വീടിന്‍റെ ടെറസിൽ നിന്നും അലർച്ച; ഓടിയെത്തിയ അമ്മ കണ്ടത് കഴുത്തറുത്ത് കിടക്കുന്ന മകളെ; വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ പറയുന്ന കാരണം ഞെട്ടിക്കുന്നത്


കൊ​ല്ലം: യു​വ​തി​യെ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ക​ഴു​ത്ത് അ​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ വേ​ലു​ത്ത​മ്പി ന​ഗ​ര്‍ ന​ന്ദ​നം വീ​ട്ടി​ല്‍ എ​ന്‍.​ജ​യ​കൃ​ഷ്ണ പി​ള്ള​യു​ടെ​യും ര​മാ​ദേ​വി അ​മ്മ​യു​ടെ​യും മ​ക​ള്‍ സൂ​ര്യ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ സൂ​ര്യ​യെ കാ​ണു​ന്ന​ത്.

ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ന്‍ താ​മ​സി​ച്ച കാ​ര​ണ​ത്താ​ല്‍ ആ​ണ് മ​രി​ക്കു​ന്ന​തെ​ന്നും മ​ര​ണ​ത്തി​ല്‍ ആ​രും ഉ​ത്ത​ര​വാ​ദി​ക​ള്‍ അ​ല്ലെ​ന്നും പ​റ​യു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വീ​ട്ടി​ല്‍ നി​ന്നും കി​ട്ടി​യി​ട്ടു​ണ്ട്.

കൊ​ല്ല​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഡി​ഗ്രി പ​ഠ​നം പൂ​ര്‍​ത്തി​ക്കി​യ സൂ​ര്യ​യ്ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സൂ​ര്യ മ​നോ​വി​ഷ​മ​ത്തി​ല്‍ ആ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

കൊ​ല്ലം റൂ​റ​ല്‍ എ​സ്പി സു​നി​ല്‍ എം. ​എ​ല്‍, ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി എ​സ്. ഷെ​രീ​ഫ്, കു​ണ്ട​റ എ​സ്‌​ഐ ബി. ​അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ പോ​ലി​സ് സം​ഘം മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കും.

Related posts

Leave a Comment