിയ പദ്ധതിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകന്റെ ശരീരത്തിലെ രക്തത്തിൽനിന്നു പ്ലാസ്മ വേർതിരിച്ചെടുത്ത് അത് ബ്രയാൻ ജോൺസണിന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ നടക്കുന്നത്. മകന്റെ ശരീരത്തിൽനിന്ന് ഒരു ലിറ്റർ രക്തം ശേഖരിച്ചാണ് ബ്രയാന്റെ ശരീരത്തിലേക്ക് ആവശ്യമുള്ള രക്ത ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്നത്. അതേസമയംതന്നെ ബ്രയാൻ ജോൺസൺ തന്റെ 70…
Read Moreനിയമസഭ സാമാജികർക്കെതിരേ വ്യാജ ആരോപണം; രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: നിയമസഭ സാമാജികർക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ചതിന് വാച്ച് ആൻഡ് വാർഡ്കൾക്കെതിരെയും മ്യൂസിയം എസ്ഐക്കെതിരേയും രമേശ് ചെന്നിത്തല നൽകിയ അവകാശ ലംഘന നോട്ടീസിന്മേൽ സ്പീക്കർ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിച്ചു. കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച അവകാശ ലംഘോ പ്രശ്നത്തിന് ചട്ടം 159 പ്രകാരം സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണു സ്പീക്കർ എത്തിക്സ് ആൻഡ് പ്രവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്. നിയമസഭാചട്ടം 50 പ്രകാരം പ്രതിപക്ഷം നല്കുന്ന നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുന്നതിനുപോലും അവസരം നല്‍കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 15ന് രാവിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമാധാനപരമായി ധര്‍ണ നടത്തിക്കൊണ്ടിരുന്ന യുഡിഎഫ് എംഎല്‍എമാരെ യാതൊരു പ്രകോപനവും കൂടാതെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്നു രമേശ് ചെന്നിത്തല അവകാശ ലംഘന നോട്ടീസിൽ പറഞ്ഞിരുന്നത്. ബലപ്രയോഗത്തില്‍…
Read Moreതാമരക്കണ്ണന്റെ പണിപാളി..! പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വ്യാജ വീഡിയോ: ബിജെപി പഞ്ചായത്ത് അംഗവും യൂ ട്യൂബറുമായ നിഖിൽ മനോഹർ അറസ്റ്റിൽ
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചതായി വീഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്തംഗമായ യൂ ട്യൂബർ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ നിഖിൽ മനോഹർ (28) നെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെന്പറാണ് നിഖിൽ മനോഹറെന്ന് പോലീസ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreപടിയൂരിൽ പട്ടാപ്പകൽ കവർച്ച; 20 പവനും പണവും കവർന്ന പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ; മോഷ്ടാക്കൾ പരിചയപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്
ഇരിക്കൂർ: പടിയൂർ കല്ലുവയലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും, 22,000 രൂപയും കവർന്ന കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കാസർഗോഡ് ഉപ്പള സ്വദേശിയായ കിരൺ, കൊല്ലം കൊട്ടാരക്കര സ്വദേശിയായ അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, ഇരിക്കൂർ എസ്ഐ ദിനേശൻ കൈതേരി, എസ്ഐ അബ്ദുൾ റൗഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിപിഒ ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഇന്നു പുലർച്ചെ ധർമശാലയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്കുന്നേല് ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന കവർച്ചാ സംഘം വീട്ടിലെ അലമാരകൾ തകർത്താണ് സ്വർണനാണയവും സ്വർണാഭരണങ്ങളും പണവും കവർന്നത്. വീട്ടിലെ സിസിടിവി കാമറ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ 16 നാണ് ബെന്നി ഗൾഫിൽ നിന്നും…
Read Moreനാടുവിടാതെ അരിക്കൊമ്പന്; വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്; കാട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ മയക്കുവെടി; ആനയുടെ സഞ്ചാരം നിരീക്ഷിച്ച് കേരള വനംവകുപ്പും
തൊടുപുഴ: തമിഴ്നാട്ടിലെ കമ്പത്ത് ഭീതി പരത്തിയശേഷം കാടു കയറിയ അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയ്ക്കടുത്തെത്തി. സുരുളിപെട്ടിക്കു സമീപം കുത്താനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഏതുനിമിഷവും ആന ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തിപ്പെടുത്തി. കമ്പത്തുനിന്നു തുരത്തിയ ആന പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് കയറിപ്പോകുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയത്. ജനവാസമേഖലയിലിറങ്ങിയാല്‍ ഉടന്‍തന്നെ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി അഞ്ചംഗ വിദഗ്ധസംഘവും മൂന്നു കുങ്കിയാനകളും കമ്പത്ത് തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പന് കുമളിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള കമ്പത്തെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. നഗരത്തിലൂടെ ഓടിയ ആന അഞ്ചു വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ഇതോടെ കമ്പം പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാട് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് ഉത്തരവിറക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്നാട് വനംമന്ത്രി…
Read Moreമലേഷ്യ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി മലയാളി താരം പ്രണോയ്
ക്വലാലംപുർ: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ജേതാവ്. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം വെംഗ് ഹോംഗ് യാംഗിനെ കീഴടക്കിയാണു പ്രണോയിയുടെ കിരീടനേട്ടം. മൂന്നു ഗെയിമുകൾ നീണ്ട മത്സരത്തിൽ 21-19, 13-21, 21-18 എന്ന സ്കോറിനാണ് പ്രണോയിയുടെ വിജയം. പ്രണോയിയുടെ പ്രഥമ ബിഡബ്ള്യുഎഫ് വേൾഡ് ടൂർ കിരീടമാണിത്.
Read Moreഏറ്റവുമധികം ഫുട്ബോൾ കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കി മെസി
പാരീസ്: ഏറ്റവുമധികം ഫുട്ബോൾ കിരീടങ്ങളെന്ന നേട്ടം ഇനി ലയണൽ മെസിയുടെ പേരിൽ. ഇന്നലെ പിഎസ്ജിക്കൊപ്പം ലീഗ് വണ്‍ കിരീടം നേടിയതോടെ മെസിയുടെ ഷെൽഫിലെ കിരീടങ്ങളുടെ എണ്ണം 43 ആയി. ബാഴ്സലോണയിലെ മുൻ സഹതാരം ഡാനി ആൽവ്സിനൊപ്പം ഈ നേട്ടം പങ്കിടുകയാണു മെസി. പാരീ സാൻ ഷെർമയ്നൊപ്പമുള്ള മെസിയുടെ രണ്ടാം ലീഗ് വണ്‍ കിരീടമാണിത്. ബാഴ്സലോണയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാന്പ്യൻസ് ലീഗ് കിരീടങ്ങളുമടക്കം 35 കിരീടങ്ങൾ മെസി നേടി. അർജന്റീനയ്ക്കൊപ്പം ലോകകപ്പും കോപ അമേരിക്കയും ഫൈനലിസിമയും നേടാൻ മെസിക്കായി. മെസി @ 496 പാരീസ്: യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് പേരിലാക്കി പിഎസ്ജി താരം ലയണൽ മെസി. ലീഗ് വണ്ണിൽ സ്ട്രാസ്ബർഗിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണു മെസി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നത്. 575…
Read Moreസ്കൂൾ തുറന്ന ദിവസംവരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,…
Read Moreവേഗത്തില്‍ സഞ്ചരിക്കും, വ്യത്യസ്ത ശബ്ദം, ഉച്ചത്തിലുള്ള ഇണചേരൽ വിളിയും; മിസോറാമിൽ പുതിയ ഇനം പല്ലിയെ കണ്ടെത്തി
ഐസോൾ: മിസോറാമിൽ ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പല്ലികൾക്കു വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരൽ വിളിയും മറ്റു പല്ലികൾക്കിടയിൽ ഇവയെ വ്യത്യസ്തമാക്കുന്നു. മിസോറാം സംസ്ഥാനത്തിന്റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത് – “ഗെക്കോ മിസോറമെൻസിസ്’. ഇവയ്ക്കു സഹോദര സ്പീഷിസായ ഗെക്കോ പോപ്പേൻസിസിനോട് സാമ്യമുണ്ട്. എന്നാല്‍ രൂപഘടനയിലും നിറത്തിലും പുതിയ ഇനം വ്യത്യസ്തമാണ്. മിസോറാം സർവകലാശാലയിലെയും ജർമനിയിലെ ട്യൂബിംഗനിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനം പല്ലിയെ കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെർപെറ്റോളജി പഠനത്തെക്കുറിച്ചുള്ള ജർമൻ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More