100 രൂപ സന്തോഷത്തിനിരിക്കട്ടെ..! അയ്യായിരം രൂപ ലോട്ടറി അടിച്ചു; മൂന്ന് ഓണം ബമ്പർ എടുത്തശേഷം ബാക്കിയും വാങ്ങി യുവാവ് മടങ്ങി; തട്ടിപ്പിനിരകളായി വീണ്ടും ലോട്ടറി വിൽപ്പനക്കാർ

പാ​രി​പ്പ​ള്ളി: സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് എ​ന്ന വ്യാ​ജേ​ന ന​മ്പ​ർ തി​രു​ത്തി​യ ലോ​ട്ട​റി ന​ൽ​കി ക​ട​യു​ട​മ​യി​ൽ നി​ന്ന് അ​ജ്ഞാ​ത​ൻ പ​ണം ത​ട്ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റോ​ടെ​യാ​ണ് ത​ന്ത്ര​പ​ര​മാ​യ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. ബൈ​ക്കി​ലെ​ത്തി​യ വ്യ​ക്തി ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം ജം​ഗ്ഷ​നി​ലെ വ​യോ​ധി​ക​നാ​യ ക​ട​യു​ട​മ​യോ​ട് കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ എ​ന്‍റർ​പ്രൈ​സ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. രാ​വി​ലെ മ​റ്റ് ക​ട​ക​ൾ തു​റ​ക്കാ​ത്ത​ത് കാ​ര​ണ​മാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് 5000 രൂ​പ സ​മ്മാ​ന​മു​ള്ള ടി​ക്ക​റ്റ് ക​ട​യു​ട​മ​യ്ക്ക് കൈ​മാ​റി​യ ഇ​യാ​ൾ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 500 രൂ​പ വി​ല​യു​ള്ള മൂ​ന്ന് ഓ​ണം ബ​മ്പ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ക​യും ചെ​യ്തു. സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റി​ന്‍റെ ന​മ്പ​ർ റി​സ​ൾ​ട്ടു​മാ​യി ഒ​ത്തു​നോ​ക്കി​യ ശേ​ഷം ബാ​ക്കി 3500 രൂ​പ ക​ട​യു​ട​മ ഇ​യാ​ൾ​ക്ക് ന​ൽ​കി. സ​ന്തോ​ഷ സൂ​ച​ക​മാ​യി 100 രൂ​പ ക​ട​യു​ട​മ​യ്ക്ക് കൊ​ടു​ത്തി​ട്ടാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് പ്ര​ധാ​ന ഏ​ജ​ൻ​സി​യി​ൽ ടി​ക്ക​റ്റ് മാ​റാ​ൻ കൊ​ണ്ടു ചെ​ന്ന​പ്പോ​ഴാ​ണ്…

Read More

ആ ​റി​ക്കാ​ർ​ഡ് നീ ​ബ്രേ​ക്ക് ചെ​യ്യു​മോ എ​ന്ന് മമ്മൂട്ടി; കിടിലൻ മറുപടി നൽകി ധ്യാൻ

ഞാ​ൻ ജ​യി​ല​ർ സി​നി​മ ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ അ​പ്പു​റ​ത്ത് ന​ൻ​പ​ക​ൽ നേ​ര​ത്തി​ന്‍റെ ഷൂ​ട്ട് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​മാ​യി​ട്ട് മ​മ്മൂ​ട്ടി അ​ങ്കി​ൾ അ​പ്പു​റ​ത്ത് റൂ​മി​ൽ ഉ​ണ്ടെ​ന്ന് എ​നി​ക്ക് അ​റി​യാം. പ​ക്ഷേ ഞാ​ൻ ഷൂ​ട്ടി​ൽ തി​ര​ക്കാ​യ​തുകൊ​ണ്ട് കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​ൻ ഇ​വി​ടെ ഉ​ണ്ട​ല്ലോ ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ട് കാ​ണാ​ൻ വ​ന്നി​ല്ല​ല്ലോ എ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞ​താ​യ​റി​ഞ്ഞു. അ​ങ്ങ​നെ ഒ​രു ദി​വ​സം ഞാ​ൻ ഷൂ​ട്ടൊ​ക്കെ ക​ഴി​ഞ്ഞ് കാ​ണാ​ൻ ചെ​ന്നു. ആ​ന്‍റോ ജോ​സ​ഫ് ചേ​ട്ട​നാ​ണ് എ​ന്നെ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ്രൊ​ഡ്യൂ​സ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​നി​ന്നു പോ​കു​ന്ന​തി​ന് കാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​നെ​ന്നാ​ണ് മ​മ്മൂ​ക്ക​യ്ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ആ​ന്‍റോ ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്. കാ​ര​ണം പു​തി​യ കു​റെ നി​ർ​മാ​താ​ക്ക​ൾ അ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യ​ല്ലേ. അ​വി​ടെ വ​ച്ച് മ​മ്മൂ​ട്ടി അ​ങ്കി​ൾ എ​ന്നോ​ട് ഈ ​വ​ർ​ഷം എ​ത്ര സി​നി​മ​യാ​യെ​ന്ന് ചോ​ദി​ച്ചു. ഒ​രു എ​ട്ടെ​ണ്ണം ആ​യെ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. എ​നി​ക്കൊ​രു റി​ക്കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു. 84 ലോ 86…

