കോട്ടയം: പുതുപ്പള്ളിയെ സ്പോര്‍ട്സ് സെന്ററാക്കി മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. സ്പോര്‍ട്സ് സെന്റര്‍ സംബന്ധിച്ച അടിസ്ഥാന പഠനങ്ങള്‍ നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. മണര്‍കാട് പുതുപ്പള്ളി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച ആരോപണങ്ങള്‍ മിക്കതും അടിസ്ഥാനരഹിതമാണ്. കുടിവെള്ളപദ്ധതികളില് മിക്കതും വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യം തന്നെ പുതുപ്പള്ളിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. അതു കേരളമാകെ എത്തിക്കുവാനും ഉമ്മന്‍ ചാണ്ടി പ്രത്യേകം പ്രയത്നിച്ചു. ഇതേ പാത പിന്തുടരുകയാണ് തന്റേയും ലക്ഷ്യം. ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ ഒരിക്കലും സാധിക്കില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുമായി താരതമ്യം ചെയ്യാനും പറ്റില്ല.എന്നാല്‍ ഇക്കാര്യത്തില്‍ പരമാവധി നീതിപുലര്‍ത്താന്‍ പരിശ്രമിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Read MoreDay: September 19, 2023
ധനകാര്യ സ്ഥാപനത്തിൽനിന്ന് സ്വർണവും പണവും കവർന്ന കേസ്; ഒരാൾ പിടിയിൽ, മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു
കോട്ടയം: ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം പണയസ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടിയത് ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയില്‍. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് വരെ ഊരിക്കൊണ്ടുപോയ പ്രതികള്‍ അറിയാതെ ഇട്ടുപോയ പത്രക്കടലാസും സോപ്പ് കൂടുമാണ് പോലീസ് പിടിവള്ളിയാക്കിയത്. കുറിച്ചി മന്ദിരം കവലയിലെ ധനകാര്യസ്ഥാപനത്തില്‍നിന്നാണ് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്. കേസില്‍ പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്റണിയാ(26)ണു പിടിയിലായത്. അനീഷ് പിടിയിലായെന്നറിഞ്ഞ് മുഖ്യപ്രതി കലഞ്ഞൂര്‍ സ്വദേശി കടന്നുകളഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക ടീമിനെ നിയോഗിച്ചായിരുന്നു അന്വേഷണം. കോട്ടയം മുതല്‍ തിരുവല്ല വരെയുള്ള 1,500 സിസിടിവി പോലീസ് പരിശോധിച്ചു. മോഷണശേഷം തെളിവ് നശിപ്പിക്കാനായി വിതറിയ സോപ്പു പൊടിയുടെ കവറും പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറുമാണ് പ്രതികളിലേക്കെത്താന്‍ പോലീസിനെ…
Read Moreയുവാവിനെ ഗോവയിലെത്തിച്ച് കൊലപാതകം; കോട്ടയം സ്വദേശികാളായ സഹോദരങ്ങളെ തേടി പോലീസ്
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ (27) ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മറ്റ് ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധമുള്ള രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മലയാളികളാണെന്നാണ് വിവരം. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയണ്. അതേസമയം കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകാതെ അന്വേഷണസംഘം ഇവരുമായി ഗോവയിലേക്ക് തിരിക്കും. കൊല്ലപ്പെട്ട ജെഫ് ജോണ്‍ ലൂയീസിന്റെ ഇതരസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ അനിലും ജെഫും ഒരേ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ വിവരങ്ങളും പോലീസ് തേടുന്നുണ്ട്. 2021 നവംബര്‍, ഡിസംബര്‍ കാലയളവില്‍ ഗോവയില്‍ നടന്ന അസ്വാഭാവികമരണങ്ങളെക്കുറിച്ചു ഗോവന്‍ പോലീസിന്റെ സഹകരണത്തോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ലഹരിക്കേസില്‍…
Read Moreനമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങൾ സിംഗിൾ ആയി നിൽക്കാനാണ് താൽപര്യം; കൃഷ്ണ പ്രഭ
ഈ ഫീൽഡിൽ ഇത്രയും കാലം നിൽക്കാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. എന്നോട് ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് പറയാനൊന്നും ആരും ഉണ്ടായിട്ടില്ല. എല്ലാവരുമായും നല്ല ബന്ധമാണെങ്കിലും ഒരു ഗോഡ്ഫാദർ ഒന്നും ഉണ്ടായിട്ടില്ല. അതില്ലാതെ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്ന് തെളിയിച്ചവരാണ് ഞങ്ങൾ ചിലർ. അങ്ങനെ നിൽക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. എന്റെ ആഗ്രഹം മരണം വരെ ഈ ഫീൽഡിൽ നിൽക്കുക എന്നതുതന്നെയാണ്. ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഇനിയും സിംഗിൾ ആയിതന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം. അതിന് പ്രധാന കാരണം എന്റെ പ്രധാന ഫോക്കസ് ഈ കലയിൽ ആണെന്നതാണ്. അതിലൊരു ഡിസ്ട്രക്ഷൻ വരരുതെന്ന് കരുതിയിട്ടാണ് കല്യാണത്തിലേക്ക് ഒന്നും ഞാൻ പോകാത്തത്. പിന്നെ നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങൾ പോവുക. എന്നാലും കഴിവതും സിംഗിളായി തന്നെ നിൽക്കാനാണ് ആഗ്രഹം.
Read Moreഅരിക്കൊമ്പൻ ജനവാസ മേഖലയിൽ; തമിഴ്നാടിന്റെ പ്രത്യേക സ്വ്കാഡ് എത്തും; കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്ന് തമിഴ്നാട് വനം വകുപ്പ്
കാട്ടാക്കട: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി. രാവിലെ അതിർത്തിക്കു സമീപം മാഞ്ചോലയിലെ എസ്റ്റേറ്റിൽ അരിക്കൊമ്പൻ എത്തിയിരുന്നു. രണ്ടായിരത്തോളം തൊഴിലാളികൾ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രി മാത്രം അരിക്കൊമ്പൻ 10 കിലോമീറ്റർ നടന്നു. എന്നാൽ അരിക്കൊമ്പൻ തിരിച്ച് കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. എന്നാൽ ആന ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റിലെ ജനങ്ങൾ താമസിക്കുന്ന നാലു മുക്ക് ഉത്തു എസ്റ്റേറ്റ് മേഖലയിലാണ്.അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചതായും സൂചനയുണ്ട്. തോട്ടം തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. മാഞ്ചോല തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവർ താമസിക്കുന്ന ഇടമാണ്. തേയില…
Read Moreഇരുപത് കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ; ചിലർക്ക് പ്രശ്നം എന്റെ ജാതിയെന്ന് വിനായകൻ
ജയിലർ സിനിമ ഇത്രയൊരു സ്പേസിലെത്തുമെന്ന് കരുതിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്. സംവിധായകൻ നെൽസണും പടം കണ്ട ജനവും ഹാപ്പിയാണ്. 20 കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ. രാജീവിന്റെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് ഞാൻ ഒന്ന് ഇരുന്നത്. ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ജൂണിയർ ആർട്ടിസ്റ്റ് ആയി നിൽക്കേണ്ടി വന്നേനെ. ജയിലറിലെ വര്മന് എന്ന കഥാപാത്രം ഒരു വര്‍ഷക്കാലത്തോളം ഹോള്‍ഡ് ചെയ്തു. ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ല. എനിക്ക് സീറ്റ് കിട്ടുന്നതിൽ അതൃപ്തിയുള്ള ചിലർ കാണും. അവർക്ക് ചിലപ്പോൾ എന്റെ നിറമാകും പ്രശ്നം, ചിലപ്പോൾ ജാതിയായിരിക്കാം. എനിക്ക് കാശ് ഇത്രയും കിട്ടിയിട്ടും അത് ചിലർക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല. ജയലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയൊന്നുമല്ല. പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട, അതൊക്കെ നുണയാണ്. ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. എനിക്കിത്രയൊക്കെ…
Read Moreഅക്ഷയ സെന്ററിലെ കൊലപാതകം; നദീറയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ; മക്കളുടെ സുരക്ഷ ഇനി ആരുടെ കൈകളിൽ…
ചാത്തന്നൂർ: കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ വച്ച് ഭർത്താവ് തീ വച്ച് കൊന്ന നദീറയുടെ മാതാവും സഹോദരിയും സഹോദരി ഭർത്താവും കുടകിൽ നിന്നും ഇന്ന് പാരിപ്പള്ളിയിലെത്തും. നദീറയെ കൊലപ്പെട്ടുത്തിയശേഷം കഴുത്തറുത്തിട്ട് കിണറ്റിൽ ചാടി മരിച്ച റഹീമിന്റെ മൃതദേഹം ബന്ധുക്കൾ ആരും ഇതു വരെ ഏറ്റുവാങ്ങിയിട്ടില്ല. റഹീമിനന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങും എന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് നദീറ ജോലി ചെയ്യുന്ന പാരിപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിലെത്തിയ റഹീം പെട്രോൾ ഒഴിച്ച് നദീറയെ കത്തിച്ചു കൊന്നത്. റഹീം സ്വയം കഴുത്തറുത്ത ശേഷം തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. കർണ്ണാടകയിലെ കുടക് സ്വദേശിനിയായ നദീറയെ റഹീം വിവാഹം കഴിച്ച് പള്ളിക്കലിൽ കൊണ്ടുവരികയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. നദീറയുടെ പിതാവിന്റെ ബന്ധുക്കൾ കല്ലമ്പലത്തിനടുത്ത് മുത്താന എന്ന സ്ഥലത്തുണ്ട്.പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം…
