മു​ഖം മ​റ​ച്ചി​ല്ലെ​ങ്കി​ൽ സ്ത്രീ​ക​ളു​ടെ അ​ന്ത​സ് ന​ഷ്ട​മാ​കും;​ ഹി​ജാ​ബ് ധ​രി​ക്കു​ന്ന സ്ത്രീ​ക​ളെ​ അ​ള്ളാ​ഹു ബ​ഹു​മാ​നി​ക്കു​മെന്ന് താ​ലി​ബാ​ൻ

കാ​ബു​ൾ: മു​ഖം മ​റ​യ്ക്കാ​തെ സ്ത്രീകൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ അ​ന്ത​സ് ന​ഷ്ട​മാ​കു​മെ​ന്ന് താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ​ദാ​ചാ​ര സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​ണ് ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മു​ഖം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ പാ​പ​ത്തി​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും താ​ലി​ബാ​ൻ വ്യ​ക്ത​മാ​ക്കി.

ചി​ല വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മു​ഖം മ​റ​യ്ക്കാ​തെ ന​ട​ക്കു​ന്ന​ത് വ​ള​രെ മോ​ശം പ്ര​വ​ർ​ത്തി​യാ​ണ്. മു​ഖം മ​റ​ച്ചി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ മു​ഖ​ത്തി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും ഒ​ന്നും ഉ​ണ്ടാ​വി​ല്ല.

എ​ന്നാ​ൽ പു​രു​ഷ​ന്മാ​ർ ഒ​രു സ്ത്രീ​യു​ടെ മു​ഖ​ത്തേ​ക്ക് നോ​ക്കു​ന്ന​തോ​ടെ ആ ​സ്ത്രീ​യു​ടെ അ​ന്ത​സി​ന് കോ​ട്ടം ത​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഹി​ജാ​ബ് ധ​രി​ക്കു​ന്ന സ്ത്രീ​ക​ളെ​യാ​ണ് അ​ള്ളാ​ഹു ബ​ഹു​മാ​നി​ക്കു​ന്ന​തെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment