കാട്ടാക്കട: പൂവച്ചലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. അഡീഷണൽ എസ്പി സുൽഫിക്കറാണ് അന്വേഷണം നടത്തുക. കുട്ടിയെ കാർ ഇടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പോലീസ് തുടർ നടപടികൾ വൈകിപ്പിച്ചുവെന്നാണ് പരാതി. പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെ യും ഷീബയുടെയും മകനായ ആദിശേഖർ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകട മരണം എന്നുകരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയെന്നാണ് പോലീസ് അനുമാനിക്കുന്നത്. പ്രതിയായ പ്രിയരഞ്ജൻ അരമണിക്കൂർ കാത്തുനിന്ന് ആദിശേഖർ റോഡിലേക്ക് സൈക്കിളുമായി കയറിയപ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഇടിച്ച് തെറിപ്പിച്ചത്. പുളിങ്കോട് ക്ഷേത്ര പരിസരത്ത്…
Read MoreDay: September 14, 2023
സമത്വവും സനാതന ധര്മവുമുയര്ത്തി തമിഴ്നാട്; ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ മൂന്ന് വനിതകള്‍; തമിഴ്നാടിനിത് പുതിയ നേട്ടമെന്ന് സ്റ്റാലിന്
പുതു യുഗത്തിനു തുടക്കം കുറിച്ച് തമിഴ്നാട്. ക്ഷേത്രപൂജാരി സ്ഥാനത്തേക്ക് ഇനി മൂന്നു യുവതികള്‍. എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. തമിഴ്നാടിനിത് പുതിയ നേട്ടമാണ്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്ച്ചകര് അതായത് പൂജാരി ട്രെയിനിംഗ് സ്കൂളില്‍ നിന്ന് ഇവര്‍ പൂജാരിമാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. സത്രീകള്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചാല്‍ അശുദ്ധി ആകുമെന്ന മിഥ്യാ ധാരണയാണ് ഇവര്‍ പൊളിച്ചു മാറ്റിയത്. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.കെ ശേഖര്‍ബാബുവില്‍ നിന്ന് സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മൂവരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു. യുവതികള്‍ കോഴ്സിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്കായി അഭിമുഖം നടത്തിയിരുന്നു. പൂജാരിമാരായി പഠിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്ന് കണ്ടെത്തുകയും പതിവായി കോഴ്സില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ക്ക്…
Read Moreതിരുവനന്തപുരത്ത് നിപ ആശങ്കയൊഴിഞ്ഞു; വിദ്യാര്‍ഥിയുടെ പരിശോധനാഫലം നെഗറ്റീവ്; തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ പരിശോധന
തിരുവനന്തപുരം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ബിഡിഎസ് വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ വിദ്യാർഥിയെ കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. വവ്വാല് കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് നിപ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയത്. നിപ വൈറസ് തോന്നയ്ക്കൽ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിക്കാൻ കഴിയുമെങ്കിലും പരിശോധനാ ഫലം പ്രഖ്യാപിക്കാൻ അധികാരമില്ലാത്തതിനാലാണ് കോഴിക്കോട്ടെ രോഗികളുടെ സാന്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിലപാടു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read Moreചരിത്രമുറങ്ങുന്ന മണ്ണിൽ ലയിക്കാതെ താടിയും മുടിയും; 1000 വര്‍ഷം പഴക്കമുള്ള മമ്മി ലിമയിൽ കണ്ടെത്തി
പെറു തലസ്ഥാനമായ ലിമയിലെ ജനവാസ കേന്ദ്രത്തില്‍ പുരാവസ്തു ഗവേഷകര്‍ 1000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. താടിയെല്ലും നീണ്ട മുടിയുമുള്ള മമ്മിയാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടേതാണ് ഇതെന്നാണ് സൂചന. ഹുവാക്ക പക്ലാന കളിമണ്‍ പിരമിഡിലെ ആചാരപരമായ ശവകുടീരത്തിനുള്ളിലാണ് മമ്മി കണ്ടെത്തിയത്. യിച്മ സംസ്കാരത്തിന്റെ തുടക്കത്തില്‍ 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ശവശരീരത്തിന്റെ ഉടമ ജീവിച്ചിരുന്നതെന്ന് കരുതുന്നു. പെറുവിന്റെ മധ്യതീരത്ത് ഉടലെടുത്ത സംസ്കാരമാണ് യിച്മ. നാനൂറില്പരം പുണ്യ സ്ഥലങ്ങള്‍ ലിമയില്‍ ഉണ്ട്. നിരവധി പുരാവസ്തു അവശിഷ്ടങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്. ചരിത്രം തേടിയെത്തുന്ന പുരാവസ്തു ഗവേഷകര്‍ക്കുള്ള എല്ലാത്തരം സാധ്യതകളാലും ഈ പ്രദേശം സമ്പുഷ്ടമാണ്. ഇതിനു മുന്‍പും ഇവിടെ നിന്ന് പലപ്പോഴായി മമ്മികള്‍ കണ്ടെത്തിയിട്ടുണ്ട്.