Read Moreമലൈക്കോട്ടെ വാലിബന് ജനുവരി 25ന്; ഫാന്‍സ് ഷോ ബുക്കിംഗുമായി ആരാധകര്‍
കോഴിക്കോട്: മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫാന്‍സുകാര്‍ ആവേശത്തില്‍. ചിത്രം ജനവരി 25ന് എത്താനിരിക്കെ മണ്ണാര്‍ക്കാട് ഫാന്‍സ് ഷോ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന വാലിബന് സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിയത്. മിനുട്ടുകള്‍ കൊണ്ട് പോസ്റ്റര്‍ വൈറലാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിയറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലേക്ക് ഫാന്‍സുകാര്‍ എത്തിയത്.
Read Moreകുട്ടിക്കാലത്ത് തനിക്കുണ്ടായ ബോഡി ഇമേജ് പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് വിദ്യ ബാലൻ
ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് വിദ്യ ബാലൻ. ദേശീയ പുരസ്കാരമടക്കം നേടി തിളങ്ങി നിൽക്കുകയാണ് നടി. തന്റെ വ്യക്തിത്വംകൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് വിദ്യ ബാലൻ. ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്റെ പേരിൽ സിനിമാലോകത്ത് താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായിട്ടുള്ള ബോഡി ഇമേജ് പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിദ്യ ബാലൻ. എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെതന്നെ ഡയറ്റിംഗിലേക്കും വ്യായാമം ചെയ്യുന്നതിലേക്കും എന്നെ കൊണ്ടെത്തിച്ചു. അത് ശരീരവുമായി എനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു. ഞാനൊരു തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്റെ പേരിൽ അമ്മ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങൾ എനിക്കും നേരിടേണ്ടി…
Read Moreഎല്ലാനേതാക്കളും പി.പി.മുകുന്ദനെപ്പോലെയാണെങ്കിൽ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമെന്ന് സി. ദിവാകരൻ
തിരുവനന്തപുരം: എല്ലാനേതാക്കളും പി.പി.മുകുന്ദനെപ്പോലെയാണെങ്കിൽ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പി.പി. മുകുന്ദന് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി ഒരിക്കലും ചേരാത്ത വിരുദ്ധചേരിയിലായിരുന്നതിനാല്‍ ഒരിക്കലും അടുത്തു പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും കാണുമ്പോഴെല്ലാം സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ സംഘടനാ രീതി സ്വീകരിച്ച ആളായിരുന്നു. പക്ഷേ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആ രീതി ഉപേക്ഷിച്ചുവെന്നും സി. ദിവാകരന് പറഞ്ഞു. തിരുവനന്തപുരം മണക്കാട് പണ്ട് ആര്‍എസ്എസിന്റെ ശാഖ തുടങ്ങുന്നതിനെ എതിര്‍ത്തപ്പോള്‍ തന്റെ വീട്ടിലെത്തി ശാഖ തുടങ്ങുന്നതിനെ എതിർക്കരു തെന്ന് സൗമ്യതയോടെ സംസാരിച്ച പി.പി മുകുന്ദനെ ഓര്‍ത്തുകൊണ്ടായിരുന്നു സി.ദിവാകരന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി. ദിവാകരന്റെ പ്രസംഗം.
Read More