റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിനെതിരേ നാട്ടുകാർ


എ​ട​വ​ണ്ണ: ഓ​ട്ടോ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു, നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി സ്വ​ദ്ദേ​ശി കാ​രേ​ങ്ങ​ൽ യൂ​ന​സ് സ​ലാം (42) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ എ​ട​വ​ണ്ണ വ​ട​ശേ​രി​യ​ലാ​ണ് അ​പ​ക​ടം. അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു പേ​രെ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​മ്പോ​ഴാ​ണ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഓ​ട്ടോ മ​റി​ഞ്ഞ​ത്.

യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല, ഈ ​ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ഏ​റെ നാ​ളു​ക​ളാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Related posts

Leave a Comment