Read Moreവീടിന്റെ ടെറസിൽ നിന്നും അലർച്ച; ഓടിയെത്തിയ അമ്മ കണ്ടത് കഴുത്തറുത്ത് കിടക്കുന്ന മകളെ; വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ പറയുന്ന കാരണം ഞെട്ടിക്കുന്നത്
കൊല്ലം: യുവതിയെ വീടിന്റെ ടെറസില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം വീട്ടില്‍ എന്‍.ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയം മാതാപിതാക്കളും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത നിലയില്‍ സൂര്യയെ കാണുന്നത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ താമസിച്ച കാരണത്താല്‍ ആണ് മരിക്കുന്നതെന്നും മരണത്തില്‍ ആരും ഉത്തരവാദികള്‍ അല്ലെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കിട്ടിയിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ കോളജില്‍ ഡിഗ്രി പഠനം പൂര്‍ത്തിക്കിയ സൂര്യയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് സൂര്യ മനോവിഷമത്തില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു. കൊല്ലം റൂറല്‍ എസ്പി സുനില്‍ എം. എല്‍, ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ്, കുണ്ടറ…
Read Moreഭീതി നിറച്ച് നിപ്പ ;ഭയമല്ല ജാഗ്രതയാണ് വേണ്ടത്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം?
സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിതീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് കഴിഞ്ഞ ദിവസം നിപ്പ സ്ഥിതീകരിച്ചത്. ഭയമല്ല ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. വ്യാപനം തടയുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നിപയെക്കുറിച്ച് ഡോക്ടര്‍ ഇക്ബാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… കോവിഡില്‍ നിന്നും നീപയില്‍ നിന്നും പാഠം ഉള്‍കൊള്ളുക മനുഷ്യരില്‍ കാണപ്പെടുന്ന നിരവധി പകര്‍ച്ചവ്യാധികള്‍ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികള്‍ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാ!ണ്. ഇവയെ ജന്തുജന്യരോഗങ്ങള്‍ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകര്‍ച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വര്‍ഷംതോറും 250 കോടി പേരില്‍ ജന്തുജന്യരോഗങ്ങള്‍ കാണപ്പെടുകയും ഇവരില്‍ 27 ലക്ഷം പേര് മരണമടയുകയും ചെയ്യുന്നുണ്ട്. മഹാമാരികളില്‍ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാര്‍ ഴ്…
Read Moreമാറഡോണയെയും പെലെയും മറികടന്ന് കെൻഡ്രി
ഇതിഹാസതാരങ്ങളായ പെലെയും മാറഡോണയെയും പിന്തള്ളി ഇക്വഡോർ കൗമാരതാരം കെൻഡ്രി പേസിന്റെ അരങ്ങേറ്റം. 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയ്ക്കെതിരേയായിരുന്നു പതിനാറുകാരനായ കെൻഡ്രി ഇക്വഡോർ ജഴ്സിയിൽ അരങ്ങേറിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാർഡിൽ അർജന്റൈൻ ഇതിഹാസം ഡിയേഗോ മാറഡോണയെ കെൻഡ്രി പിന്തള്ളി. മത്സരത്തിൽ ഒരു ഗോളിന് അസിസ്റ്റ് നടത്തിയതിലൂടെ ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡും കെൻഡ്രി തിരുത്തി. രാജ്യാന്തര ഫുട്ബോളിൽ അസിസ്റ്റ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാർഡാണ് പെലെയെ പിന്തള്ളി കെൻഡ്രി സ്വന്തമാക്കിയത്. മത്സരത്തിൽ ഫീലിക്സ് ടോറസിന്റെ (45+5’, 61’) ഇരട്ട ഗോളിലൂടെ ഇക്വഡോർ 2-1ന് ഉറുഗ്വെയെ തോൽപ്പിച്ചു. രണ്ടാം ഗോളിനായിരുന്നു കെൻഡ്രി അസിസ്റ്റ് നടത്തിയത്. മറ്റു മത്സരങ്ങളിൽ വെനസ്വേല 1-0ന് പരാഗ്വെയെ തോൽപ്പിച്ചപ്പോൾ ചിലിയും കൊളംബിയയും…
Read Moreകരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ശുഭ്മാന്‍ ഗില്‍
ന്യൂഡല്‍ഹി: ഐസിസി ഏകദിന റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യന്‍ യുവ ബാറ്റർ ശുഭ്മാന്‍ ഗില്‍. 759 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗില്‍. ഏഷ്യ കപ്പിലെ പ്രകടനത്തോടെയാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. ഗില്ലിനെക്കൂടാതെ ആദ്യ പത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), വിരാട് കോഹ്ലി (9) എന്നിവരും ഉണ്ട്. 2019 ജനുവരിക്കുശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്നതും ആദ്യം. പാക്കിസ്ഥാനെതിരേ രോഹിത് ശര്‍മയുമൊത്തുള്ള 121 റണ്‍ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 58 റൺസ് അടിച്ചെടുത്ത ബലത്തിലാണ് ഗില്‍ കരിയറില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയത്. ടൂര്‍ണമെന്റില്‍ രണ്ട് അർധസെഞ്ചുറിയടക്കം ഗില്‍ ഇതുവരെ 154 റണ്‍സ് നേടി. 863 പോയിന്റുമായി പാക്കിസ്ഥാന് നായകന് ബാബര്‍ അസമാണു ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത്.
Read Moreഫിഫ ലോകകപ്പ് ; ഉയരേ അർജന്റീന; മുന്നേ ബ്രസീൽ
ലിമ/ലാ പാസ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം. നിലവിലെ ലോകചാന്പ്യന്മാരായ അർജന്റീന ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പ്രഫഷണൽ സ്റ്റേഡിയങ്ങളിൽ ഒന്നായ ഹെർണാണ്ടോ സിലെസിൽ ഏകപക്ഷീയ ജയം സ്വന്തമാക്കി. ലാ പാസയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയരായ ബൊളീവിയയെ അർജന്റീന 3-0നു കീഴടക്കി. 11,932 അടി ഉയരത്തിലുള്ള കുപ്രസിദ്ധ സ്റ്റേഡിയമാണ് സ്റ്റേഡിയൊ ഹെർണാണ്ടൊ സിലെസ്. സൂപ്പർ താരം ലയണൽ മെസിക്കു വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയെ നയിച്ചത് എയ്ഞ്ചൽ ഡി മരിയയായിരുന്നു. രണ്ടു ഗോളിന് അസിസ്റ്റ് ചെയ്ത് ഡി മരിയ മുന്നിൽനിന്ന് അർജന്റീനയെ ജയത്തിലേക്കു നയിച്ചു. 31-ാം മിനിറ്റിൽ ഡി മരിയയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കു ലീഡ് നൽകി. 39-ാം മിനിറ്റിൽ അർജന്റൈൻ താരം ക്രിസ്റ്റ്യൻ റൊമേറോയെ ക്രൂരമായി ഫൗൾ ചെയ്തതിന് ബൊളീവിയയുടെ റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കണ്ടു. അതോടെ…
Read Moreഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം സ്വീകരിച്ച് പുടിന്
വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും കൂടികാഴ്ച നടത്തി. പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിനു മങ്ങലേറ്റിരിക്കുന്ന സമയത്താണ് രണ്ട് ഭാഗങ്ങളിലേയും ഭരണകൂടങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച. സൈനിക സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി പുടിന് പറഞ്ഞു, ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനു ഉത്തരകൊറിയയെ സഹായിക്കുമെന്ന് കിമ്മിന് പുടിന് ഉറപ്പ് നല്കി. ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിന് സ്വീകരിച്ചു. ആയുധ ഇടപാടിനെക്കുറിച്ച് കിമ്മുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് പുടിന് മറുപടി പറഞ്ഞത്. അതേസമയം ഉക്രെയ്നിലെ പുടിന്റെ യുദ്ധത്തിന് കിം പിന്തുണ അറിയിച്ചു. ‘പ്രസിഡന്റ് പുടിന്റെയും റഷ്യന്‍ നേതൃത്വത്തിന്റെയും തീരുമാനങ്ങളെയും ഞങ്ങള്‍ എപ്പോഴും പിന്തുണയ്ക്കും. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കുമെന്ന് കിം പറഞ്ഞു. പടിഞ്ഞാറന്‍ മേധാവിത്വ ശക്തികള്‍ക്കെതിരായ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള വിശുദ്ധ പോരാട്ടത്തിലേക്ക് റഷ്യ ഉയര്‍ന്നതായും, കിം…
Read More