ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷം പുരട്ടിയ കത്ത് അയച്ച കേസിൽ ഫ്രഞ്ച്-കനേഡിയൻ വനിതയ്ക്ക് യുഎസിൽ 22 വർഷം തടവ്. 56കാരിയായ പാസ്കൽ ഫെറിയറിനാണ് ശിക്ഷ. കഴിഞ്ഞ ജനുവരിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ പൂർത്തിയായ ശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജൈവവിഷമായ റൈസിന് പൊടി പുരട്ടിയ കത്ത് പാസ്കൽ ഫെറിയർ വൈറ്റ് ഹൗസിലേക്ക് അയച്ചത്. ജൈവായുധ പ്രയോഗം കൊണ്ട് ട്രംപിനേയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരേയും വധിക്കുക എന്നതായിരുന്നു ലക്ഷ്യം. റൈസിൻ പുരട്ടിയ ആറു കത്തുകളാണ് അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും അഞ്ചെണ്ണം ടെക്സാസ് നിയമ വകുപ്പ് ഓഫീസുകളിലേക്കും. എന്നാല്‍ കത്ത് ട്രംപിന്റെ കൈയിലെത്തും മുന്നേതന്നെ നശിപ്പിക്കുകയായിരുന്നു. കത്തിൽ പാസ്കൽ ഫെറിയറുടെ വിരലടയാളം എഫ്ബിഐ കണ്ടെത്തി. ഫ്രാൻസിലെയും കാനഡയിലെയും ഇരട്ട…
Read MoreDay: August 18, 2023
തോക്കുകളി കുട്ടിക്കളിയല്ല; ഫ്ലോറിഡയിൽ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരൻ മരിച്ചു
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരൻ മരിച്ചു. തലയ്ക്കാണു വെടിയേറ്റതെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. കുട്ടികൾ ബന്ധുക്കളാണോ എന്നതിൽ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന ചിലരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടു മാസം മുന്‍പ് ഒഹായിയോയിൽ രണ്ടു വയസുകാരൻ പിതാവിന്റെ തോക്കുമായി കളിക്കവേ വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചിരുന്നു.
Read Moreമനുഷ്യരെ നഗ്നരായി കാണാം, ഭാവി പ്രവചിക്കാം; മന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞ് 72കാരന്റെ കൈയിൽ നിന്ന് തട്ടിയത് ലക്ഷങ്ങള്‍
തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവില്ലന്നതാണ് യാഥാര്‍ഥ്യം. തട്ടിപ്പുകാരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് യുക്തിപരമായി ചിന്തിക്കാതെയാണ് പലരും പണം തട്ടിപ്പ് സംഘങ്ങൾക്ക് നൽകുന്നത്. എന്നാല്‍ അതുപോലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരെ നഗ്നരായി കാണാന്‍ സാധിക്കുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞാണ് 72കാരനില്‍ നിന്നും മൂന്നംഗ സംഘം പണം തട്ടിയെടുത്തിരിക്കുന്നത്. കാന്‍പൂര്‍ സ്വദേശയായ അവിനാഷ് ശുക്ലയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപയാണ് മൂന്നംഗസംഘം തട്ടിയെടുത്തത്. അവിനാഷിന്റെ കാന്‍പൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളോട് ഇയാള്‍ ബന്ധപ്പെട്ടത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാര്‍ത്ഥ സിംഗ്റേ, മൊലയ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരാണ് പോലീസ് പിടിയിലായത്. സിംഗപ്പൂരില്‍ പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കമ്പിനിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞാണ് മാന്ത്രിക കണ്ണാടി രണ്ട് കോടി…
Read Moreമുഖം മറച്ചില്ലെങ്കിൽ സ്ത്രീകളുടെ അന്തസ് നഷ്ടമാകും; ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അള്ളാഹു ബഹുമാനിക്കുമെന്ന് താലിബാൻ
കാബുൾ: മുഖം മറയ്ക്കാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ അവരുടെ അന്തസ് നഷ്ടമാകുമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ സദാചാര സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വക്താവാണ് ഈ പ്രസ്താവന നടത്തിയത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം പ്രദർശിപ്പിച്ചാൽ പാപത്തിൽ വീഴാനുള്ള സാധ്യത ഏറെയാണെന്നും താലിബാൻ വ്യക്തമാക്കി. ചില വലിയ നഗരങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതെ നടക്കുന്നത് വളരെ മോശം പ്രവർത്തിയാണ്. മുഖം മറച്ചില്ലെങ്കിൽ അവരുടെ മുഖത്തിന് കേടുപാടുകളൊന്നും ഒന്നും ഉണ്ടാവില്ല. എന്നാൽ പുരുഷന്മാർ ഒരു സ്ത്രീയുടെ മുഖത്തേക്ക് നോക്കുന്നതോടെ ആ സ്ത്രീയുടെ അന്തസിന് കോട്ടം തട്ടുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന സ്ത്രീകളെയാണ് അള്ളാഹു ബഹുമാനിക്കുന്നതെന്നും താലിബാൻ വക്താവ് പറഞ്ഞു.
Read More