മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ പ്രതിരോധശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. മാരകമായ പകർച്ചവ്യാധികൾ വന്നത് മുതൽ പ്രാധാന്യം നേടിയത് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. മൊത്തത്തിലുള്ള പോഷണത്തെ സഹായിക്കുകയും ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്ന വിവിധ ചേരുവകളാൽ അടുക്കളകൾ സംഭരിച്ചിരിക്കുന്നു. ആന്റി ഓക്സിഡൻറുകളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളെ സാധാരണയായി പ്രതിരോധശേഷി ബൂസ്റ്ററുകൾ എന്ന് വിളിക്കുന്നു. അവ വിഷാംശം ഇല്ലാതാക്കാനും വീക്കം തടയാനും ശരീരത്തിലെ രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് നിയന്ത്രിക്കുകയും ശരീരത്തിനെ ആരോഗ്യകരമായ പ്രവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നതിനും നിരവധി സീസണൽ രോഗങ്ങൾക്കും വൈറൽ ആക്രമണങ്ങൾക്കുമെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഒത്തുചേരുന്നു. ഡികെ പബ്ലിഷിംഗിന്റെ ‘ഹീലിംഗ് ഫുഡ്സ്’ അനുസരിച്ച്, പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വിവിധ സെല്ലുലാർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദിവസവും…
Read MoreDay: September 16, 2023
എൽ ക്ലാസിക്കോ ഒക്ടോബറിൽ
മാഡ്രിഡ്: 2023-24 സീസണിലെ ആദ്യ എൽ ക്ലാസിക്കോ (ബാഴ്സലോണ x റയൽ മാഡ്രിഡ്) പോരാട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 28ന് ഇന്ത്യൻ സമയം രാത്രി 7.45നാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം. ലാ ലിഗ ഫിക്സ്ചറിൽ എഫ്സി ബാഴ്സലോണയുടെ ഹോം മത്സരമാണിത്. ലോകത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായ എൽ ക്ലാസിക്കോയുടെ 297-ാം പതിപ്പാണ് ഒക്ടോബറിൽ അരങ്ങേറുക.
Read Moreപാക്കിസ്ഥാനെ കീഴടക്കി ലങ്ക ജയിച്ചത് ഇങ്ങനെ…
ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്ക രണ്ടു വിക്കറ്റിനു പാക്കിസ്ഥാനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചത് എങ്ങനെ എന്ന ആരാധകരുടെ സംശയം തുടരുന്നു. 42 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ മഴനിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലങ്കയുടെ ജയം. മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റിൽ ജയപരാജയങ്ങൾ ആരാധകർ ഏറെ കണ്ടിട്ടുണ്ട്. എന്നാൽ, ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയും പാക്കിസ്ഥാനും 42 ഓവറിൽ 252 റണ്‍സ് ആണ് എടുത്തത്. കൃത്യമായി പറഞ്ഞാൽ പാക്കിസ്ഥാൻ 42 ഓവറിൽ 252/7, ശ്രീലങ്ക 42 ഓവറിൽ 252/8. എന്നിട്ടും ശ്രീലങ്ക ജയം സ്വന്തമാക്കി, ഞായറാഴ്ച ഇന്ത്യക്കെതിരായ ഫൈനൽ ടിക്കറ്റും സ്വന്തമാക്കി. 1992 ലോകകപ്പ് ഓർമ 1992 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 19 റണ്‍സിനു പരാജയപ്പെട്ടതുപോലൊരു സംഭവമായിരുന്നു ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ കൊളംബോയിലും അരങ്ങേറിയത്. 1992…
Read Moreസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിനുള്ള പണം തികയാത്തതിനാല്‍ തെരുവില്‍ ഭിക്ഷ യാചിക്കുകയാണ് ബീഹാര്‍ സ്വദേശിയായ മോഹന്‍ പസ്വാന്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കൈക്കൂലിയായി രണ്ട് ലക്ഷം രൂപ കൊടുക്കുന്നതിനാണ് താന്‍ തെരുവില്‍ ഭിക്ഷ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പരിഷത്ത് ജീവനക്കാരും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള പാവപ്പെട്ട വയോധികരുടെ കൈയില്‍ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെഗുസരായ് ജില്ലാ ആസ്ഥാനത്ത് ജില്ലാ പരിഷത്ത് മാര്‍ക്കറ്റിന് സമീപത്താണ് മോഹന്‍ പാസ്വാന് ഭിക്ഷാടനം നടത്തുന്നത്. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടി എടുക്കുന്നതിനായാണ് താന്‍ കൈക്കൂലി നല്കാന് തീരുമാനിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ മുഴുവന്‍ തുക നല്കാന് തന്റെ പക്കലില്ലാത്തതിനാലാണ് ഭിക്ഷ എടുക്കുന്നതെന്നും മോഹന്‍ പാസ്വാന് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ട തെളിവുകളും അദ്ദേഹത്തിന്റെ പക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മോഹന്‍ പസ്വാന്.