Read More

സ്കൂൾ വിദ്യാർഥിയെ കാറിടിപ്പിച്ചു കൊന്ന സംഭവം; കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; പ്രതിക്കു പിന്നാലെ നാല് പോലീസ് സംഘം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ലി​ലെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ക്കാ​യി നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം. പ്ര​തി പ്രി​യ​ര​ഞ്ജ​ൻ നാ​ട്ടി​ലു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി പ്രി​യ​ര​ഞ്ജ​ന് കൊ​ല്ല​പ്പെ​ട്ട ആ​ദി ശേ​ഖ​റി​നോ​ട് മു​ൻ​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി അ​ച്ഛ​ൻ അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ആ​ദി ശേ​ഖ​റെ​ന്ന പ​ത്താം ക്ലാ​സു​കാ​ര​നെ പ്ര​തി പ്രി​യ​ര​ജ്ഞ​ൻ കാ​ത്തു കി​ട​ന്ന് കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ഓ​ഗ​സ്റ്റ് 30നാ​ണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന​ത്. അ​പ​ക​ട​ത്തി​ന് അ​ര മ​ണി​ക്കൂ​ർ മു​മ്പ് കാ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്നതും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ൻ മാ​റി​യ അ​തേ നി​മി​ഷം കാ​ർ സ്റ്റാ​ർ​ട്ടാ​ക്കി​യ പ്ര​തി സൈ​ക്കി​ളി​ലി​രു​ന്ന ആ​ദി ശേ​ഖ​റി​നെ ഇ​ടി​ച്ച്…

Read More

ശൈത്യകാല മലിനീകരണ നിയന്ത്രണം; വീണ്ടും പടക്കങ്ങൾക്ക് നിരോധനം

ശൈ​ത്യ​കാ​ല​ത്ത് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നു​ള്ള ക​ര്‍​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന​ത്ത് എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള പ​ട​ക്ക​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​നം, വി​ത​ര​ണം, സം​ഭ​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം വീ​ണ്ടും ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ല്‍ റാ​യ്. നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ഡ​ല്‍​ഹി പൊ​ലീ​സി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡ​ല്‍​ഹി​യി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​മാ​യി പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യും മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​താ​യു​ണ്ട്. അ​തി​നാ​ലാ​ണ് ഈ ​വ​ര്‍​ഷ​വും പ​ട​ക്കം നി​രോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചാ​ല്‍ ആ​റു​മാ​സം വ​രെ ത​ട​വും 200 രൂ​പ പി​ഴ​യും ല​ഭി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ പ​ട​ക്ക​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ല്‍​പ്പ​ന എ​ന്നി​വ ന​ട​ത്തി​യാ​ല്‍ സ്ഫോ​ട​ക​വ​സ്തു നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 9 ബി ​പ്ര​കാ​രം 5000 രൂ​പ വ​രെ പി​ഴ​യും, മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന ത​ട​വും…

Read More

രണ്ടാം വരവിൽ ശ്രീവല്ലിയ്ക്ക് പ്രതിഫലമിരട്ടിയോ‍?

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാ​ഷ​ണ​ല്‍ ക്ര​ഷാ​യി അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചാ​ണ് ന​ടി ക​രി​യ​റി​ല്‍ വ​ന്‍ കു​തി​പ്പ് ന​ട​ത്തു​ന്ന​ത്. ക​ന്ന​ഡ​യി​ല്‍ കി​റി​ക്ക് പാ​ര്‍​ട്ടി​യി​ലൂ​ടെ​യാ​ണ് ന​ടി ത​രം​ഗ​മാ​യ​ത്. അ​ത് ദ​ക്ഷി​ണേ​ന്ത്യ​യാ​കെ അ​റി​യ​പ്പെ​ട്ട​തോ​ടെ ന​ടി​യെ തേ​ടി എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍നി​ന്നും അ​വ​സ​ര​ങ്ങ​ള്‍ വ​രി​ക​യാ​യി​രു​ന്നു. പു​ഷ്പ, ഗീ​താ ഗോ​വി​ന്ദം, സു​ല്‍​ത്താ​ന്‍, വാ​രി​സ്, പോ​ലു​ള്ള വ​മ്പ​ന്‍ ഹി​റ്റു​ക​ളും ന​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. പു​ഷ്പ​യി​ല്‍ ശ്രീ​വ​ല്ലി​യാ​യു​ള്ള ന​ടി​യു​ടെ വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗം വ​രാ​ൻ പോ​കു​ന്നു.​ പു​ഷ്പ​യി​ലെ ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​വാ​ന്‍ ര​ണ്ട് കോ​ടി രൂ​പ​യാ​ണ് ന​ടി വാ​ങ്ങി​യ​ത്. അ​തി​നുശേ​ഷം ന​ടി ബോ​ളി​വു​ഡി​ല്‍ വ​ലി​യ തി​ര​ക്കി​ലാ​യി. പു​ഷ്പ ബോ​ളി​വു​ഡി​ല്‍ വ​രെ വി​ജ​യ​മാ​യി. ശ്രീ​വ​ല്ലിയെ അ​വി​ടെ​യു​ള്ള പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ര​ണ്‍​ബീ​ര്‍ ക​പൂ​റി​ന്‍റെ ആ​നി​മ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ര​ശ്മി​ക നാ​യി​ക​യാ​യി. ഈ ​വ​ര്‍​ഷം പ്രേ​ക്ഷ​ക​ര്‍ ഏ​റ്റ​വും കാ​ത്തി​രി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. അ​തു​കൊ​ണ്ട്…

Read More

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിനെതിരേ നാട്ടുകാർ

എ​ട​വ​ണ്ണ: ഓ​ട്ടോ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു, നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി സ്വ​ദ്ദേ​ശി കാ​രേ​ങ്ങ​ൽ യൂ​ന​സ് സ​ലാം (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ എ​ട​വ​ണ്ണ വ​ട​ശേ​രി​യ​ലാ​ണ് അ​പ​ക​ടം. അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു പേ​രെ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​മ്പോ​ഴാ​ണ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഓ​ട്ടോ മ​റി​ഞ്ഞ​ത്. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല, ഈ ​ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ഏ​റെ നാ​ളു​ക​ളാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Read More

​ടിക്ക​റ്റി​ല്ലെ​ന്ന കാ​ര​ണം; ക​ണ്ട​ക്ട​ർ​മാ​രി​ൽനി​ന്നു പി​ഴശി​ക്ഷ ഈ​ടാ​ക്കുന്ന ന​ട​പ​ടി തടഞ്ഞ് കോടി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക​ണ്ട​ക്ട​ർ​മാ​രി​ൽനി​ന്നു പി​ഴശി​ക്ഷ ഈ​ടാ​ക്കാ​നു​ള്ള മാ​നേ​ജ്മെന്‍റ് ന​ട​പ​ടി കോ​ട​തി ത​ട​ഞ്ഞു. ഫോ​റം ഫോ​ർ ജ​സ്റ്റീസ് (എ​ഫ്എ​ഫ്ജെ) ​ന​ല്കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽനി​ന്ന് ര​ണ്ടു മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് എ​ഫ്എ​ഫ്ജെ ​സെ​ക്ര​ട്ട​റി പി. ​ഷാ​ജ​ൻ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ലാ​തി​രു​ന്ന കാ​ര​ണ​ത്താ​ൽ അ​ടു​ത്തകാ​ല​ത്ത് 22 ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പി​ഴ ചു​മ​ത്തി​യി​രു​ന്നു. 500 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ​യാ​യി​രു​ന്നു പി​ഴ.​ ഓ​ഗ​സ്റ്റ് മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽനി​ന്നു പി​ഴ​ത്തു​ക ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഒ​രു ക​ണ്ട​ക്ട​ർ​ക്ക് 5000, നാ​ല് പേ​ർ​ക്ക് 3000, ഏ​ഴ് പേ​ർ​ക്ക് 2000, ആ​റ് പേ​ർ​ക്ക് 1000, നാ​ല് പേ​ർ​ക്ക് 500 രൂ​പ വീ​ത​ം എന്നിങ്ങനെയായിരുന്നു പി​ഴ ശി​ക്ഷ. പി​ഴ വി​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​ഴു പേ​ർ ബ​ദ​ലി ക​ണ്ട​ക്ട​ർ​മാ​രാ​ണ്. യാ​ത്ര​ക്കാ​ര​ന് ടി​ക്ക​റ്റി​ല്ലെങ്കി​ൽ ക​ണ്ട​ക്ട​ർ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന സ​മീ​പ​കാ​ല​ത്തെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.​ ടി​ക്ക​റ്റി​ല്ലാ​ത്ത…

Read More

ഓൾഡ് ഈസ് ഗോൾഡ്! ര​ണ്ടാ​യി​രം വ​ര്‍​ഷം മുമ്പ് മു​ങ്ങി​യ ക​പ്പ​ലി​ൽ പു​തു​പു​ത്ത​ന്‍പോ​ലെ ചി​ല്ല് പാ​ത്ര​ങ്ങ​ൾ

ര​ണ്ടാ​യി​രം വ​ര്‍​ഷം മുമ്പ് ക​ട​ലി​ല്‍ മു​ങ്ങി​പ്പോ​യ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ള്‍ ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​ത​മാ​യി! കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ക്കാ​ത്ത ചി​ല്ലു പാ​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ക്കാ​ല​ത്ത് ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വ​സ്തു​ക്ക​ളാ​ണു പ​ര്യ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. കാ​പ്പോ കോ​ര്‍​സോ-2 എ​ന്നു വി​ളി​ക്കു​ന്ന റോ​മ​ന്‍ ക​പ്പ​ല്‍, ഇ​റ്റ​ലി​ക്കും ഫ്രാ​ന്‍​സി​നും ഇ​ട​യി​ലു​ള്ള ക​ട​ലി​ന​ടി​യി​ലാ​ണു ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​ത്. ക​ട​ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് 1,148 അ​ടി താ​ഴെ​യാ​ണു ക​പ്പ​ലു​ള്ള​ത്. ര​ണ്ട് വെ​ങ്ക​ല ബേ​സി​നു​ക​ള്‍, ആം​ഫോ​റെ എ​ന്നു വി​ളി​ക്കു​ന്ന വെ​ങ്ക​ല​യു​ഗ​ത്തി​ലെ ചി​ല ജാ​റു​ക​ള്‍, പാ​ത്ര​ങ്ങ​ള്‍, ക​പ്പു​ക​ള്‍, കു​പ്പി​ക​ള്‍, പ്ലേ​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള ഗ്ലാ​സ് ടേ​ബി​ള്‍​വെ​യ​ര്‍ വ​സ്തു​ക്ക​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​മാ​ണ് റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ഗ​വേ​ഷ​ക​ര്‍ ക​ര​യി​ലെ​ത്തി​ച്ച​ത്. അ​സം​സ്‌​കൃ​ത ഗ്ലാ​സ് ബ്ലോ​ക്കു​ക​ളും വീ​ണ്ടെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കൂ​ടു​ത​ല്‍ പ​ഠ​ന​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി പു​രാ​വ​സ്തു​ക്ക​ള്‍ ഇ​റ്റ​ലി​യി​ലെ ല​ബോ​റ​ട്ട​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. 2012ല്‍ ​എ​ന്‍​ജി​നീ​യ​റാ​യ ഗൈ​ഡോ ഗേ​യാ​ണ് ഈ ​അ​വ​ശി​ഷ്ടം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ 2013ല്‍ ​സൈ​റ്റി​ന്‍റെ പ്രാ​ഥ​മി​ക സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി. 2015ലാ​ണ്…

Read More

സ്കൂളിൽ പോകാൻ മടിയാണോ? എന്നാൽ പകരം പോകാൻ റോബോട്ട് റെഡിയാണ്

ടോ​ക്കി​യോ: സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി​യു​ള്ള​വ​രാ​ണു കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും. മ​ക്ക​ളെ ചെ​റു​പ്രാ​യ​ത്തി​ൽ സ്കൂ​ളി​ൽ വി​ടാ​ൻ ബു​ദ്ധി​മു​ട്ടാ​ത്ത മാ​താ​പി​താ​ക്ക​ൾ ഉ​ണ്ടാ​കി​ല്ല. ഇ​തി​നു പ്ര​തി​വി​ധി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ക​രം സ്കൂ​ളി​ൽ പോ​കാ​നും ക്ലാ​സി​ലി​രു​ന്നു പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ചെ​ടു​ക്കാ​നും റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞാ​ലോ…! അ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​വു​ക​യാ​ണ് അ​ങ്ങ് ജ​പ്പാ​നി​ൽ. മൈ​ക്രോ​ഫോ​ണു​ക​ൾ, സ്പീ​ക്ക​റു​ക​ൾ, കാ​മ​റ​ക​ൾ എ​ന്നി​വ ഘ​ടി​പ്പി​ച്ച റോ​ബോ​ട്ടു​ക​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​ട്ടി​ലി​രു​ന്നു​ത​ന്നെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ക്കാ​നും അ​ധ്യാ​പ​ക​രു​മാ​യി സം​സാ​രി​ക്കാ​നും സാ​ധി​ക്കും. സ്കൂ​ളു​മാ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​പ​രി​ചി​ത​ത്വം ഒ​ഴി​വാ​ക്കാ​നും ഇ​തു സ​ഹാ​യ​ക​ര​മാ​കും. മൂ​ന്ന​ടി വ​ലി​പ്പ​മു​ള്ള റോ​ബോ​ട്ടു​ക​ൾ സ്വ​യം ച​ല​ന​ശേ​ഷി​യു​ള്ള​വ​രാ​യി​രി​ക്കും. ജ​പ്പാ​നി​ലെ ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ കു​മാ​മോ​ട്ടോ എ​ന്ന ന​ഗ​ര​ത്തി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ ന​വം​ബ​ർ മാ​സ​ത്തോ​ടെ ഈ ​റോ​ബോ​ട്ടു​ക​ൾ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം സ്‌​കൂ​ളി​ൽ പോ​കാ​ത്ത കു​ട്ടി​ക​ളു​ടെ എ​ണ്ണം ലോ​ക​മാ​കെ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ക​ണ്ടു​പി​ടി​ത്തം.

Read More

സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; കാർയാത്രക്കാരിയെ മർദിച്ച എ​സ്ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷൻ

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ടും കു​ടും​ബ​ത്തോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും കൈയേറ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഗ്രേ​ഡ് എ​സ്‌​ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​ന്‍ എ​സ്‌​ഐ വി​നോ​ദ്കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​സ്‌​ഐ​യു​ടെ ഭാ​ഗ​ത്തുനി​ന്നു വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സം​ഭ​വ​സ​മ​യ​ത്ത് എ​സ്‌​ഐ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ല് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി​നി അ​ഫ്ന അ​ബ്ദു​ൾ നാ​ഫി​ക്കി​നും കു​ടും​ബ​ത്തി​നു​മാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കൊ​ള​ത്തൂ​ർ ചീ​ക്കി​ലോ​ട് എ​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഒ​രു കു​ടും​ബ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മു​ക്ക​ത്തുനി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി. വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ലെ യു​വാ​ക്ക​ളാ​ണ് വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത്. പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​പ്പോ​ള്‍​ യു​വാ​ക്ക​ൾ ത​ന്നെ പോ​ലീ​സി​നെ വി​ളി​ച്ചു​വെ​ന്നും അ​തു​പ്ര​കാ​ര​മാ​ണ് ന​ട​ക്കാ​വ് എ​സ്ഐ…

Read More