പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ല​​​​​ങ്ക ജ​​​​​യി​​​​​ച്ച​​​​​ത് ഇ​​​​​ങ്ങ​​​​​നെ…

 

ഏ​​​​​ഷ്യ ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ ഫോറിലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക ര​​​​​ണ്ടു വി​​​​​ക്ക​​​​​റ്റി​​​​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത് എ​​​​​ങ്ങ​​​​​നെ എ​​​​​ന്ന ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ സം​​​​​ശ​​​​​യം തു​​​​​ട​​​​​രു​​​​​ന്നു. 42 ഓ​​​​​വ​​​​​റാ​​​​​യി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ച മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​ഴ​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ല​​​​​ങ്ക​​​​​യു​​​​​ടെ ജ​​​​​യം.

മ​​​​​ഴ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ജ​​​​​യ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ൾ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഏ​​​​​റെ ക​​​​​ണ്ടി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഏ​​​​​ഷ്യാ ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും 42 ഓ​​​​​വ​​​​​റി​​​​​ൽ 252 റ​​​​​ണ്‍​സ് ആ​​​​​ണ് എ​​​​​ടു​​​​​ത്ത​​​​​ത്.

കൃ​​​​​ത്യ​​​​​മാ​​​​​യി പ​​​​​റ​​​​​ഞ്ഞാ​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 42 ഓ​​​​​വ​​​​​റി​​​​​ൽ 252/7, ശ്രീ​​​​​ല​​​​​ങ്ക 42 ഓ​​​​​വ​​​​​റി​​​​​ൽ 252/8. എ​​​​​ന്നി​​​​​ട്ടും ശ്രീ​​​​​ല​​​​​ങ്ക ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി, ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​​​​റ്റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

1992 ലോ​​​​​ക​​​​​ക​​​​​പ്പ് ഓർമ 

1992 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പ് സെ​​​​​മി​​​​​യി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 19 റ​​​​​ണ്‍​സി​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തു​​​​​പോ​​​​​ലൊ​​​​​രു സം​​​​​ഭ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​ഷ്യ ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ ഫോ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ലും അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്.

1992 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ മ​​​​​ഴ​​​​​നി​​​​​യ​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള കൂ​​​​​ട്ട​​​​​ലും കി​​​​​ഴി​​​​​ക്ക​​​​​ലും ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് ഒ​​​​​രു പ​​​​​ന്തി​​​​​ൽ ജ​​​​​യി​​​​​ക്കാ​​​​​ൻ വേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത് 21 റ​​​​​ണ്‍​സ്! ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ലും സം​​​​​ഭ​​​​​വി​​​​​ക്കി​​​​​ല്ലാ​​​​​ത്ത കാ​​​​​ര്യം. 13 പ​​​​​ന്തി​​​​​ൽ 22 റ​​​​​ണ്‍​സ് വേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്നി​​​​​ട​​​​​ത്തു​​​​​നി​​​​​ന്നു മ​​​​​ഴ പെ​​​​​യ്ത് തോ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ഴാ​​ണു ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ല​​​​​ക്ഷ്യം ഒ​​​​​രു പ​​​​​ന്തി​​​​​ൽ 21 ആ​​​​​യി മാ​​​​​റി​​​​​യ​​​​​ത്.

കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത് 

ശ്രീ​​​​​ല​​​​​ങ്ക x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സൂ​​​​​പ്പ​​​​​ർ ഫോ​​​​​ർ ജേ​​​​​താ​​​​​ക്ക​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കും എ​​​​​ന്ന​​​​​നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് കൊ​​​​​ളം​​ബോ​​​​​യി​​​​​ൽ മ​​​​​ത്സ​​​​​രം ന​​​​​ട​​​​​ന്ന​​​​​ത്. മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​ത്സ​​​​​രം വൈ​​​​​കി​​​​​യ​​​​​തോ​​​​​ടെ ഓ​​​​​വ​​​​​ർ 50ൽ​​​​​നി​​​​​ന്ന് 45 ആ​​​​​ക്കി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, മ​​​​​ഴ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ ദൈ​​​​​ർ​​​​​ഘ്യം 42 ഓ​​​​​വ​​​​​റാ​​​​​യി ചു​​​​​രു​​​​​ക്കി.

27.4 ഓ​​​​​വ​​​​​റി​​​​​ൽ 130/5 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ബാ​​​​​റ്റിം​​​​​ഗ് തു​​​​​ട​​​​​രു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ഴ ര​​​​​ണ്ടാം വ​​​​​ട്ടം എ​​​​​ത്തി​​​​​യ​​​​​തും 42 ഓ​​​​​വ​​​​​റാ​​​​​യി മ​​​​​ത്സ​​​​​രം കു​​​​​റ​​​​​യ്ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​തും. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 252 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​ട്ടും ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ല​​​​​ക്ഷ്യം 252 ആ​​​​​ക്കി പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച​​​​​ത്. മ​​​​​ഴ​​​​​യ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​ത്സ​​​​​രം ഇ​​​​​ട​​​​​യ്ക്ക് നി​​​​​ർ​​​​​ത്തേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​പ്പോ​​​​​ൾ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ​​​​​ത്.

മ​​​​​ഴ​​​​​നി​​​​​യ​​​​​മം എ​​​​​ന്നാ​​​​​ൽ

ഡി​​​​​എ​​​​​ൽ​​​​​എ​​​​​സ് (ഡെ​​​​​ക് വ​​​​​ർ​​​​​ത്ത് ലൂ​​​​​യി​​​​​സ് നി​​​​​യ​​​​​മം) ക​​​​​ണ​​​​​ക്കി​​​​​ൽ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു വി​​​​​ക്ക​​​​​റ്റ് കൈ​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം. ഏ​​​​​ഷ്യ ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക ര​​​​​ണ്ടു വി​​​​​ക്ക​​​​​റ്റ് ജ​​​​​യം നേ​​​​​ടാ​​​​​നു​​​​​ണ്ടാ​​​​​യ കാ​​​​​ര​​​​​ണ​​​​​വും അ​​​​​താ​​​​​ണ്. 42 ഓ​​​​​വ​​​​​റാ​​​​​യി മ​​​​​ത്സ​​​​​രം വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ച​​​​​പ്പോ​​​​​ൾ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ അ​​​​​ഞ്ചു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ അ​​​​​ഞ്ചാം വി​​​​​ക്ക​​​​​റ്റ് (27.4 ഓ​​​​​വ​​​​​റി​​​​​ൽ മു​​​​​ഹ​​​​​മ്മ​​​​​ദ് ന​​​​​വാ​​​​​സ് പു​​​​​റ​​​​​ത്ത്) വീ​​​​​ണ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണു മ​​​​​ഴ​​​​​യെ​​​​​ത്തി​​​​​യ​​​​​ത്. മു​​​​​ഹ​​​​​മ്മ​​​​​ദ് ന​​​​​വാ​​​​​സി​​​​​ന്‍റെ വി​​​​​ക്ക​​​​​റ്റ് അ​​​​​പ്പോ​​​​​ൾ പാ​​​​​ക്കി​​​​​സ്ഥാ​​​​​നു ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ 27.4 ഓ​​​​​വ​​​​​റി​​​​​ൽ 130/4 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ. അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ 42 ഓ​​​​​വ​​​​​റി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ല​​​​​ക്ഷ്യം 255 റ​​​​​ണ്‍​സ് ആ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment