അച്ഛന് അ​വ​സാ​ന സ​ല്യൂ​ട്ട്; സൈ​നി​ക വേ​ഷ​ത്തി​ല്‍ പി​താ​വി​ന് അ​ന്ത്യോ​പ​ചാ​രം അർപ്പിച്ച് ആറുവയസുകാരൻ:​ മകന് സല്യൂട്ട് അടിച്ച് രാജ്യം

 

ന്യൂ​ഡ​ല്‍​ഹി: ജമ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രുമായുളള ഏ​റ്റു​മു​ട്ട​ലി​ല്‍ വീരമൃത്യു വരിച്ച കേ​ണ​ല്‍ മ​ന്‍​പ്രീ​ത് സിം​ഗി​ന് സൈ​നി​ക വേ​ഷ​ത്തി​ല്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ച്  ആ​റു​വ​യ​സു​ള്ള  മ​ക​ന്‍. വ​ന്‍​ ജ​നാ​വ​ലി​യാ​ണ് ധീ​ര​യോ​ദ്ധാ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​ന്‍ ഭ​വ​ന​ത്തി​ലെ​ത്തി​യ​ത്.

സൈ​നി​ക​വേ​ഷ​ത്തി​ല്‍ ത​ന്‍റെ പി​താ​വി​ന് അ​വ​സാ​ന സ​ല്യൂ​ട്ട് അ​ര്‍​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

മ​ന്‍​പ്രീ​ത് സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​ബി​ലെ മു​ല്ലാ​ന്‍​പൂ​രി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ര​ണ്ട​ര വ​യ​സു​ള്ള സഹോദരിക്കൊപ്പം മകൻ പി​താ​വി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്. 

ക​ഴി​ഞ്ഞ ദി​വ​സം ജമ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത​നാ​ഗി​ല്‍ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കേ​ണ​ല്‍ മ​ന്‍​പ്രീ​ത് സിം​ഗി​നൊ​പ്പം മേ​ജ​ര്‍ ആ​ശി​ഷ് ധോ​ന്‍​ച​ക്ക്, ജമ്മു കാഷ്മീർ പോലീസിലെ ഡി​എ​സ്പി ഹു​മ​യൂ​ണ്‍ ഭ​ട്ട് എ​ന്നി​വ​രും വീരമൃത്യു വരിച്ചിരുന്നു.

19 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്ന കേ​ണ​ല്‍ മ​ന്‍​പ്രീ​ത് സിം​ഗ്(41) വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള സേ​നാ മെ​ഡ​ല്‍ നേ​ടി​യ വ്യ​ക്തി​യാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ സൈന്യവും പോ​ലീ​സും ചേ​ര്‍​ന്നു ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു കേ​ണ​ല്‍ മ​ന്‍​പ്രീ​ത് സിം​ഗി​നും മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്.

മേ​ജ​ര്‍ ആ​ശി​ഷ് ധോ​ന്‍​ച​ക്കി​ന്‍റെ മൃ​ത​ദേ​ഹ​വും വ​ന്‍​ജ​നാ​വ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പാ​നി​പ്പ​ത്തി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും വി​ലാ​പ​യാ​ത്ര​യെ അ​നു​ഗ​മി​ച്ചു.

ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സി​ലെ ഡി​എ​സ്പി​യാ​യി​രു​ന്ന ഹു​മ​യൂ​ണ്‍ മു​സ​മി​ല്‍ ഭ​ട്ടി(33)​ന് ലെ​ഫ്.​ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ​യും പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗും ചേ​ര്‍​ന്ന് അന്ത്യോപചാരം അർപ്പിച്ചു.

 

Related posts

Leave a Comment