Read Moreചാണ്ടിയുടെ വിജയത്തിന് കാരണം പ്രതിപക്ഷ ത്തിന്റെ പ്രവർത്തനങ്ങളല്ല, ജനങ്ങൾക്ക് സർക്കാരിൽ നിന്നുണ്ടായ ദുരനുഭവമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് മനപൂര്‍വം. കെപി സിസി നേതൃത്വത്തെ വിമര്‍ശിച്ച് കെ. മുരളീധരന്. ചാണ്ടിയുടെ വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്ത്ത നത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളെന്ന് മുരളീധരൻ സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെ ചിലര്‍ വെട്ടിയതെന്നും പ്രവര്‍ത്തക സമിതി യിലുള്ളത് തന്റെ ബ്രേക്കിനോളം സര്‍വീസ് ഇല്ലാത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇനി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാലും ഞാൻ മന്ത്രിയാകില്ല. അപ്പോഴും തന്നെ തഴയാന്‍ ന്യായീകരണങ്ങളു ണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. മനപ്പൂര്‍വമാണ് പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത്. വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളുണ്ടായത് മൂലമാണ്. പടവെട്ടാനുളള്ള സാഹചര്യമല്ലാത്തതു കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി…
Read Moreകെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു; അപകടം ബസ് സ്റ്റോപ്പിൽവച്ച്
കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ ബസുകൾക്കിടയിൽ കുടുങ്ങി രണ്ട് സ്ത്രീകൾ മരിച്ചു.ആളുകൾ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ബസ് പിന്നോട്ടെടുക്കുന്നതിനിടെയാണ് സംഭവം. തുംകൂരിലെ ഗൊരവനഹള്ളി ക്ഷേത്രത്തിലേക്ക് ബസ് കാത്തുനിന്ന ഷെട്ടിഹള്ളി ഗ്രാമത്തിൽ നിന്നുള്ള ആറംഗ സംഘത്തിലുള്ളവരാണ് മരിച്ചത്. മറ്റ് നാല് സ്ത്രീകൾ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അപകടത്തിന് ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ തുംകുരു പോലീസ് കേസെടുത്തു. മറ്റൊരു സംഭവത്തിൽ, ഗുജറാത്തിലെ ഭാവ്നഗർ സ്വദേശികളായ 11 പേർ ബുധനാഴ്ച പുലർച്ചെ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചു തെറിപ്പിച്ച് മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്രയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 21-ൽ ഹന്താരയ്ക്ക് സമീപം പുലർച്ചെ 5:30 ഓടെയായിരുന്നു അപകടം. മരിച്ചവരിൽ ആറ് സ്ത്രീകളും ഉൾപ്പെടുന്നു.
Read Moreപൊളിച്ചു മാറ്റാന്‍ ധൃതി കൂട്ടി റെയില്‍വെ; വെട്ടിലായി ബസ് യാത്രക്കാര്‍
കോട്ടയം: റെയില്വേസ്റ്റേഷന് റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ റെയില്‍വെ പൊളിച്ചു മാറ്റി. വെയിലും മഴയുമേറ്റ് യാത്രക്കാര്‍ ദുരിതത്തില്‍. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിനുള്ള ഏക ആശ്രയമാണ് പൊളിച്ചു നീക്കിയത്. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് കുഴി എടുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്രീറ്റ് തറ പൊളിച്ചു നീക്കിയത്. പൊതുമരാമത്തിന്റെ അനുമതി വാങ്ങാതെയാണ് റെയില്‍വെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ പൊളിച്ചത്. സമീപത്തെ വ്യാപാരികളും യാത്രക്കാരും പൊതുമരാമത്ത് വകുപ്പിനോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സംഭവ സ്ഥലത്തെത്തുകയും പണികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ താല്കാലിക ബസ്സ്റ്റോപ്പിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ഇത് റെയില്‍വെയുടെ സ്ഥലമാണെന്നും സ്ഥലം പൂര്‍ണമായി പ്രയോജനപ്പെടുത്തി നിര്‍മാണം നടത്തുകയായിരുന്നു എന്നാണ് റെയില്‍വെയുടെ ഭാഗത്തെ വിശദീകരണം.
Read Moreഅച്ഛന് അവസാന സല്യൂട്ട്; സൈനിക വേഷത്തില്‍ പിതാവിന് അന്ത്യോപചാരം അർപ്പിച്ച് ആറുവയസുകാരൻ: മകന് സല്യൂട്ട് അടിച്ച് രാജ്യം
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിംഗിന് സൈനിക വേഷത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ച് ആറുവയസുള്ള മകന്. വന്‍ ജനാവലിയാണ് ധീരയോദ്ധാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഭവനത്തിലെത്തിയത്. സൈനികവേഷത്തില്‍ തന്റെ പിതാവിന് അവസാന സല്യൂട്ട് അര്‍പ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മന്‍പ്രീത് സിംഗിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പഞ്ചാബിലെ മുല്ലാന്‍പൂരിലെ വസതിയിലെത്തിച്ചപ്പോഴാണ് രണ്ടര വയസുള്ള സഹോദരിക്കൊപ്പം മകൻ പിതാവിന് ആദരമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ മന്‍പ്രീത് സിംഗിനൊപ്പം മേജര്‍ ആശിഷ് ധോന്‍ചക്ക്, ജമ്മു കാഷ്മീർ പോലീസിലെ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരും വീരമൃത്യു വരിച്ചിരുന്നു. 19 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ മന്‍പ്രീത് സിംഗ്(41) വിശിഷ്ട സേവനത്തിനുള്ള സേനാ മെഡല്‍ നേടിയ വ്യക്തിയാണ്. ബുധനാഴ്ച രാത്രിയില്‍ സൈന്യവും പോലീസും…
Read Moreമച്ചാന്റെ ഐഡിയ സൂപ്പർ; തിയേറ്ററിൽ പുറത്ത് നിന്നുള്ള ഭക്ഷണം കയറ്റാൻ യുവാവിന്റെ തന്ത്രം, വീഡിയോ വൈറൽ
തിയേറ്ററിൽ നിന്ന് ലഘുഭക്ഷണം വാങ്ങുന്നത് ചെലവേറിയതാണെന്ന വസ്തുത അവഗണിക്കാനാവില്ല. കൂടാതെ, പുറത്തുനിന്നുള്ള ലഘുഭക്ഷണങ്ങൾ തിയേറ്ററിനുള്ളിൽ അനുവദിനീയവുമല്ല. എന്നാൽ ഇതിനൊരു മാർഗവുമായെത്തിയിരിക്കുകയാണ് ഒരു യുവാവ്. ഒരു മാളിലെ ഫുഡ് കോർട്ടിലെ ടേബിളിൽ യുവാവ് ഇരിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.ഒരു ഒഴിഞ്ഞ ഷൂ ബോക്സും രണ്ട് ലെയ്സ് പാക്കറ്റുകളും ഒരു കുപ്പി ശീതളപാനീയവും ഭക്ഷണവും മേശപ്പുറത്ത് വച്ചിട്ടുണ്ട്. അടുത്തതായി അയാൾ ഷൂ ബോക്സിൽ കുപ്പിയും ഭക്ഷണപ്പൊതിയും ചോക്കലേറ്റും ക്രമീകരിക്കുന്നത് കാണാം. അധിക വായു പുറത്തുവിടാൻ ലെയ്സ് പാക്കറ്റുകളിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കുകയും അവശേഷിക്കുന്ന സ്ഥലത്ത് ക്രമീകരിക്കുകയും ചെയ്യുന്നു. ബോക്സ് അടച്ച ശേഷം അത് ഒട്ടിച്ച് വയ്ക്കുന്നു. പിന്നെ തിയറ്ററിന്റെ സെക്യൂരിറ്റി ചെക്കിംഗിൽ ഒരു കുഴപ്പവുമില്ലാതെ ക്രോസ് ചെയ്യുന്നു. അക്ഷയ് കുമാറിന്റെ OMG 2 കണ്ട് ലഘുഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും കാണാം. വീഡിയോ ഇതിനോടകം തന്നെ 35 ദശലക്ഷം ആളുകൾ…
Read Moreഇത്ര നികൃഷ്ടമായ് ഒരാൾക്ക് എങ്ങനെ സംസാരിക്കാനാകുന്നു; പ്രതികരിച്ച് ശ്രുതി ശരണ്യം
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യം. സ്ത്രീകള്‍ക്ക് സിനിമ ചെയ്യുന്നതിലുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ ഇത്ര നിരുത്തരവാദപരമായും നികൃഷ്ടവുമായി ഒരു വേദിയില്‍ അലന്‍സിയറിന് ഇതുപോലെ എങ്ങനെ സംസാരിക്കാനാകുന്നു എന്ന് ശ്രുതി ശരണ്യം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ശ്രുതി ശരണ്യത്തിന്റെ കുറിപ്പ്The lady in my hand is incredible… ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയില്‍ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണംപോലും അതിന് തൊട്ടുമുന്‍പുള്ള ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകള്‍ക്ക് സിനിമ…
Read More